സേവനതല്‍പരരാണോ നിങ്ങള്‍, യുഎഇയിലെ സന്നദ്ധപ്രവർത്തനങ്ങളില്‍ സജീവ സാന്നിധ്യമാണോ, എങ്കില്‍ നിങ്ങളുടെ സേവനത്തിനുളള ആദരമായി യുഎഇ 10 വ‍ർഷത്തെ ഗോള്‍ഡന്‍ വീസ നൽകും.

സേവനതല്‍പരരാണോ നിങ്ങള്‍, യുഎഇയിലെ സന്നദ്ധപ്രവർത്തനങ്ങളില്‍ സജീവ സാന്നിധ്യമാണോ, എങ്കില്‍ നിങ്ങളുടെ സേവനത്തിനുളള ആദരമായി യുഎഇ 10 വ‍ർഷത്തെ ഗോള്‍ഡന്‍ വീസ നൽകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സേവനതല്‍പരരാണോ നിങ്ങള്‍, യുഎഇയിലെ സന്നദ്ധപ്രവർത്തനങ്ങളില്‍ സജീവ സാന്നിധ്യമാണോ, എങ്കില്‍ നിങ്ങളുടെ സേവനത്തിനുളള ആദരമായി യുഎഇ 10 വ‍ർഷത്തെ ഗോള്‍ഡന്‍ വീസ നൽകും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙  സേവനതല്‍പരരാണോ നിങ്ങള്‍, യുഎഇയിലെ സന്നദ്ധപ്രവർത്തനങ്ങളില്‍ സജീവ സാന്നിധ്യമാണോ, എങ്കില്‍ നിങ്ങളുടെ സേവനത്തിനുളള ആദരമായി യുഎഇ 10 വ‍ർഷത്തെ ഗോള്‍ഡന്‍ വീസ നൽകും. യുഎഇയില്‍ നിന്ന് നിരവധി പേരാണ് സന്നദ്ധ സേവനം നടത്തി ഗോള്‍ഡന്‍ വീസ നേടിയിട്ടുളളത്. അടുത്തിടെ 20 ലധികം മലയാളികള്‍ക്കും ഈ കാറ്റഗറിയില്‍ ഗോള്‍ഡന്‍ വീസ ലഭിച്ചു. 

∙ സന്നദ്ധ സേവനം, ഇതുവഴി
www.volunteers.ae എന്നത് യുഎഇയുടെ ദേശീയ പ്ലാറ്റ്‌ഫോമാണ്. സൗജന്യമായി സന്നദ്ധസേവനം ചെയ്യാന്‍ താല്‍പര്യമുളളവർക്കുളള പ്ലാറ്റ്‌ഫോമാണിത്.  ഇതില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും കമ്പനികള്‍ക്കുംറജിസ്ട്രർ ചെയ്യാം. സന്നദ്ധസേവകരെ ആവശ്യമുളള പരിപാടികളെ കുറിച്ചുളള വിവരങ്ങളും ഇതില്‍ നിന്നും മനസിലാക്കാം.

ADVERTISEMENT

അത് അനുസരിച്ച്  റജിസ്ട്രർ ചെയ്തു കഴിഞ്ഞാല്‍  താമസിക്കുന്ന എമിറേറ്റ് അനുസരിച്ച് വൊളന്റിയർസ് വാട്സ് അപ് ഗ്രൂപ്പില്‍ ചേർക്കും. പിന്നീട് ആവശ്യമായ മാർഗനി‍ർദ്ദേശങ്ങളും വിവരങ്ങളും ഈ ഗ്രൂപ്പിലൂടെ നല്‍കും. കമ്യൂണിറ്റി പൊലീസ്, ദുബായ് കെയേഴ്സ്, നബാദ് അൽ ഇമാറാത് വൊളന്റിയറിങ് ടീം തുടങ്ങിയവയും സന്നദ്ധ സേവനം നടത്തുന്ന സംഘടനകളാണ്. സന്നദ്ധ സേവനം നടത്തികഴിഞ്ഞാല്‍ എത്രമണിക്കൂർ ചെയ്തു എന്നതടക്കമുളള വിവരങ്ങളെല്ലാം  വെബ്സൈറ്റില്‍ നിന്ന് ലഭ്യമാകും. 

