സമൂഹസംഗമവേദിയായി റൈപ് മാർക്കറ്റ്; ഏഴാം സീസണിന് ദുബായിൽ തുടക്കം
ദുബായ് ∙ റൈപ് മാർക്കറ്റിന്റെ ഏഴാം സീസണിന് ഉമ്മുസുഖീം ഏരിയയിലെ ദുബായ് പൊലീസ് അക്കാദമി പാർക്കിൽ തുക്കം. ജനറൽ ഡിപാർട്ട്‌മെൻ്റ് ഓഫ് കമ്മ്യൂണിറ്റി ഹാപ്പിനസിലെ സെക്യൂരിറ്റി അവേർനെസ് ഡിപാർട്ട്‌മെന്റാണ് വർഷം തോറും "റൈപ് മാർക്കറ്റ്" സംഘടിപ്പിക്കുന്നത്.സമൂഹത്തിന്റെ സന്തോഷം, സുരക്ഷിത നഗരം, സ്ഥാപനപരമായ നവീകരണം

ദുബായ് ∙ റൈപ് മാർക്കറ്റിന്റെ ഏഴാം സീസണിന് ഉമ്മുസുഖീം ഏരിയയിലെ ദുബായ് പൊലീസ് അക്കാദമി പാർക്കിൽ തുക്കം. ജനറൽ ഡിപാർട്ട്‌മെൻ്റ് ഓഫ് കമ്മ്യൂണിറ്റി ഹാപ്പിനസിലെ സെക്യൂരിറ്റി അവേർനെസ് ഡിപാർട്ട്‌മെന്റാണ് വർഷം തോറും "റൈപ് മാർക്കറ്റ്" സംഘടിപ്പിക്കുന്നത്. സമൂഹത്തിന്റെ സന്തോഷം, സുരക്ഷിത നഗരം, സ്ഥാപനപരമായ നവീകരണം എന്നീ മൂന്ന് തൂണുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള ദുബായ് പൊലീസിന്റെ കാഴ്ചപ്പാടിനനുസരിച്ചാണ് ഇൗ കമ്യൂണിറ്റി സംരംഭം.
അടുത്ത വർഷം മേയ് അവസാനം വരെ നീണ്ടുനിൽക്കുന്ന റൈപ് മാർക്കറ്റ് എല്ലാ ശനി, ഞായർ ദിവസങ്ങഴളിലുമാണ് പ്രവർത്തിക്കുക. ശനിയാഴ്ചകളിൽ രാവിലെ 9 മുതൽ രാത്രി 9 വരെ വൈവിധ്യമാർന്ന പരിപാടികൾ ആസ്വദിക്കാനുള്ള അവസരം സന്ദർശകർക്ക് ലഭിക്കും. ഞായറാഴ്ചകളിൽ രാവിലെ 9 മുതൽ വൈകിട്ട് ഏഴ് വരെയാണ് പ്രവർത്തിക്കുക.
പെർഫ്യൂമുകൾ, കൈകൊണ്ട് നിർമ്മിച്ച കരകൗശലവസ്തുക്കൾ തുടങ്ങിയ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങൾക്കൊപ്പം തുകൽ ബാഗുകൾ, കൈകൊണ്ട് നിർമിച്ച ആഭരണങ്ങൾ, ഫാഷൻ വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള കരകൗശല വസ്തുക്കളുടെ ഒരു നിരയാണ് പുതിയ സീസണിൽ പ്രദർശിപ്പിക്കുന്നത്.
സ്വകാര്യ മേഖലയുമായി ഗുണമേന്മയുള്ള പങ്കാളിത്തം വളർത്തിയെടുക്കാനും സാമൂഹിക ഉത്തരവാദിത്ത മേഖലയിൽ സാമൂഹിക സംരംഭങ്ങൾ ആരംഭിക്കാനും ഇത് ലക്ഷ്യമിടുന്നു. റൈപ് മാർക്കറ്റിൽ വിവിധ പരിപാടികൾ അരങ്ങേറുമെന്ന് പ്രാദേശിക പ്രോജക്ട് മാനേജർ മോന അൽ മസ്റൂയി പറഞ്ഞു. അതിലൂടെ ദുബായ് പൊലീസ് ബോധവൽക്കരണമാണ് ലക്ഷ്യമിടുന്നത്. ഒട്ടേറെ ചെറുകിട, ഇടത്തരം സംരംഭങ്ങളെ അവരുടെ തനതായ ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നതിനും പിന്തുണയ്ക്കുന്നതിനുമുള്ള ഒരു പ്ലാറ്റ്ഫോം കൂടിയാണിത്.