സൗദി അറേബ്യയുടെ ഫാഷൻ രംഗത്ത് ഒരു പുത്തൻ അധ്യായം രചിച്ചുകൊണ്ട് രണ്ടാമത്തെ റിയാദ് ഫാഷൻ വീക്കിന് രാജ്യ തലസ്ഥാനത്ത് തുടക്കമായി.

സൗദി അറേബ്യയുടെ ഫാഷൻ രംഗത്ത് ഒരു പുത്തൻ അധ്യായം രചിച്ചുകൊണ്ട് രണ്ടാമത്തെ റിയാദ് ഫാഷൻ വീക്കിന് രാജ്യ തലസ്ഥാനത്ത് തുടക്കമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദി അറേബ്യയുടെ ഫാഷൻ രംഗത്ത് ഒരു പുത്തൻ അധ്യായം രചിച്ചുകൊണ്ട് രണ്ടാമത്തെ റിയാദ് ഫാഷൻ വീക്കിന് രാജ്യ തലസ്ഥാനത്ത് തുടക്കമായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ്∙ സൗദി അറേബ്യയുടെ ഫാഷൻ രംഗത്ത് ഒരു പുത്തൻ അധ്യായം രചിച്ചുകൊണ്ട് രണ്ടാമത്തെ റിയാദ് ഫാഷൻ വീക്കിന് രാജ്യ തലസ്ഥാനത്ത് തുടക്കമായി. തുവൈഖ് പാലസ്, ഡിജിറ്റൽ സിറ്റി, ജാക്സ് ഡിസ്ട്രിക്റ്റ് എന്നീ മൂന്ന് അതിമനോഹരമായ വേദികളിലായി നാല് ദിവസം നീണ്ടു നിൽക്കുന്ന ഈ ഫാഷൻ ആഘോഷത്തിൽ ആഗോള ഫാഷൻ താരങ്ങളും പ്രാദേശിക പ്രതിഭകളും അണിനിരക്കും.

സർഗ്ഗാത്മകതയുടെയും സംസ്കാരത്തിന്‍റെയും സമന്വയമാണ് ഈ വർഷത്തെ ഫാഷൻ വീക്ക്. പരമ്പരാഗത പൈതൃകവും ആധുനിക പ്രവണതകളും കലർത്തിയ അത്യുഗ്രമായ ഡിസൈനുകൾ റാംപിലൂടെ അലയടിക്കും. സൗദി അറേബ്യയിലെ പ്രമുഖ ഡിസൈനർമാരായ അദ്‌നാൻ അക്ബർ, ദാർ അൽഹനൂഫ്, തിമ ആബിദ്, ഹൊനൈദ എന്നിവരുടെ സൃഷ്ടികൾ കാണികളെ കാത്തിരിക്കുന്നു.

രണ്ടാമത്തെ റിയാദ് ഫാഷൻ വീക്കിൽ നിന്ന്. Image credit:X/Riyadhfw
ADVERTISEMENT

വിമൻസ് വെയർ ഡെയ്‌ലിയുടെ (ഡബ്ല്യുഡബ്ല്യുഡി) ചീഫ് കണ്ടന്‍റ് ഓഫിസർ ജയിംസ് ഫാലോൺ, സൗദിയിലെ ഫ്രഞ്ച് സ്ഥാനപതി പാട്രിക് മൈസണ്യൂവ്, കോൺഡെ നാസ്റ്റ് ഇറ്റാലിയയുടെ ചീഫ് റവന്യൂ ഓഫിസർ ഫ്രാൻസെസ്‌ക ഐറോൾഡി തുടങ്ങിയ പ്രമുഖർ ഉൾപ്പെടെയുള്ള നിരവധി വിശിഷ്ട വ്യക്തികൾ ഈ ഫാഷൻ വീക്കിൽ പങ്കെടുക്കുന്നുണ്ട്. ഫാഷൻ രംഗത്തെ പ്രമുഖർ, നയതന്ത്രജ്ഞർ, രാജ്യാന്തര മാധ്യമങ്ങൾ എന്നിവരെല്ലാം ഈ മേളയിൽ സജീവമായി പങ്കെടുത്തുന്നത് റിയാദിന്‍റെ ഫാഷൻ രംഗത്തെ വളർച്ചയെ സൂചിപ്പിക്കുന്നു.