ജലാലുദ്ദീന്‍. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ 20 –ാം വയസില്‍ പ്രവാസി, 67 –ാം വയസ്സില്‍ ഗോള്‍ഡന്‍ വീസ
47 വ‍‍ർഷമായി തൃശൂർ സ്വദേശിയായ ജലാലുദ്ദീന്‍ യുഎഇയിലെത്തിയിട്ട്. അന്നുമുതല്‍ സന്നദ്ധസേവനവുമുണ്ട്. ഗോള്‍ഡന്‍ വീസയെന്നുളളത് അംഗീകാരമായി തന്നെയാണ് കാണുന്നതെന്നാണ് ജലാലുദ്ദീന്റെ പക്ഷം. ഗോള്‍ഡന്‍ വീസ കിട്ടാനായി സന്നദ്ധപ്രവർത്തനരംഗത്തേക്ക് ഇറങ്ങരുത്. സേവനമായി കണ്ടുവേണം മുന്നിട്ടിറങ്ങാനെന്നും ജലാലുദ്ദീന്‍ പറയുന്നു. 

ADVERTISEMENT

∙ വീസ കിട്ടാന്‍ ബുദ്ധിമുട്ടിയ കാലത്ത് നിന്ന് ഗോള്‍ഡന്‍ വീസയിലേക്ക് 
കാസർകോട് ഉടുമ്പുതല സ്വദേശിയായ മുഹമ്മദ് റഫീഖിന് ഗോള്‍ഡന്‍ വീസ ലഭിച്ചത് സന്നദ്ധപ്രവർത്തനഹങ്ങളില്‍ മികവുതെളിയിച്ചതുകൊണ്ടാണ്. ദുബായില്‍ ആ‍ർട്ടിസ്റ്റ്-ഡിസൈനറായി ജോലി ചെയ്യുകയാണ് റഫീഖ്. 15 വർഷമായി യുഎഇയിലുളള റഫീഖ് 2018 മുതലാണ് വൊളന്റിയറിങ് ചെയ്യാന്‍ തുടങ്ങിയത്. നബ്ദ് അല്‍ എമറാത്ത് എന്ന സംഘടനയുമായി ചേർന്നാണ് വൊളന്റിയറിങ് പ്രധാനമായും ചെയ്യുന്നത്. വെളളവും ഭക്ഷണവും നല്‍കുകയെന്നുളളതുള്‍പ്പടെയുളള കാര്യങ്ങളാണ് വൊളന്റിയറിങില്‍ ചെയ്യുന്നത്. ഇഷ്ടപ്പെട്ട് ചെയ്തു തുടങ്ങിയതാണ്. ഗോള്‍ഡന്‍ വീസ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. 

റഫീക്ക്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

ഒരു സമയത്ത് ജോലിയും വീസയുമെല്ലാം പ്രതിസന്ധിയിലായിരുന്നു. വീസ കിട്ടാനായി കുറെ നാള്‍ കാത്തിരിക്കേണ്ടി വന്നു. അക്കാലത്തെ കുറിച്ച് ഓർക്കുമ്പോള്‍ സന്നദ്ധപ്രവർത്തനത്തിലൂടെ കൈയ്യിലെത്തിയ ഗോള്‍ഡന്‍ വീസയ്ക്ക് ഇരട്ടിമധുരമാണ് റഫീഖിന്. 

നവനീത് നെതർലന്റിലേക്ക് പോകുന്നതിനുളള വൊളന്റിയർ പാസ്പോ‍ർട്ടുമായി. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.
ADVERTISEMENT

