അടുത്ത മാസം 2 പുതിയ സാലിക് ഗേറ്റുകൾ കൂടി; നിരക്കുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് തെറ്റായ വാർത്ത
ദുബായ് ∙ അടുത്ത മാസം രണ്ട് പുതിയ സാലിക് ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമ്പോൾ നിരക്കുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് അധികൃതർ പറഞ്ഞു. ദുബായിലെ ടോൾ ഗേറ്റുകളിൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുള്ള പുതിയ നിരക്കിനെക്കുറിച്ചാണ് ഉൗഹാപോഹങ്ങൾ പ്രചരിക്കുന്നത്. തിരക്കുള്ള സമയത്ത്

ദുബായ് ∙ അടുത്ത മാസം രണ്ട് പുതിയ സാലിക് ഗേറ്റുകൾ പ്രവർത്തനക്ഷമമാകുമ്പോൾ നിരക്കുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് അധികൃതർ പറഞ്ഞു. ദുബായിലെ ടോൾ ഗേറ്റുകളിൽ പ്രാബല്യത്തിൽ വരാൻ സാധ്യതയുള്ള പുതിയ നിരക്കിനെക്കുറിച്ചാണ് ഉൗഹാപോഹങ്ങൾ പ്രചരിക്കുന്നത്. തിരക്കുള്ള സമയത്ത് നിരക്ക് 8 ദിർഹമാക്കുമെന്നും അല്ലാത്ത സമയങ്ങളിൽ സൗജന്യമായി ഗേറ്റിലൂടെ കടന്നുപോകാമെന്നുമുള്ള കാര്യങ്ങൾ പൂർണമായും സത്യമല്ലെന്ന് സാലിക് അധികൃതർ പറഞ്ഞു.
എന്നാൽ, തിരക്കേറിയ റോഡുകളിൽ കൂടുതൽ നിരക്ക് ഇൗടാക്കുന്ന സമ്പ്രദായം ലോകത്ത് പലയിടത്തുമുണ്ടെന്നും ദുബായിലെ റോഡുകളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാർഗമായി ഡൈനാമിക് ടോൾ ഗേറ്റ് അവതരിപ്പിക്കുന്നത് ഇതാദ്യമല്ലെന്നും അറിയിച്ചു. ദിവസത്തില്‍ സമയത്തിനനുസരിച്ച് ടോൾ നിരക്കുകൾ പുതുക്കുന്നതിലൂടെ ഡൈനാമിക് പ്രൈസിങ് നടപ്പിലാക്കാൻ കഴിയുമെന്ന് 2022 സെപ്റ്റംബറിൽ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) സാലിക്കിന്റെ െഎപിഒ പ്രഖ്യാപനത്തിൽ വ്യക്തമാക്കിയിരുന്നു.
ദുബായ് അൽ ഖായിൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും അൽ മെയ്ദാൻ സ്ട്രീറ്റിനും ഉമ്മു അൽ ഷീഫ് സ്ട്രീറ്റിനുമിടയിലെ ഷെയ്ഖ് സായിദ് റോഡിലെ അൽ സഫാ സൗത്തിലുമാണ് പുതിയ സാലിക് ഗേറ്റുകൾ വരുന്നത്. നിലവിൽ നഗരത്തിലുള്ള സാലിക് ടോൾ ഗേറ്റുകളിലൂടെ ഒരു വാഹനം കടന്നുപോകുമ്പോള്‍ 4 ദിർഹം എന്ന നിശ്ചിത ഫീസാണ് ഈടാക്കുന്നത്. സാലിക് ഗേറ്റുകളിൽ ഡൈനാമിക് ടോൾ ഗേറ്റ് ഫീസ് ക്രമമാണോ നടപ്പിലാക്കുക എന്ന് ദുബായിലെ എക്‌സിക്യൂട്ടീവ് കൗൺസിൽ അന്തിമ തീരുമാനമെടുക്കും.