ഷാർജ ∙ കുട്ടികളിൽ വായന അകന്നുപോകുന്നുണ്ടോ? അവർ ഗാഡ്ജറ്റുകളിൽ മാത്രമാണോ അഭിരമിക്കുന്നത്? അവരെ രക്ഷിതാക്കളും അധ്യാപകരും വായനയിലേയ്ക്ക് നയിക്കുന്നില്ലേ?.

ഷാർജ ∙ കുട്ടികളിൽ വായന അകന്നുപോകുന്നുണ്ടോ? അവർ ഗാഡ്ജറ്റുകളിൽ മാത്രമാണോ അഭിരമിക്കുന്നത്? അവരെ രക്ഷിതാക്കളും അധ്യാപകരും വായനയിലേയ്ക്ക് നയിക്കുന്നില്ലേ?.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ കുട്ടികളിൽ വായന അകന്നുപോകുന്നുണ്ടോ? അവർ ഗാഡ്ജറ്റുകളിൽ മാത്രമാണോ അഭിരമിക്കുന്നത്? അവരെ രക്ഷിതാക്കളും അധ്യാപകരും വായനയിലേയ്ക്ക് നയിക്കുന്നില്ലേ?.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ കുട്ടികളിൽ വായന അകന്നുപോകുന്നുണ്ടോ? അവർ ഗാഡ്ജറ്റുകളിൽ മാത്രമാണോ അഭിരമിക്കുന്നത്? അവരെ രക്ഷിതാക്കളും അധ്യാപകരും വായനയിലേയ്ക്ക് നയിക്കുന്നില്ലേ?.. ഇത്യാധി ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കണമെങ്കിൽ ഷാർജ രാജ്യാന്തര പുസ്തകമേള സന്ദർശിച്ചാൽ മതി. രക്ഷിതാക്കളോടൊപ്പവും കൂട്ടുകാരോടൊപ്പവും ഒറ്റയ്ക്കും തെറ്റയ്ക്കുമായി സ്റ്റാളുകളിൽ നിന്ന് പുസ്തകമെടുത്ത് മറിച്ച് നോക്കി മണത്തുകൊണ്ട് ആവേശത്തോടെ വായിക്കുകയും വാങ്ങിക്കുകയും ചെയ്യുന്ന സുന്ദര ദൃശ്യങ്ങൾ ഇവിടെ നിറക്കാഴ്ച.  മാത്രമല്ല, കുട്ടികളെഴുതിയ പുസ്തകങ്ങളുടെ പ്രകാശനവും ഒട്ടേറെ. അബുദാബി മോഡൽ സ്കൂളിൽ അഞ്ചാം തരം വിദ്യാർഥിനി കോഴിക്കോട്  ബാലുശ്ശേരി സ്വദേശി ശ്രീലക്ഷ്മി റിജേഷ് നവംബർ 6 മുതൽ 17 വരെ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ തന്റെ ഇംഗ്ലിഷ് കവിതാ സമാഹാരം 'ട്രെയിൻ ടു സംവേർ' പ്രകാശിപ്പിക്കുന്നു. എഴുത്തിനെക്കുറിച്ചും അതിന് പിന്നിലെ പ്രചോദനത്തെക്കുറിച്ചുമെല്ലാം ശ്രീലക്ഷ്മി പറയുന്നു:

47 കവിതകൾ അടങ്ങിയ ഈ പുസ്തകത്തിൽ എന്റെ മുന്നിലെ കാഴ്ചകളും ഹൃദയത്തെ സ്പർശിച്ച സംഭവങ്ങളും മനസ്സിൽ രൂപം കൊണ്ട ഭാവനകളും  ചിന്തകളും കവിതാ രൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നു. ഷാർജാ രാജ്യാന്തര പുസ്തകമേളയിൽ നവംബർ 8 ന് രാത്രി 9.30 നാണ് 'ട്രെയിൻ ടൂ സംവേർ' പ്രകാശനം ചെയ്യന്നത്. ദ് ബുക്ക് പീപ്പിൾ (ഒലിവ് പബ്ലിക്കേഷൻ) ആണ് പ്രസാധകർ. 2021-23 വർഷങ്ങളിലായി എന്റെ മൂന്ന് കവിതാസമാഹാരങ്ങൾ പുറത്തിറങ്ങുകയുണ്ടായി. 51 കവിതകൾ ഉൾക്കൊള്ളുന്ന ആദ്യ പുസ്തകം 2021ൽ എന്റെ ഏഴാംവയസ്സിൽ പുറത്തിറങ്ങിയിരുന്നു. ഇന്ത്യ ബുക്ക് ഒാഫ് വേൾഡ് റെക്കോർ‍ഡിലും വേൾഡ് ബുക്ക് ഒാഫ് റെക്കോർഡിലും ഏറ്റവും പ്രായം കുറഞ്ഞ കവയിത്രി എന്ന അംഗീകാരവും ലഭിച്ചു. 2022 ൽ 84 കവിതകൾ ഉൾക്കൊള്ളുന്ന രണ്ടാമത്തെ കവിതാസമാഹാരം 'ബിഫോർ ഇറ്റ്സ് ടൂ ലേറ്റും' കഴിഞ്ഞ വർഷം 'ജസ്റ്റ് എ ഹ്യമനും' പുറത്തിറങ്ങി.  

ADVERTISEMENT

എഴുത്തുകാർക്ക് സ്വന്തം പുസ്തകം പരിചയപ്പെടുത്താം
നവംബർ ആറിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള 2024ൽ പ്രകാശനം ചെയ്യുന്ന പ്രവാസികളുടെ പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താൻ ഇപ്രാവശ്യവും മനോരമ ഒാൺലൈൻ അവസരമൊരുക്കുന്നു. എന്താണ് പുസ്തകത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്, എഴുത്തിന് പിന്നിലെ അനുഭവങ്ങൾ സഹിതം 500 വാക്കുകളിൽ കുറയാതെ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തിയതി, സമയം എന്നിവയുമെഴുതാം. പുസ്തകത്തിന്റെ കവർ(jpeg ഫയൽ), രചയിതാവിന്റെ  5.8 x 4.2   സൈസിലുള്ള പടം(പാസ്പോർട് സൈസ് സ്വീകാര്യമല്ല) എന്നിവ mynewbook.sibf@gmail.com  എന്ന മെയിലിലേയ്ക്ക് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2024 എന്ന് എഴുതാൻ മറക്കരുതേ. കൂടുതൽ വിവരങ്ങൾക്ക്: ഇ– മെയിൽ-  mynewbook.sibf@gmail.com,  0567 371 376 (വാട്സാപ്).

English Summary:

Sreelakshmi's Views and Experiences Woven into Poems at Sharjah International Book Fair 2024