∙ ഗോള്‍ഡന്‍ വീസയ്ക്കുളള കുറുക്കുവഴിയാകരുത് സന്നദ്ധപ്രവർത്തനം
ഓട്ടിസമുളള കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്ന അല്‍ താരിഖ് സെന്ററിന്റേയും, പീപ്പിള്‍ ഓഫ് ഡിറ്റർമിനേഷന്‍ ദുബായ് ക്ലബിന്‍റെയും സന്നദ്ധപ്രവർത്തനങ്ങളിലാണ് തൃശൂർ സ്വദേശിയായ നവനീതിന്‍റെ തുടക്കം.അംബാസിഡേഴ്സ് വൊളന്റിയർ ഹോപ് ട്രിപുമായി ബന്ധപ്പെട്ട് നെതർലന്‍ഡിൽ  വൊളന്റിയറിങ്ങിന് തിരഞ്ഞെടുക്കപ്പെട്ടത് വലിയ അംഗീകാരമായി കാണുന്നു. നേരത്തെ സ്വദേശികളെ മാത്രമായിരുന്നു ഇതിനായി തിരഞ്ഞെടുത്തിരുന്നത്. ആദ്യമായാണ് വിദേശിക്ക് അത്തരത്തിലൊരു അവസരം ലഭിക്കുന്നത്. ഗോള്‍ഡന്‍ വീസ കിട്ടാനുളള വഴിയായി സന്നദ്ധസേവനം കാണരുതെന്നും നവനീത് ഓർമിപ്പിക്കുന്നു. 

റഫീക്ക്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്.

∙ സർക്കാർ സർവീസില്‍ ചേരണമെന്നത് ആഗ്രഹം, സന്നദ്ധപ്രവർത്തനത്തിലൂടെ ഗോള്‍ഡന്‍ വീസ
അല്‍ വർഖയിലെ യൂണിയന്‍ കോപില്‍ ഓപറേഷന്‍ മാനേജരായി ജോലി ചെയ്യുന്ന മുഹമ്മദ് റഫീഖ്  2022 ലാണ് സന്നദ്ധസേവനരംഗത്തേക്ക്  എത്തുന്നത്. എറണാകുളം മൂവാറ്റുപുഴ പായിപ്ര സ്വദേശിയായ റഫീഖിന് പൊലീസിന്റെയും സന്നദ്ധപ്രവർത്തകരുടെയും സേവനം കണ്ടതാണ് ഈ രംഗത്തേക്ക് വരാന്‍ പ്രചോദനമായത്. ഗവണ്‍മെന്റ് സർവീസില്‍ ജോലി ചെയ്യണമെന്നുളളതും ആഗ്രഹമായിരുന്നു. നാട്ടിലായാലും ഇത്തരം പ്രവർത്തനങ്ങളില്‍ സജീവമായിരുന്നു. അതുകൊണ്ടുതന്നെ യുഎഇയിലെത്തിയപ്പോഴും അതുതുടർന്നു.  സ്ഥാപനം സംഘടിപ്പിച്ച സന്നദ്ധപ്രവർത്തനത്തിലാണ് ആദ്യം പങ്കാളിയായത്. വലിപ്പച്ചെറുപ്പമില്ലാതെ എല്ലാവരും ഒരുപോലെ പ്രവർത്തിക്കുന്നുവെന്നതാണ് ഏറ്റവും ആകർഷകമായി തോന്നിയതെന്നും റഫീഖ് പറയുന്നു.

∙ പ്രധാനപ്പെട്ട സന്നദ്ധസേവനസംഘടനകള്‍
1. വൊളന്റിയഴ്സ് (www.volunteers.ae)
2. എമിറ്റേറ്സ് റെഡ് ക്രെസന്റ് (https://www.emiratesrc.ae/)
3. നാഷനല്‍  വൊളന്റിയർ പ്രോഗ്രാം ഫോർ എമർജന്‍സീസ്, ക്രൈസീസ് ആൻഡ് ഡിസാസ്റ്റേഴ്സ് (https://www.ncema.gov.ae/en/home.aspx)
4. ദുബായ്  വൊളന്റിയറിങ് സെന്റർ (https://www.cda.gov.ae/DubaiVolunteer/)
5. ഷാർജ  വൊളന്റിയറിങ് സെന്റർ (https://sssd-volunteer.shj.ae/register)
6. ദുബായ് കെയേഴ്സ് (https://www.dubaicares.ae/.)
7. ദ അതോറിറ്റി ഓഫ് സോഷ്യല്‍ കോണ്‍ട്രിബ്യൂഷന്‍ ( https://maan.gov.ae/en/)

