ദുബായ്∙ വീസ നിയമലംഘകരായി യുഎഇയിൽ തുടരുന്ന വിദേശികൾ എത്രയും വേഗം പൊതുമാപ്പിന്‍റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് ആവർത്തിച്ച് ആവശ്യപ്പെട്ടു. അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനോ അനുവദിക്കുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ്∙ വീസ നിയമലംഘകരായി  യുഎഇയിൽ തുടരുന്ന വിദേശികൾ എത്രയും വേഗം പൊതുമാപ്പിന്‍റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന്  ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബായ് ആവർത്തിച്ച് ആവശ്യപ്പെട്ടു. അനധികൃത താമസക്കാർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനോ  രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനോ അനുവദിക്കുന്ന പൊതുമാപ്പ് ഈ മാസം 31 ന്അവസാനിക്കാനിരിക്കെയാണ് ഡയറക്ടറേറ്റിന്‍റെ  മുന്നറിയിപ്പ്.

യുഎഇ സർക്കാരിന്‍റെ പൊതുമാപ്പ്  വലിയ അവസരമാണ്. രാജ്യത്ത് നിയമലംഘകരായി തുടരുന്നവർ ഈ ആനുകൂല്യം ഉപയോഗിച്ച് വേഗത്തിൽ ആവശ്യമായ  നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമപരമായ താമസം ഉറപ്പാക്കുകയോ പിഴകൂടാതെ രാജ്യം വിടുകയോ ചെയ്യണം. കാലാവധിക്കുള്ളിൽ രാജ്യം വിടുന്നവർക്ക് യുഎഇയിലേക്ക് തിരിച്ചെത്തുന്നതിൽ തടസ്സമില്ലെന്നും സ്ഥിരീകരിച്ചു.

പൊതുമാപ്പിനായി ജി ഡി ആർ എഫ് എ മലയാളത്തിൽ പുറത്തിറക്കിയ ബ്രോഷർ ∙ ചിത്രങ്ങൾ: ജി ഡി ആർ എഫ് എ
ADVERTISEMENT

സെപ്റ്റംബർ ഒന്നിന്  തുടങ്ങിയ പൊതുമാപ്പ് ഉപയോഗപ്പെടുത്തി ഇതിനകം ഒട്ടേറെ പേരാണ് അവരുടെ താമസം നിയമ വിധേയമാക്കിയത്. അതോടൊപ്പം   ആയിരക്കണക്കിന് ആളുകൾ പിഴ ഒന്നും കൂടാതെ അവരുടെ സ്വദേശത്തേയ്ക്ക് മടങ്ങുകയും ചെയ്തു. ഈ മാസം 31ന് ശേഷം നിയമലംഘകർ  രാജ്യത്ത് തുടരുന്നുവെങ്കിൽ കടുത്ത ശിക്ഷാനടപടികൾ ഏറ്റുവാങ്ങേണ്ടി വരുമെന്ന്  അധികൃതർ മുന്നറിയിപ്പ് നൽകി.

പൊതുമാപ്പ് നടപടികൾക്കായി  വിപുലമായ സൗകര്യങ്ങളാണ് ദുബായിലുള്ളത്. എമിറേറ്റിലെ 86 അമർ സെന്‍ററുകളിലും അൽ അവീറിലെ നിയമ ലംഘകരുടെ സെറ്റിൽമെന്‍റ് പരിഹാരകേന്ദ്രത്തിലും സേവനം ലഭ്യമാണ്. മുൻകാല വീസ ദുബായ് ആയിട്ടുള്ളവർ  (എമിറേറ്റ്സ് ഐ ഡി ഇല്ലാത്തവർ) നാട്ടിലേയ്ക്ക് പോകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലാണ്  എത്തേണ്ടത്. ഇവിടെ  ആദ്യം അവരുടെ ബയോമെട്രിക് രേഖകൾ  സമർപ്പിക്കണം.  

ADVERTISEMENT

പിന്നീട് ഇവിടെ തന്നെയുള്ള അമർ കേന്ദ്രത്തിൽ ഔട്ട്‌പാസിന് അപേക്ഷ നൽകാം. എന്നാൽ എമിറേറ്റ്സ് ഐഡി കൈവശമുള്ള ആളുകൾ നേരിട്ട് ദുബായിലെ അമർ കേന്ദ്രങ്ങളിൽ പോയി എക്സിറ്റ് പാസി(ഔ‌‌ട്ട്പാസ്)ന് അപേക്ഷിക്കാം. അതിനൊപ്പം വീസ നിയമലംഘകരായി കഴിയുന്നവർക്ക് രാജ്യത്ത് വീണ്ടും തുടരാൻ ആഗ്രഹിക്കുന്നുവെങ്കിൽ പുതിയ ഒരു ജോലി കണ്ടത്തി, വർക്ക് പെർമിറ്റ് നേടി അമർ കേന്ദ്രങ്ങളിൽ പോയി പുതിയ വീസയ്ക്ക് അപേക്ഷിക്കാം. പൊതുമാപ്പ് സേവനവുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങൾക്കും  8005111 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് ജി ഡി ആർ എഫ് എ  അറിയിച്ചു

English Summary:

Amnesty is nearing its end; Violators who remain in the UAE will face severe punishment.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT