സൗദി സിനിമകൾ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ പ്രദർശനത്തിന് എത്തിക്കും
റിയാദ് ∙ സൗദി സിനിമകൾ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ പ്രദർശനത്തിന് എത്തിക്കാൻ ഒരുങ്ങുന്നുവെന്ന് സൗദി സാംസ്കാരിക മന്ത്രി പ്രസ്താവിച്ചു. പ്രാഥമിക ഘട്ടത്തിൽ ചൈന, ഇന്ത്യ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലാണ് ഇതിനായുള്ള കാര്യങ്ങളുടെ നീക്കുപോക്കുകൾക്കായി കാര്യാലയങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്. സാംസ്കാരിക

റിയാദ് ∙ സൗദി സിനിമകൾ ഇന്ത്യയടക്കമുള്ള വിവിധ രാജ്യങ്ങളിൽ പ്രദർശനത്തിന് എത്തിക്കാൻ ഒരുങ്ങുന്നുവെന്ന് സൗദി സാംസ്കാരിക മന്ത്രി. പ്രാഥമിക ഘട്ടത്തിൽ ചൈന, ഇന്ത്യ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലാണ് ഇതിനായുള്ള കാര്യാലയങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത്. സാംസ്കാരിക മന്ത്രാലയത്തിനു കീഴിലെ സൗദി ഫിലിം വിങ് ആണ് ഓഫീസുകൾ ആരംഭിക്കുന്നതെന്ന് മന്ത്രി അമീർ ബദർ ബിൻ ഫർഹാൻ അറിയിച്ചു.
കഴിഞ്ഞ ആറുമാസത്തിനിടെ സൗദിയിൽ ഏറ്റവും ജനപ്രിയമായ 3 സിനിമകളിൽ രണ്ടെണ്ണം സൗദി സിനിമകളാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. സൗദി സിനിമകളൊക്കെ രാജ്യാന്തര തലത്തിൽ വിവിധ തിയേറ്ററുകളിൽ എത്തുന്നതിൽ സിനിമ പ്രവർത്തകരും വലിയ ആവേശത്തോടെ സ്വാഗതം ചെയ്തു. സൗദി സിനിമയുടെ വളർച്ചയ്ക്കും പുരോഗതിക്കും ഇത് ഏറെ പ്രയോജനപ്പെടും. ഒപ്പം സാമ്പത്തിക അടിസ്ഥാനത്തിൽ ബോക്സ് ഓഫിസ് വരുമാനം കുത്തനെ ഉയരും.
സൗദിയിലെ ചലച്ചിത്ര മേഖല അതിദ്രുതം വളരുന്നു, പരിവർത്തനത്തിന്റെ പാതയിലാണ്. വർഷത്തിന്റെ ആദ്യ പകുതിയിൽ തന്നെ 85 ലക്ഷം സിനിമാ ടിക്കറ്റുകൾ വിറ്റഴിച്ചിരുന്നു.