∙ ഗോള്‍ഡന്‍ വീസ ലഭിക്കാനുളള പ്രധാന മാനദണ്ഡങ്ങള്‍
ഫെഡറല്‍ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) പ്രകാരം ഗോള്‍ഡന്‍ വീസ ലഭിക്കാനുളള മാനദണ്ഡങ്ങള്‍ ഇപ്രകാരമാണ്. 
1. പ്രാദേശിക രാജ്യാന്തര സന്നദ്ധസേവനസംഘനടകളില്‍ കുറഞ്ഞത് 5 വർഷത്തെ പ്രവർത്തന പരിചയമുണ്ടായിരിക്കണം.
2. പൊതുസേവന സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കീഴില്‍ 5 വർഷത്തെ പ്രവർത്തന പരിചയം
3.സന്നദ്ധപ്രവർത്തനത്തില്‍ മികവ് തെളിയച്ചതായുളള പ്രാദേശക അല്ലെങ്കില്‍ രാജ്യാന്തര സ്ഥാപനങ്ങളില്‍ നിന്നുളള പുരസ്കാരങ്ങളോ സർട്ടിഫിക്കറ്റുകളോ ഉണ്ടായിരിക്കണം. 
4. അഞ്ച് വർഷത്തെ പ്രവർത്തന പരിചയമല്ലെങ്കില്‍ സന്നദ്ധ പ്രവർത്തനത്തില്‍ 500 മണിക്കൂർ പൂർത്തിയാക്കിയിരിക്കണം. 

ഇക്കാര്യങ്ങളെല്ലാമുണ്ടെങ്കില്‍ സന്നദ്ധപ്രവർത്തനത്തിന് ഗോള്‍ഡന്‍ വീസ ലഭിക്കാനായി അപേക്ഷിക്കാം. ഗോള്‍ഡന്‍ വീസയ്ക്ക് അപേക്ഷിക്കാനാണെന്ന് വ്യക്തമാക്കി www.volunteers.ae യിലെ ഇമെയിലിലൂടെ എന്‍ഒസിക്ക് അപേക്ഷിക്കാം. അപേക്ഷ നല്‍കിയാല്‍ നമ്മുടെ സന്നദ്ധസേവനപ്രവർത്തനങ്ങളെല്ലാം വിലയിരുത്തിയാണ് എന്‍ഒസി നല്‍കുന്നത്. എന്‍ഒസിയും വൊളന്റിയറിങ് ചെയ്തതിന്‍റെ സർട്ടിഫിക്കറ്റുകള്‍, ഫോട്ടോ, പാസ്പോർട്ട് കോപ്പി, എമിറേറ്റ്സ് ഐഡി, ബിരുദം അല്ലെങ്കില്‍ ഡിപ്ലോമ സർട്ടിഫിക്കറ്റ്(മന്ത്രാലയം അറ്റസ്റ്റ് ചെയ്യണം) എന്നിവയും  ചേർത്ത് ഗോള്‍ഡന്‍ വീസയ്ക്കായി ഐസിപിയില്‍ അപേക്ഷ നല്‍കണം.

ഒപ്പം വ്യക്തിഗത വിവരങ്ങളും നല്‍കണം. അപേക്ഷ അംഗീകരിച്ചാല്‍ മെസേജ് ലഭിക്കും. അതിന് ശേഷം ഏത് എമിറേറ്റില്‍ നിന്നാണോ  വീസയെടുക്കുന്നത് ആ എമിറേറ്റിലെ വീസ അതോറിറ്റിയില്‍ അപേക്ഷനല്‍കാം. രേഖകളെല്ലാം പരിശോധിച്ച് ഗോള്‍ഡന്‍ വീസയും എമിറേറ്റ്സ് ഐഡിയും അനുവദിക്കും. നേരിട്ടോ അല്ലെങ്കില്‍ ആമർ സെന്‍റർ മുഖേനയോ നടപടി ക്രമങ്ങള്‍ പൂർത്തിയാക്കാവുന്നതാണ്.

English Summary:

UAE Citizenship Golden Visa: Everything to Know about the Golden Visa for Volunteers Scheme