രണ്ടാമത്തെ റിയാദ് ഫാഷൻ വീക്കിൽ നിന്ന്. Image credit:X/Riyadhfw

ഈ മേളയിലൂടെ സൗദി അറേബ്യ ഫാഷൻ നവീകരണത്തിനും സാംസ്കാരിക സഹകരണത്തിനുമുള്ള ഒരു പ്രധാന കേന്ദ്രമായി മാറുകയാണ്. രാജ്യത്തെ ഫാഷൻ ബ്രാൻഡുകൾക്ക് രാജ്യാന്തര വേദികളിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാനും പുതിയ വിപണികളിൽ കടന്നുവരാനും അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. റിയാദ് ഫാഷൻ വീക്കിലൂടെ രാജ്യം ഫാഷൻ ലോകത്തെ ഒരു പ്രധാന കേന്ദ്രമായി മാറുകയാണ്.

രണ്ടാമത്തെ റിയാദ് ഫാഷൻ വീക്കിൽ നിന്ന്. Image credit:X/Riyadhfw
ADVERTISEMENT

തായ്‌ലൻഡ് സുന്ദരി ദാവിക ഹോൺ, സൗദി അറേബ്യയുടെ പ്രിയങ്കരി ലോജെയിൻ ഒമ്രാൻ തുടങ്ങിയ പ്രശസ്ത താരങ്ങളും ഫാഷൻ ഇൻഫ്ലുവൻസർമാരും ഈ വർഷത്തെ ഫാഷൻ വീക്കിൽ അണിനിരന്നു. സൗദി അറേബ്യയിലെ ഡിസൈനർമാരുടെ സർഗ്ഗാത്മകതയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഫാഷൻ വീക്ക് സംഘടിപ്പിച്ചിരിക്കുന്നത്. 

രണ്ടാമത്തെ റിയാദ് ഫാഷൻ വീക്കിൽ നിന്ന്. Image credit:X/Riyadhfw

 ഈ ഫാഷൻ വീക്ക് സൗദി അറേബ്യയെ ഫാഷനും സർഗ്ഗാത്മകതയുമുള്ള ഒരു ആഗോള കേന്ദ്രമാക്കി മാറ്റാനുള്ള കമ്മീഷന്‍റെ ദർശനത്തെ പ്രതിഫലിപ്പിക്കുന്നു എന്ന് ഫാഷൻ കമ്മീഷൻ സിഇഒ ബുറാക് കാക്മാക് പറഞ്ഞു ഒക്‌ടോബർ 21 ന് അവസാനിക്കുന്ന ഈ വർഷത്തെ ഫാഷൻ വീക്ക്, പുത്തൻ ഫാഷൻ ട്രെൻഡുകൾ അവതരിപ്പിക്കുന്നതിനൊപ്പം ഫാഷനിലൂടെ സാംസ്‌കാരിക ആവിഷ്‌കാരത്തിനും ശാക്തീകരണത്തിനുമുള്ള ഒരു വേദിയുമാണ്

ADVERTISEMENT

∙ വളരുന്ന ഫാഷനും ഒഴുകുന്ന പണ‌വും 
സൗദി അറേബ്യ വിഷൻ 2030 ലക്ഷ്യത്തോടെ സമ്പദ്‌വ്യവസ്ഥയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുകയാണ്. ഈ മാറ്റത്തിന്‍റെ ഭാഗമായി ഫാഷൻ, സ്പോർട്സ് വസ്ത്ര വിപണികൾക്ക് രാജ്യത്ത് വളരെ പ്രാധാന്യം നൽകുന്നു. ഗൾഫ് രാജ്യങ്ങളിലെ ആഡംബര ഫാഷൻ വാങ്ങലുകളുടെ മൂല്യം 2021-ൽ 9.7 ബില്യൻ ഡോളറിലെത്തിയെന്നും ഇതിൽ 19 ശതമാനം വളർച്ച സൗദി അറേബ്യയിൽ നിന്നാണെന്നും ഫാഷൻ കമ്മീഷൻ പറയുന്നു.

