ലബനന് ദുരിതാശ്വാസ വസ്തുക്കൾ ശേഖരിച്ച് യുഎഇ
അബുദാബി ∙ ഇസ്രയേൽ ആക്രമണം മൂലം ദുരിതമനുഭവിക്കുന്ന ലബനൻ പൗരന്മാർക്ക് സഹായം എത്തിക്കുന്നതിന് യുഎഇയിൽ ധനസഹായ ശേഖരണ ക്യാംപെയ‌്ൻ തുടരുന്നു.

അബുദാബി ∙ ഇസ്രയേൽ ആക്രമണം മൂലം ദുരിതമനുഭവിക്കുന്ന ലബനൻ പൗരന്മാർക്ക് സഹായം എത്തിക്കുന്നതിന് യുഎഇയിൽ ധനസഹായ ശേഖരണ ക്യാംപെയ‌്ൻ തുടരുന്നു. യുഎഇയിലെ അഞ്ചാമത് ക്യാംപെയ്ൻ നാളെ വൈകിട്ട് 3 മുതൽ 7 വരെ അബുദാബി നാഷനൽ എക്സിബിഷൻ സെന്ററിൽ നടക്കും.
ഈ മാസം 8ന് ആരംഭിച്ച ക്യാംപെയ്ന്റെ ഭാഗമായി അബുദാബിയിൽ നടക്കുന്ന രണ്ടാമത്തെ പരിപാടിയാണിത്. ഭക്ഷണം, മരുന്ന്, വസ്ത്രം തുടങ്ങിയവയും ധനസഹായവുമാണ് ശേഖരിക്കുന്നത്. ദുരിതാശ്വാസ വസ്തുക്കൾ പായ്ക്ക് ചെയ്യുന്നതിന് വിവിധ രാജ്യക്കാരായ വൊളന്റിയർമാരെയും എക്സിബിഷൻ സെന്ററിലേക്ക് അനുവദിക്കും.