പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതിന് മുൻപ് എൻജിനീയർ സാക്ഷ്യപ്പെടുത്തണം; പുതിയ നിയന്ത്രണവുമായി ബഹ്റൈൻ
മനാമ∙ പരസ്യങ്ങൾക്കായുള്ള ബിൽ ബോർഡുകൾ സ്‌ഥാപിക്കുന്നതിനുള്ള നിയമം ഭേദഗതി ചെയ്തതായി മന്ത്രാലയം അറിയിച്ചു. 973 ലെ പരസ്യ നിയമത്തിലെ എക്സിക്യൂട്ടീവ് ബൈലോയിലാണ് ഈ ഭേദഗതി വരുത്തിയിരിക്കുന്നത്. പൊതുജന സുരക്ഷയും ട്രാഫിക് സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുതിയ നിയമം കൊണ്ടുവന്നിരിക്കുന്നത്.

പുതിയ നിയമപ്രകാരം, ബിൽബോർഡുകൾ നിർമിക്കുന്നതിന് കൂടുതൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതായി വരും. ശക്തമായ കാറ്റിനെയും മറ്റ് പ്രതികൂല കാലാവസ്ഥയെയും താങ്ങാനുള്ള ശേഷിയുള്ള, നിലവാരമുള്ള സാമഗ്രികൾ ഉപയോഗിച്ച് ബിൽബോർഡുകൾ നിർമിക്കണമെന്നാണ് നിർദ്ദേശം. കാൽനടയാത്രക്കാര്‍ക്കും വാഹനയാത്രക്കാർക്കും അപകടമുണ്ടാകാത്ത വിധത്തിലാണ് ബിൽബോർഡുകൾ സ്ഥാപിക്കേണ്ടത്.
‘‘ബിൽബോർഡുകളുടെ രൂപകൽപ്പനയിൽ കാറ്റിന്റെ ഭാരം കുറയ്ക്കുന്ന സുരക്ഷാ നടപടികൾ ഉൾപ്പെടുത്തേണ്ടതുണ്ട്. കാറ്റിന്റെ മർദ്ദം താങ്ങാൻ കഴിയുന്ന വിധത്തിലുള്ള അടിത്തറകളും അതോടനുബന്ധിച്ചുള്ള സംവിധാനങ്ങളും പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നവർ ചെയ്തിരിക്കണം. ട്രാഫിക് അടയാളങ്ങളെ തടസ്സപ്പെടുത്തുകയോ റോഡ് സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുകയോ ചെയ്യരുത്.’’– നഗരസഭാ ആസൂത്രണ കാര്യ മന്ത്രി വ ഈൽ ബിൻ നാസർ അൽ മുബാറക് പറഞ്ഞു
പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ഡിസൈൻ ഒരു ലൈസൻസുള്ള എൻജിനീയർ സാക്ഷ്യപ്പെടുത്തിയിരിക്കണം എന്നും മന്ത്രി വ്യക്തമാക്കി. എല്ലാ പരസ്യദാതാക്കൾക്കും അവരുടെ നിലവിലുള്ള ബിൽബോർഡുകളെ പുതിയ നിയമങ്ങൾക്കനുസൃതമായി മാറ്റാൻ ആറ് മാസത്തെ സമയം നൽകിയിട്ടുണ്ട്.