ദുബായ് ∙ കേരളത്തിലെ വിവിധ കലാലയങ്ങളിലെ പൂർവവിദ്യാർഥികളെ ഓണാഘോഷത്തിന്റെ വർണപ്പൊലിമയിൽ ഒരുമിപ്പിച്ച് അക്കാഫ് ഇവന്റ്സ് ആഘോഷത്തിന് സമാപനം.

ദുബായ് ∙ കേരളത്തിലെ വിവിധ കലാലയങ്ങളിലെ പൂർവവിദ്യാർഥികളെ ഓണാഘോഷത്തിന്റെ വർണപ്പൊലിമയിൽ ഒരുമിപ്പിച്ച് അക്കാഫ് ഇവന്റ്സ് ആഘോഷത്തിന് സമാപനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കേരളത്തിലെ വിവിധ കലാലയങ്ങളിലെ പൂർവവിദ്യാർഥികളെ ഓണാഘോഷത്തിന്റെ വർണപ്പൊലിമയിൽ ഒരുമിപ്പിച്ച് അക്കാഫ് ഇവന്റ്സ് ആഘോഷത്തിന് സമാപനം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കേരളത്തിലെ വിവിധ കലാലയങ്ങളിലെ പൂർവവിദ്യാർഥികളെ ഓണാഘോഷത്തിന്റെ വർണപ്പൊലിമയിൽ ഒരുമിപ്പിച്ച് അക്കാഫ് ഇവന്റ്സ് ആഘോഷത്തിന് സമാപനം. കേരളത്തിലെ കോളജ് ക്യാംപസുകളുടെ അതേ അന്തരീക്ഷം പുനരാവിഷ്കരിച്ചാണ് ആഘോഷം ഒരുക്കിയത്. വേഷവിധാനങ്ങൾ മുതൽ കൊടിതോരണങ്ങൾ വരെ ക്യാംപസ് ജീവിതത്തിന്റെ ഗൃഹാതുര സ്മരണകൾ ഉണർത്തുന്നവയായിരുന്നു. കൊടികളുയർത്തി മുദ്രാവാക്യം വിളിച്ചു നീങ്ങുന്ന വിദ്യാർഥി രാഷ്ട്രീയ പ്രസ്ഥാനങ്ങൾ, കോളജ് കന്റീനുകൾ, ക്ലാസ് റൂം ഇലക്‌ഷൻ പ്രചാരണം അടക്കം ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. 

തിരുവാതിര, നാടൻ പാട്ട്, സംഘ നൃത്തം മത്സരങ്ങൾ പ്രധാന സ്റ്റേജിൽ പുരോഗമിക്കുമ്പോൾ വാശിയേറിയ പൂക്കളം, പായസം,  വടം വലി മത്സരങ്ങളും വിഭവസമൃദ്ധമായ ഓണസദ്യയും മറ്റുവേദികളിൽ ഉഷാറായി. ആഘോഷങ്ങൾ ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സതീഷ്കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു. രാജ്യങ്ങളുടെ അതിർത്തിക്കപ്പുറം വളരുന്ന മനുഷ്യ ബന്ധങ്ങളുടെ ഉത്തമ മാതൃകകളാണ് പ്രവാസ ലോകത്തെ ആഘോഷങ്ങളെന്നു കോൺസൽ ജനറൽ പറഞ്ഞു.

ADVERTISEMENT

ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, അക്കാഫ് ഇവന്റ്സ് രക്ഷാധികാരി ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡന്റ് ചാൾസ് പോൾ, ജനറൽ സെക്രട്ടറി വി. എസ്. ബിജു കുമാർ,  ജനറൽ കൺവീനർ സക്കീർ ഹുസൈൻ, അഡ്വ. ബക്കറലി, ഹാഷിക് തൈക്കണ്ടി, അനൂപ് അനിൽ ദേവൻ, കെ വി. മനോജ്, ജൂഡിൻ ഫെർണാണ്ടസ് എന്നിവർ പ്രസംഗിച്ചു. കലാലയ ഓർമകൾ പങ്കുവച്ചു നടി ശ്വേതാ മേനോനും ആഘോഷങ്ങളുടെ ഭാഗമായി. പ്രമുഖ വ്യവസായി ഹരികുമാറിനെ ആദരിച്ചു. അക്കാഫ് ഇവന്റ്സ് നേതൃത്വം നൽകുന്ന തിലകൻ മെമ്മോറിയൽ നാടക മത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഹരികുമാർ നിർവഹിച്ചു. അക്കാഫ് ഫുട്ബോൾ, പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരം എന്നിവയുടെ പ്രഖ്യാപനവും വേദിയിൽ നടന്നു. 

അക്കാഫ് വനിതാ വിഭാഗം അധ്യക്ഷ റാണി സുധീർ, പ്രസിഡന്റ് വിദ്യ പുതുശ്ശേരി, സെക്രട്ടറി രശ്മി ഐസക് എന്നിവർ നേതൃത്വം നൽകിയ ടീം വടംവലി മത്സരത്തിൽ ജേതാക്കളായി. മ്യൂസിക് ബാൻഡ് താമരശ്ശേരി ചുരം അവതരിപ്പിച്ച മ്യൂസിക് ഷോയും നടന്നു.

English Summary:

AKCAF Association onam celebration