ഷാർജ∙ പ്രവാസ ലോകത്ത് ഒരുപാട് അനുഭവങ്ങൾ വീണ് കിടപ്പുണ്ട്. നല്ല നിരീക്ഷണത്തോടെ കടന്നുപോകുമ്പോൾ അവ ഓരോന്നായി നമ്മുടെ മുന്നിലെത്തുന്നു. ഇതാ എന്‍റെ ജീവിതം കേട്ടോളൂ, പറ്റുമെങ്കിൽ അതിൽ ഭാവന കൂടി ചേർത്ത് കഥയോ നോവലോ എഴുതൂ എന്ന് ആരൊക്കെയോ പ്രേരിപ്പിക്കുന്നതുപോലെ വായനയുടെ ശക്തമായ പിന്തുണയുള്ള ഒരാൾക്ക്

ഷാർജ∙ പ്രവാസ ലോകത്ത് ഒരുപാട് അനുഭവങ്ങൾ വീണ് കിടപ്പുണ്ട്. നല്ല നിരീക്ഷണത്തോടെ കടന്നുപോകുമ്പോൾ അവ ഓരോന്നായി നമ്മുടെ മുന്നിലെത്തുന്നു. ഇതാ എന്‍റെ ജീവിതം കേട്ടോളൂ, പറ്റുമെങ്കിൽ അതിൽ ഭാവന കൂടി ചേർത്ത് കഥയോ നോവലോ എഴുതൂ എന്ന് ആരൊക്കെയോ പ്രേരിപ്പിക്കുന്നതുപോലെ വായനയുടെ ശക്തമായ പിന്തുണയുള്ള ഒരാൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ പ്രവാസ ലോകത്ത് ഒരുപാട് അനുഭവങ്ങൾ വീണ് കിടപ്പുണ്ട്. നല്ല നിരീക്ഷണത്തോടെ കടന്നുപോകുമ്പോൾ അവ ഓരോന്നായി നമ്മുടെ മുന്നിലെത്തുന്നു. ഇതാ എന്‍റെ ജീവിതം കേട്ടോളൂ, പറ്റുമെങ്കിൽ അതിൽ ഭാവന കൂടി ചേർത്ത് കഥയോ നോവലോ എഴുതൂ എന്ന് ആരൊക്കെയോ പ്രേരിപ്പിക്കുന്നതുപോലെ വായനയുടെ ശക്തമായ പിന്തുണയുള്ള ഒരാൾക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ പ്രവാസ ലോകത്ത് ഒരുപാട് അനുഭവങ്ങൾ വീണ് കിടപ്പുണ്ട്. നല്ല നിരീക്ഷണത്തോടെ കടന്നുപോകുമ്പോൾ അവ ഓരോന്നായി നമ്മുടെ മുന്നിലെത്തുന്നു. ഇതാ എന്‍റെ ജീവിതം കേട്ടോളൂ, പറ്റുമെങ്കിൽ അതിൽ ഭാവന കൂടി ചേർത്ത് കഥയോ നോവലോ എഴുതൂ എന്ന് ആരൊക്കെയോ പ്രേരിപ്പിക്കുന്നതുപോലെ വായനയുടെ ശക്തമായ പിന്തുണയുള്ള ഒരാൾക്ക് തോന്നിയേക്കാം. ഷാജി കോലൊളമ്പ് എഴുതിയ കഥകളിൽ മിക്കതും പ്രവാസ ലോകത്തെ തീക്ഷ്ണമായ അനുഭവങ്ങൾ കടഞ്ഞെടുത്തതാണ്. ആ കഥകളെക്കുറിച്ചും നവംബർ 6 മുതൽ  17 വരെ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രസിദ്ധീകരിക്കുന്ന കഥാ സമാഹാരത്തെക്കുറിച്ചും കഥാകാരൻ പറയുന്നു;

∙സൗമ്യജീവിതങ്ങളുടെ കഥകള്‍ 
വളരെ യാദൃച്ഛികമായാണ് പഴയൊരു സഹപാഠിയെ ഞാന്‍ ഷാര്‍ജയില്‍  കണ്ടുമുട്ടുന്നത്. ഫൈൻ ആര്‍ട്‌സിന് പഠിക്കുന്ന കാലത്ത്, കണ്ടാല്‍ ഒരു പുഞ്ചിരിയില്‍ മാത്രം ഒതുങ്ങിയിരുന്ന സൗഹൃദം. അതീവസുന്ദരിയും സമ്പന്നയുമായതിനാലാവാം അവളുടേത്  സുന്ദരന്‍മാരും സുന്ദരികളും സമ്പന്നരായ സഹപാഠികളും ചേര്‍ന്ന ലോകമായിരുന്നു. സുന്ദരനല്ലാത്ത, സാധാരണക്കാരനായ എനിക്ക് അങ്ങോട്ട് പ്രവേശനമില്ലെന്ന സ്വയം ധാരണയില്‍ ഞാനധികം അടുക്കാതെ പോയ സൗഹൃദം. പഠനകാലം കഴിഞ്ഞ് പരിഞ്ഞുപോയ, മറന്നു പോയ സഹപാഠികളില്‍ ഒന്നു മാത്രമായിരുന്നു അവള്‍. 

ADVERTISEMENT

അയര്‍ലന്‍ഡിൽ നിന്ന് അവധിക്ക് നാട്ടിലേക്ക് പോവുന്നതിനിടക്ക് യുഎഇയില്‍ കുറച്ചുദിവസം ചിലവഴിക്കാന്‍ ഇറങ്ങിയതായിരുന്നു അവള്‍. എന്നെയവള്‍ തിരിച്ചറിഞ്ഞു, സന്തോഷം. സന്തോഷത്തിന്‍റെ, സുഖസൗകര്യങ്ങളുടെ ഉന്നതിയിലാകും അവളുടെ ജീവിതമെന്ന് കരുതിയ എനിക്ക് തെറ്റി. ഒരു മണിക്കൂര്‍ നേരത്തെ സംസാരത്തിലൂടെ, തകര്‍ന്നുപോയ ആ സുഹൃത്തിന്‍റെ കുടുംബജീവിതത്തിന്‍റെ ചെറിയൊരു നേര്‍രേഖ തെളിഞ്ഞപ്പോള്‍ അതൊരു കഥയ്ക്ക് വിത്താവുമെന്ന് ഒരിക്കലും കരുതിയതല്ല.  പ്രണയമരങ്ങളില്‍ കാറ്റ് പിടിക്കുമ്പോള്‍ എന്ന കഥയുടെ പിന്നില്‍ ഇങ്ങനെയൊരു ചിത്രമുണ്ട്. 

കഥയിലൂടെ ആ സുഹൃത്തിനെ ആരും തിരിച്ചറിയരുതെന്ന് കരുതി അവള്‍ക്കുചുറ്റും വലിയൊരു മറ പണിതാണ് കഥ രചിച്ചത്.  ആ കഥയുടെ പേരിലാണ് എന്‍റെ രണ്ടാമത്തെ കഥാ സമാഹാരമായ പ്രണയമരങ്ങളില്‍ കാറ്റ് പിടിക്കുമ്പോള്‍ എന്ന പുസ്തകം ഐവറി പബ്ലിക്കേഷന്‍സ് ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിലൂടെ വായനക്കാരിലേക്കെത്തിക്കുന്നത്. 

ഓരോ കഥകള്‍ക്കുപിന്നിലും പറഞ്ഞുകേട്ട കാര്യങ്ങളുണ്ട്, നേരില്‍ കണ്ട പരിചയങ്ങളുണ്ട്. അനുഭവിച്ച് വേദനകളുണ്ട്. 

പത്ത് കഥകളില്‍ ആദ്യ കഥയായ ആഭിചാരത്തിന്‍റെ കരുക്കളില്‍ ഉമ്മയും ഉമ്മയുടെ സോഹദരിയും കഥാപാത്രങ്ങളാവുന്നു. നേരില്‍ കണ്ട അനുഭവങ്ങളെ അക്ഷരങ്ങളിലേക്ക് പകര്‍ത്തുമ്പോള്‍ പലപ്പോഴും പതറിപ്പോയിട്ടുണ്ട്. മന്ത്രവാദവും പ്രാര്‍ത്ഥനകളുമായി ജീവിക്കുന്ന സഹോദരിയും കുറച്ച് യുക്തിബോധവും മതബോധവുമായി ജിവിക്കുന്ന സ്‌കൂള്‍ ടീച്ചറായ സഹോദരിയും തമ്മിലുള്ള തര്‍ക്കങ്ങളും ഇണക്കങ്ങളും കഥയായി മാറുമ്പോള്‍  നേര്‍ക്കാഴ്ചകളുടെ ചിത്രങ്ങളാവുകയായിരുന്നു. അവസാനം മരണമെന്ന സത്യത്തിന് മുമ്പില്‍ നിസ്സഹായരായി നില്‍ക്കുന്ന സഹോദരിമാരുടെ ദുഃഖങ്ങള്‍ വരച്ചിടുമ്പോള്‍  എന്‍റെ കണ്‍തടങ്ങളില്‍ നനവ് പടര്‍ന്നിരുന്നു. 

ADVERTISEMENT

ഈ സമാഹാരത്തിലെ മടക്കയാത്രയുടെ വഴികള്‍ എന്ന രണ്ടാമത്തെ കഥ പൂര്‍ത്തിയാക്കാന്‍ ഒരുവര്‍ഷത്തോളമെടുത്തു. എഴുതിയും തിരുത്തിയും വേണ്ടെന്ന് വച്ചും പിന്നെയും തുറന്നെഴുതിയും മാസങ്ങള്‍ പിന്നിട്ടപ്പോള്‍ മടക്കയാത്രയുടെ വഴികളിലെ ഓര്‍മമരങ്ങള്‍ പലതും വേരറ്റുപോയിരുന്നു. ഒരു ചെറുപ്പക്കാരന്‍റെ ആത്മഹത്യയും അറിയാതെ ആ ആത്മഹത്യക്ക് കാരണക്കാരിയായി മുദ്രകുത്തപ്പെട്ട ചെറുപ്പക്കാരിയും കുറേകാലം മനസ്സില്‍ കഥയ്ക്കുള്ള ഹേതുവായി കിടന്നു പിടഞ്ഞു. 