2025 ഓടെ വസ്ത്രങ്ങളുടെയും പാദരക്ഷകളുടെയും ചില്ലറ വിൽപനയിൽ 48 ശതമാനം വളർച്ച പ്രതീക്ഷിക്കുന്ന സൗദി അറേബ്യയിൽ ആഗോള ഫാഷൻ ബ്രാൻഡുകൾ വൻ മത്സരത്തിലാണ്. വിഷൻ 2030 ലക്ഷ്യത്തോടെ സമ്പദ്‌വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള സൗദി അറേബ്യയുടെ ശ്രമങ്ങൾ ഫാഷൻ, റീട്ടെയിൽ മേഖലകളിൽ വലിയ വളർച്ചയ്ക്ക് വഴിയൊരുക്കിയിട്ടുണ്ട്. സാംസ്കാരിക മന്ത്രാലയത്തിന്‍റെ ഫാഷൻ കമ്മീഷൻ സംഘടിപ്പിക്കുന്ന റിയാദ് ഫാഷൻ വീക്ക് പോലുള്ള പരിപാടികൾ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിക്കൊണ്ട് ഈ വ്യവസായത്തെ വളർത്തുന്നതിൽ പ്രധാന പങ്കു വഹിക്കുന്നു.

ആഗോള ബ്രാൻഡുകളെ ആകർഷിക്കുന്നതിനൊപ്പം പ്രാദേശിക ഡിസൈനർമാരെ പിന്തുണയ്ക്കുന്നതിലും ഫാഷൻ കമ്മീഷൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇത് സൗദി അറേബ്യയെ ഒരു ഫാഷൻ കേന്ദ്രമാക്കി മാറ്റുകയാണ്. സൗദി അറേബ്യയിൽ ഓൺലൈൻ ഫാഷൻ വ്യാപാരം ശക്തമായ വളർച്ച കൈവരിക്കുകയാണ്. അടുത്തിടെ നടന്ന സൗദി ലൈഫ്‌ സ്റ്റൈൽ വീക്ക് 2025-ന്‍റെ തയ്യാറെടുപ്പിന്‍റെ പാനൽ ചർച്ചയിലാണ് ഈ വിവരം പുറത്തുവന്നത്. ഇറ്റലി, പോർച്ചുഗൽ, ജർമനി, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഫാഷൻ രംഗത്തെ പ്രമുഖർ ഈ ഇവന്‍റിൽ പങ്കെടുത്തു.

ഇ-കൊമേഴ്‌സിന്‍റെ വളർച്ച സൗദി അറേബ്യയിലെ രാജ്യാന്തര ഫാഷൻ ബ്രാൻഡുകളുടെ ലാൻഡ്‌സ്‌കേപ്പിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 2024-ൽ രാജ്യത്ത് 5000-ത്തിലധികം ഓൺലൈൻ വസ്ത്ര സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് ഇവന്‍റ് സംഘാടകർ പറയുന്നത്.

ഇത് ഓൺലൈൻ ഷോപ്പിങ്ങിലേക്കുള്ള ആഗോള പ്രവണതയുമായി ഒത്തുപോകുന്നു. പ്രത്യേകിച്ച് സൗകര്യപ്രദമായ ഷോപ്പിങ് അനുഭവം ആഗ്രഹിക്കുന്ന യുവാക്കൾ ഇത്തരത്തിലുള്ള ഓൺലൈൻ ഷോപ്പിങ്ങിനെയാണ് ഇഷ്ടപ്പെടുന്നത്. പ്രീമിയം പാദരക്ഷകൾക്ക്, പ്രത്യേകിച്ച് സ്റ്റൈലും സൗകര്യവും തേടുന്ന യുവാക്കൾക്കിടയിൽ  വർധിച്ചുവരുന്ന ഡിമാൻഡ്  ഒട്ടേറെ രാജ്യാന്തര ബ്രാൻഡുകളെ പ്രത്യേകിച്ച് ഇറ്റലി, പോർച്ചുഗൽ, ജർമനി, തുർക്കിയടക്കമുള്ള ഇടങ്ങളിൽ നിന്നും സൗദിയിലേക്ക് ആകർഷിക്കുന്ന നാളുകളാണിത്.

English Summary:

The second Riyadh Fashion Week kicked off in the kingdom's capital, marking a new chapter in Saudi Arabia's fashion scene.