അബുദാബി∙ അബുദാബിയുടെ വിവിധ ഭാഗങ്ങളിലും അൽ ഐനിലും ഫുജൈറയിലും ഇന്ന്(ശനി) നേരിയ തോതിൽ മഴ പെയ്തു. ചില പ്രദേശങ്ങളിൽ രാത്രി 10 വരെ മേഘങ്ങളുള്ളതിനാൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. അബുദാബിയിലെ അബു അൽ അബ്യാദ് ദ്വീപ്, അൽ ഖുറം സ്ട്രീറ്റ്, അൽ ഷവാമേഖ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ അബുദാബിയുടെ വിവിധ ഭാഗങ്ങളിലും അൽ ഐനിലും ഫുജൈറയിലും ഇന്ന്(ശനി) നേരിയ തോതിൽ മഴ പെയ്തു.  ചില പ്രദേശങ്ങളിൽ രാത്രി 10 വരെ  മേഘങ്ങളുള്ളതിനാൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷനൽ സെന്‍റർ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) അറിയിച്ചു. 

അബുദാബിയിലെ അബു അൽ അബ്യാദ് ദ്വീപ്, അൽ ഖുറം സ്ട്രീറ്റ്, അൽ ഷവാമേഖ് എന്നിവിടങ്ങളിൽ ഇന്ന് ഉച്ചയോടെ നേരിയതോ മിതമായതോ ആയ മഴ ലഭിച്ചതായി കാലാവസ്ഥാ ബ്യൂറോ അറിയിച്ചു.  മഴ കാരണം തെന്നുന്ന റോഡായതിനാൽ ഡ്രൈവർമാർ ശ്രദ്ധയോടെ വാഹനമോടിക്കാൻ നിർദ്ദേശിക്കുന്നു. പരിഷ്‌ക്കരിച്ച വേഗപരിധികൾ പാലിക്കാനും താഴ്‌വരകൾ ഒഴിവാക്കാനും പ്രഥമശുശ്രൂഷ കിറ്റുകൾ കരുതാനും  അധികൃതർ പൊതുജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്. 

ADVERTISEMENT

ആകാശം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചില കിഴക്ക്, പടിഞ്ഞാറൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങൾ രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ചു. ഇന്ന് രാത്രിയിലും ഞായറാഴ്ച രാവിലെയും ഈർപ്പമുള്ള കാലാവസ്ഥയായിരിക്കും.  ചില തീരപ്രദേശങ്ങളിലും ഉള്‍ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്.

ഈ മാസം 23 വരെയുള്ള കാലാവസ്ഥാ പ്രവചനം ദേശീയ കാലാവസ്ഥാ കേന്ദ്രം പുറപ്പെടുവിച്ചു. പ്രവചനം അനുസരിച്ച് അടുത്തയാഴ്ചയിലും യുഎഇ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. കൂടാതെ, മഴയുടെ സാധ്യതയും കൂടുതലാണ്.  അൽഐൻ, ഫുജൈറ പരിസര പ്രദേശങ്ങളിലാണ് മഴ കൂടുതലായി പ്രതീക്ഷിക്കുന്നത്.  ചൊവ്വ, ബുധൻ ദിവസങ്ങളിലും താപനിലയിൽ കുറവുണ്ടാകുമെന്നും  കൂട്ടിച്ചേർത്തു.  

ADVERTISEMENT

ഇന്ന് രാജ്യത്തിന്‍റെ ഉൾ പ്രദേശങ്ങളിൽ പരമാവധി താപനില 34 മുതൽ 39 ഡിഗ്രി സെൽഷ്യസ് വരെയാണ്.   തീരപ്രദേശങ്ങളിലും ദ്വീപുകളിലും താപനില 33 മുതൽ 37 ° സെൽഷ്യസ് വരെയും പർവതങ്ങളിൽ 23 മുതൽ 27 ° സെൽഷ്യസ് വരെയും ഉയർന്നു.  

English Summary:

Predicted chance of rain in the UAE until October 23rd