പിടഞ്ഞ് പിടഞ്ഞ് കൈകാലുകള്‍ വളര്‍ന്ന് കഥയായി ഉയര്‍ത്തെഴുന്നേറ്റ, മുറിവേറ്റ ഓര്‍മകളില്‍ നാട്ടിന്‍പുറത്തെ പലമനുഷ്യരും വേഷമിട്ടു. മരിച്ചവരും ജീവിക്കുന്നവരും മണ്ണടിഞ്ഞുപോയ കെട്ടിടങ്ങളും പകരമുയര്‍ന്ന കെട്ടിടങ്ങളും പുതുതലമുറകളും ഓര്‍മകളെ തേടിയെത്തിയ അരുന്ധതിയുടെ വഴികളില്‍ വിളക്കുകള്‍ പോലെ തെളിഞ്ഞു നില്‍ക്കുന്ന കാഴ്ചകളിലേക്ക് ഇതുവരെ വായിച്ച് വായനക്കാരെ കൈപിടിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞു എന്നതാണ് സന്തോഷം. പെയ്തുതീരാത്ത പ്രണയമഴയുടെ കുളിര്‍തേടിയെത്തിയ  അരുന്ധതിയെ ഈ കഥാസമാഹാരത്തിലൂടെ വായിക്കുന്നവര്‍ക്കും ആ പ്രണയമഴയുടെ കുളിരറിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കോവിഡുകാലത്തെ ഒരു സ്വപ്‌നത്തിലായിരുന്നു പ്രിയ കഥാകാരനും സിനിമാക്കാരനുമായ പത്മരാജന്‍  കടന്നു വന്നത്. പനി അതിന്‍റെ തീവ്രതയിലെത്തിയ രാത്രിയില്‍  സ്വപ്‌നത്തില്‍ പത്മരാജന്‍ കടന്നുവന്നപ്പോള്‍ മണ്ണാറത്തൊടിയിലെ മഴപോലെ പുറത്ത് മഴപെയ്തിരുന്നു. ആ സ്വപ്‌നത്തില്‍ തൂവാനത്തുമ്പികളിലെ ജയകൃഷ്ണനും ക്ലാരയും  നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലെ സോളമനുമൊക്കെ കടന്നുവന്നത് എങ്ങനെ മറക്കാന്‍ പറ്റും. കുറേ കുശലം പറഞ്ഞതിന് ശേഷം പെട്ടെന്ന് തൊപ്പിയൂരി വീശി പത്മരാജൻ പടിയിറങ്ങിപ്പോയപ്പോള്‍ സ്വപ്‌നം മുറിഞ്ഞു, അപ്പോള്‍ പുറത്ത് മഴയല്ലായിരുന്നു, വരണ്ട ചൂടുള്ള കാറ്റായിരുന്നു. മരണം മണക്കുന്ന, കൊറോണയുടെ വികൃതമുഖമുള്ള ഭീകര രാത്രിയില്‍ സഹമുറിയന്‍മാര്‍ എല്ലാവരും  പനിയില്‍ തളര്‍ന്നുറങ്ങുകയായിരുന്നു. നല്ലൊരു സ്വപ്‌നം അപ്പോള്‍ത്തന്നെ പകര്‍ത്തിയില്ലെങ്കില്‍ പകലിലേക്കത് മറന്നുപോവുമെന്നുറപ്പുള്ളതിനാല്‍ ആ രാത്രിയില്‍ത്തന്നെ ലാപ്‌ടോപ്പെടുത്ത് ഹാളില്‍ വന്നിരുന്ന് ടൈപ്പ്‌ചെയ്ത് പകര്‍ത്തിയ ആ സ്വപ്‌നമാണ് മണ്ണാറത്തൊടിയില്‍ ഇപ്പോഴും മഴപെയ്യുന്നു എന്ന കഥയായി പരിണമിച്ചത്.  ഈ കഥയുടെ പേര് ഏതോ വായനയില്‍നിന്ന് കിട്ടിയതാണ്.    

പഴയ പ്രതാപകാലത്തിന്‍റെ അയവിറക്കലുമായി ആരെയോ കാത്തിരിക്കുന്ന കാര്‍ത്യായനിയമ്മയെ പ്രധാനകഥാപാത്രമാക്കി ഒരു കഥയെഴുതാന്‍ ശ്രമിച്ചപ്പോഴൊക്കെ എവിടെയുമെത്താതെ ഉപേക്ഷിച്ചതാണ് മരക്കസേര എന്ന കഥ. പുന്നയൂര്‍ക്കുളത്തെ ഓര്‍മകളില്‍ എപ്പോഴും തെളിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് കാര്‍ത്യായനിയമ്മ. ആഢ്യത്വം ചിതലരിച്ച പഴയൊരു നാലുകെട്ടില്‍, ഫ്യൂഡലിസത്തിന്‍റെ പ്രതീകമായ പഴയൊരു മരക്കസേരയുടെ ഓരത്ത് കസേരയുടെ കാലില്‍ പിടിച്ചുകൊണ്ട് വിദൂരതയിലേയ്ക്ക് കണ്ണുംപാര്‍ത്ത് ഉമ്മറക്കോലായില്‍ കാലും നീട്ടിയിരിക്കുന്ന കാര്‍ത്യായനിയമ്മ എന്‍റെ കുഞ്ഞുനാളുകളിലെ കൗതുകമായിരുന്നു. 

