സാങ്കേതിക വിജ്ഞാന കൈമാറ്റത്തിന് സൗദിയും ഇന്ത്യയും തമ്മിൽ ധാരണ
റിയാദ്∙ സാങ്കേതിക വിജ്ഞാന കൈമാറ്റത്തിന് സൗദിയും ഇന്ത്യയുടെ ടെലികോം അതോറിറ്റിയും തമ്മിലുള്ള പങ്കാളത്തിത്തിന് ധാരണയായി. പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ആശയവിനിമയം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ബന്ധം വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്‌പേസ്

റിയാദ്∙ സാങ്കേതിക വിജ്ഞാന കൈമാറ്റത്തിന് സൗദിയും ഇന്ത്യയുടെ ടെലികോം അതോറിറ്റിയും തമ്മിലുള്ള പങ്കാളത്തിത്തിന് ധാരണയായി. പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ആശയവിനിമയം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നീ മേഖലകളിൽ ബന്ധം വികസിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്‌നോളജി കമ്മീഷൻ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുമായി (ടിആർഎ) റെഗുലേറ്ററി, ഡിജിറ്റൽ മേഖലകളിലെ സഹകരണ മെമ്മോറാണ്ടം ഒപ്പുവച്ചു.
റെഗുലേറ്ററി ടെക്നോളജി ഉപയോഗ കേസുകൾ പ്രയോഗിക്കുക, ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ റെഗുലേറ്ററി തത്വങ്ങൾ എന്നീ മേഖലകളിൽ സംയുക്ത പഠനങ്ങൾ അവതരിപ്പിക്കുക എന്നിങ്ങനെയുള്ള സംയുക്ത സഹകരണത്തിന്‍റെ നിരവധി മേഖലകളിലൂടെ ഇരു കക്ഷികളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുകയാണ് മെമ്മോറാണ്ടം ലക്ഷ്യമിടുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരുന്നതിനൊപ്പം ആശയവിനിമയ, സാങ്കേതിക മേഖലയിലെ അറിവ് കൈമാറുന്നതിനും ആശയവിനിമയം, ബഹിരാകാശം, സാങ്കേതികവിദ്യ എന്നിവയുടെ മേഖലകൾ പൊതുവായ താൽപ്പര്യങ്ങൾ നിറവേറ്റുന്ന വിധത്തിൽ ഡിജിറ്റൽ റെഗുലേറ്ററി അക്കാദമി നൽകുന്ന പരിശീലന പരിപാടികളിൽ നിന്ന് പ്രയോജനം നേടുന്നതിനും ഇരു ഭരണകൂടങ്ങളും ഇതു മുഖാന്തിരം പ്രതീക്ഷിക്കുന്നു.
കമ്മ്യൂണിക്കേഷൻസ് ആൻഡ് സ്പേസ് ടെക്നോളജി കമ്മീഷനെ പ്രതിനിധീകരിച്ച് ഗവർണർ ഡോ. മുഹമ്മദ് അൽ തമീമിയും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ച് ചെയർമാൻ അനിൽ ലഹോട്ടിയും ഇന്ത്യയിലെ കമ്മ്യൂണിക്കേഷൻസ് സഹമന്ത്രി ഡോ. ചന്ദ്രയുടെ സാന്നിധ്യത്തിൽ പങ്കെടുത്തു