സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഇന്ന് ഉണ്ടാകില്ല.

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഇന്ന് ഉണ്ടാകില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഇന്ന് ഉണ്ടാകില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനം ഇന്ന് ഉണ്ടാകില്ല. മോചനത്തിനായി ഇന്ന് കോടതി സിറ്റിങ് അനുവദിച്ചിരുന്നെങ്കിലും മോചന ഉത്തരവ് ലഭിച്ചില്ല. ഇന്ന് രാവിലെ കേസ് പരിഗണിക്കുമെന്നായിരുന്നു നേരത്തെ റഹീമിന്‍റെ അഭിഭാഷകനായ ഒസാമ അൽ അംബറിനെ കോടതി അറിയിച്ചിരുന്നത്. 

രാവിലെ വിശദ വിവരങ്ങൾ പരിശോധിച്ച ശേഷം വധശിക്ഷ റദ്ദ് ചെയ്ത അതെ ബെഞ്ച് തന്നെയാണ് വിധി പറയേണ്ടതെന്നും ചീഫ് ജസ്റ്റിസിന്‍റെ ഓഫിസ് അക്കാര്യം അറിയിക്കുമെന്നും കോടതി പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷൻ ഉൾപ്പടെയുള്ള വകുപ്പുകളിൽ നിന്ന് നടപടിക്രമങ്ങളെല്ലാം പൂർത്തിയായതിനാൽ ഇന്ന് മോചന ഉത്തരവുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നുവെന്ന് റിയാദ് സഹായ സമിതി പറഞ്ഞു.

ADVERTISEMENT

റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അംബർ, എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരി, റഹീമിന്‍റെ  കുടുംബ പ്രതിനിധി സിദ്ദീഖ് തുവ്വൂർ എന്നിവർ ഇന്ന് രാവിലെ തന്നെ കോടതിയിലെത്തിയിരുന്നു. ഏത് ബെഞ്ചാണ്  പരിഗണിക്കേണ്ടതെന്ന് നാളെ ചീഫ് ജഡ്ജ് അറിയിക്കും. പിന്നീട് ഏത് ദിവസം സിറ്റിങ് ഉണ്ടാകുമെന്ന് പുതിയ ബെഞ്ച് പ്രതിഭാഗത്തിന് അറിയിപ്പ് നൽകുമെന്നും റഹീമിന്‍റെ അഭിഭാഷകനും, കുടുംബ പ്രതിനിധിയും അറിയിച്ചു. നടപടി ക്രമങ്ങളെല്ലാം പൂർത്തിയായ സ്ഥിതിക്ക് ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ മോചന ഉത്തരവുണ്ടാകുമെന്ന ശുഭപ്രതീക്ഷയിലാണെന്ന് റിയാദ് സഹായ സമിതി വാർത്ത കുറിപ്പിൽ അറിയിച്ചു.

English Summary:

Abdul Rahim had a Court Hearing Today to Seek his Release, but the Release Order was not Issued