ADVERTISEMENT

കാര്‍ത്യായനിയമ്മയുടെ ജീവിതം കഥയാക്കാനുള്ള ശ്രമങ്ങളൊക്കെ പലപ്പോഴും പാഴായി. പിന്നീട് പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഇനി വേണ്ടെന്ന് വച്ച കഥകളില്‍ പുതുജീവന്‍ കൈവന്ന കഥയാണ് മരക്കസേര. ഒരിക്കല്‍ ലാപ്‌ടോപ് തുറന്ന് പൂര്‍ത്തിയാക്കാന്‍ വല്ല വഴിയുമുണ്ടോന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് നട്ടുകാരനായ, മരിച്ചുപോയ ഒരാശാരിയെ ഓര്‍ത്തത്. ഇത്തിരി നൊസ്സും തൊഴിലിലെ കേമത്തരവും ഒരുപോലെ ചേര്‍ന്ന ആശാരി എന്‍റെ ഗ്രാമത്തിന്‍റെ ചരിത്രത്തിനോടൊപ്പം ചേര്‍ന്നു നില്‍ക്കുന്ന മഹാസംഭവമാണ്. ഒരു നോവല്‍ത്തന്നെയെഴുതാനുള്ള ആശയം ആ ആശാരിക്ക് ചുറ്റുമുണ്ട്. 

അയാളെ കാര്‍ത്യായനിയമ്മയുടെ കഥയുമായി ചേര്‍ത്തുവച്ച് ഉള്ളതും ഇല്ലാതത്തുമായ തന്തുക്കള്‍ കോര്‍ത്തിണക്കിയപ്പോള്‍ മരക്കസേര പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഫ്യൂഡലിസത്തിന്‍റെ ശേഷിപ്പായ മരക്കസേരയെ തല്ലിത്തകര്‍ത്ത് വിപ്ലവം വിജയിച്ച സന്തോഷത്തില്‍ റോഡിലേക്കിറങ്ങി നെഞ്ഞും വിരിച്ചുനടന്ന പുതുതലമുറയിലെ യൂവാവായ ആശാരിയില്‍ കഥയവസാനിപ്പിക്കാന്‍ കരുതിയത് പിന്നെയും കൈവിട്ടുപോയി ജുമാമസ്ജിദിന്‍റെ ഖബറിസ്ഥാനില്‍ ചെന്നെത്തി. മരക്കസേര തല്ലിപ്പൊളിക്കുന്നത് അന്തംവിട്ട് നോക്കിനില്‍ക്കുന്ന ബാപ്പുട്ടിക്കയെപ്പോലെ ഞാനും കഥപോകുന്ന വഴിയിലൂടെ തെല്ലൊരന്ധാളിപ്പോടെ സഞ്ചിരിച്ച് എഴുതിയ മരക്കസേര എനിക്ക് എറെ പ്രിയപ്പെട്ടതാണ്.  

പെരുവിരലറ്റുപോയ സങ്കടത്തില്‍ അറ്റഭാഗം നോക്കിയിരുന്ന് സങ്കടപ്പെടുന്ന സുഹൃത്തും, ഒരഭിസാരികയുടെ സഹോദരിയെ ഭാര്യയായി സ്വീകരിക്കാന്‍ ധൈര്യം കാണിച്ച അഭിഭാഷകനായ മറ്റൊരു സുഹൃത്തും  രണ്ട് ദൂരദിക്കുകളിലെ വ്യക്തികളായിരുന്നു. ഒരിക്കലും കണ്ടിട്ടില്ലാത്ത അവരെ എഴുത്തിലൂടെ ചേര്‍ത്ത് പിടിച്ച് കഥയാക്കി മാറ്റുമ്പോള്‍ കണ്ടതും കാണാത്തതുമായി പലതും പലരും കയറിവന്ന കഥയാണ് മീനുകള്‍ ഇണചേരുന്ന സമയത്ത് എന്ന കഥ. കാലങ്ങളേറെയെടുത്ത് പൂര്‍ത്തീകരിച്ച കഥയും ഈ സമാഹരത്തില്‍ ചേര്‍ത്ത് വച്ചിട്ടുണ്ട്. പ്രണയവും പ്രതികാരവും കാമനയും മരണവും തണുത്ത പ്രകൃതിയുടെ നിറച്ചാര്‍ത്തിലൂടെ പകര്‍ത്തിവച്ച ഈ കഥയിലും എന്‍റെ പ്രിയപ്പെട്ട ഒളമ്പകായല്‍ കഥാപ്രാത്രമാവുന്നു. 

