ചാരിറ്റബിള്‍ സംഘടനകളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി കുവൈത്ത്
Mail This Article
കുവൈത്ത്‌സിറ്റി ∙ ചാരിറ്റബിള്‍ സംഘടനകളുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. ചാരിറ്റബിള്‍ സംഘടനകള്‍, ഫൗണ്ടേഷനുകള്‍, എന്നിവയുടെ ആഭ്യന്തര സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്കാണ് സാമൂഹികകാര്യ മന്ത്രാലയം പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സുതാര്യത വര്‍ധിപ്പിക്കാനും സാമ്പത്തിക നടപടിക്രമങ്ങള്‍ കാര്യക്ഷമമാക്കാനുമാണ് നിയന്ത്രണത്തിന്റെ ലക്ഷ്യം.
നിയന്ത്രണങ്ങൾ
∙ സാമ്പത്തിക സഹായം ബാങ്കുകള്‍ വഴി മാത്രമാക്കി.
∙ ചെക്കുകള്‍ അവശ്യ കേസുകളില്‍ മാത്രം പരിമിതപ്പെടുത്തി
∙ ഇലക്ട്രോണിക് ലിങ്കിംഗ് വഴി മന്ത്രാലയവും ബാങ്കുകളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കും.
∙ ചാരിറ്റബിള്‍ അസോസിയേഷനുകളും ഫൌണ്ടേഷനുകളും അവരുടെ ജോലി ലളിതമാക്കുന്നതിന് ചില പതിവ് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി നേടേണ്ടതില്ല.
പ്രാദേശിക ബാങ്ക് പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മന്ത്രാലയം ആക്ടിങ് അണ്ടര്‍സെക്രട്ടറി ഡോ ഖാലിദ് അല്‍ അജ്മി കാര്യങ്ങള്‍ വിവരിച്ചിരുന്നു. തുടര്‍ന്നാണ്, സാമൂഹികകാര്യ മന്ത്രാലയം പുതിയ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ പുറത്തിറക്കിയത്.