പ്രൈമറി സ്‌കൂള്‍ കാലത്തെ യക്ഷിക്കഥകളിലെ നെരച്ചിയമ്മയും അതിനോടൊപ്പം എന്‍റെ ഗ്രാമവും നാട്ടുകാരും ചേര്‍ന്ന് മുളന്തുടിപ്പാട്ട് പോലെ എന്ന കഥയില്‍ നിറഞ്ഞാടുമ്പോഴും തൊട്ടകലെ കായല്‍ സാക്ഷിയായി നില്‍പ്പുണ്ട്. ആ കായലിന്‍റെയോരത്ത് 

തീര്‍ത്തും സാങ്കല്‍പ്പികമായി പണിത കഥായാണ് പാലം എന്ന കഥ.  ഒളമ്പകായലും അതില്‍ പണിതുങ്ങിയ പാലവും യാഥാർത്ഥ്യം. ആ  കായലിനിപ്പുറം ഇഷ്ടപ്പെട്ടവനോടൊത്ത് നരകിച്ചുജിവിക്കുന്ന ശകുന്തളയും, കായലിനപ്പുറത്തെ നാടും, മരണം കാത്തുകിടക്കുന്ന അവളുടെ ഭര്‍ത്താവും പുഞ്ചപ്പാടത്തിലെ എൻജിൻ ഓപറേറ്റര്‍ വറീതും തീര്‍ത്തും സാങ്കല്‍പ്പികം.  

ഒരു രാത്രിയിലെ ആലോചനയാണീ കഥ. ചുരുങ്ങിയ നേരംക്കൊണ്ട് രൂപംപ്രാപിച്ച കഥയില്‍ ആരും ഭൂമിയില്‍ ജീവിച്ചുപോയവരോ ജീവിച്ചിരിക്കുന്നവരോ അല്ല. കാമവും വിശപ്പും ദാഹവും കായലിന്‍റെ ചേറിന്‍റെ മണമുള്ള കാറ്റിനോടൊപ്പം ചേര്‍ത്ത് കഥമുടയുമ്പോള്‍ കഥയവസാനിക്കും വരെ എവിടെും തപ്പിത്തടയേണ്ടിവന്നില്ല.  

ഒരു കമ്യൂണിസ്റ്റുകാരന്‍റെ വിശ്വാസത്തിലേക്കുള്ള പരിണാമമാണ് പരിണാമം എന്ന കഥ. വിപ്ലവം കൊടികുത്തിയ മനസ്സിലേക്ക് ദൈവചിന്തകടന്നുവന്നപ്പോള്‍ തിരുനെല്ലിലെ തണുപ്പില്‍ ഒന്ന് മുങ്ങിനിവരുമ്പോഴേക്കും പുതിയപുഴയാവുന്ന കാലവേഗത്തിലേക്ക് കാലെടുത്തുവെച്ച മോഹനന്‍ പരിചിതനാണ്. അയാളുടെ വഴികള്‍ അയാള്‍ക്കെന്നും ശരിയായിരുന്നു. ഇപ്പോഴും അയാളുടെ ശരിയിലൂടെ മാത്രം സഞ്ചിക്കുന്ന മോഹനന്‍റെ കഥയാണിത്.  

എഴുത്തിനോളം പോന്ന ഒരാക്ടിവിസം വേറെ ഏതുണ്ട്. വര്‍ത്തമാനകാലത്തോടൊപ്പം സൂക്ഷമമായി നിരീക്ഷിച്ച് യാത്രചെയ്യാനും, വിയോജിപ്പുകള്‍ അവതരിപ്പിക്കാനും എഴുത്താണ് ഏറ്റവും നല്ലമാര്‍ഗം. അത് കഥകളായും ലേഖനങ്ങളായും കവിതകളായും വായനക്കാരിലെത്തുമ്പോള്‍ പലവിധ പുനര്‍ചിന്തകള്‍ക്ക് വായനക്കാരനെ വിധേയമാക്കുമെന്നതില്‍ സംശയമില്ല. 

ഏറ്റവുമവസാനം സമയത്തിന്‍റെ കഥയില്‍ അപ്പര്‍പ്രൈമറി സ്‌കൂളിലെ പ്യൂണായിരുന്ന കേശവന്‍ നായരുടെ സമയക്രമങ്ങളാണ് പറയുന്നത്. സ്‌കൂളിന്‍റെ പഠനദിനങ്ങളിലെ സമയങ്ങളെ ബെല്ലടിച്ച് പകുത്ത് നല്‍കി, സമയത്തിന്‍റെ കാവലാള്‍ പോലെ ജീവിച്ചു മരിച്ച കേശവന്‍ നായര്‍ മരണമടുക്കുമ്പോഴും നിറുത്താതെ മണിയടിച്ച് കാലം തന്നെയേല്‍പ്പിച്ച കര്‍ത്തവ്യം പൂര്‍ത്തിയാക്കി വിടപറയുന്ന കഥയിലും ഫാന്റസി ചേര്‍ത്ത് വച്ചിട്ടുണ്ട്. യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും ചേര്‍ന്ന ചിത്രപ്പണിയാണ് സമയം. പ്രിയ കഥാകാരന്‍ നന്ദന്‍ ആണ് അവതാരിക എഴുതിയിരിക്കുന്നത്. ഷാര്‍ജ രാജ്യാന്തര പുസ്തമേളയില്‍ നവംബർ 12ന് പുസ്തകം പ്രകാശനം ചെയ്യും.

∙ എഴുത്തുകാർക്ക് സ്വന്തം പുസ്തകം പരിചയപ്പെടുത്താം
നവംബർ ആറിന് ആരംഭിക്കുന്ന ഷാർജ രാജ്യാന്തര പുസ്തകമേള 2024ൽ പ്രകാശനം ചെയ്യുന്ന പ്രവാസികളുടെ പുതിയ പുസ്തകങ്ങൾ പരിചയപ്പെടുത്താൻ ഇപ്രാവശ്യവും മനോരമ ഓൺലൈൻ അവസരമൊരുക്കുന്നു.

എന്താണ് പുസ്തകത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത്, എഴുത്തിന് പിന്നിലെ അനുഭവങ്ങൾ സഹിതം 500 വാക്കുകളിൽ കുറയാതെ സ്വന്തം പുസ്തകം പരിചയപ്പെടത്താം. അതോടൊപ്പം, പുസ്തകം പ്രകാശനം ചെയ്യുന്ന തീയതി, സമയം എന്നിവയുമെഴുതാം. പുസ്തകത്തിന്‍റെ കവർ(jpeg ഫയൽ), രചയിതാവിന്‍റെ  5.8 x 4.2   സൈസിലുള്ള പടം(പാസ്പോർട് സൈസ് സ്വീകാര്യമല്ല) എന്നിവ *mynewbook.sibf@gmail.com*  എന്ന മെയിലിലേയ്ക്ക് അയക്കുമല്ലോ. സബ്ജക്ടിൽ My BOOK@SIBF 2024 എന്ന് എഴുതാൻ മറക്കരുതേ. കൂടുതൽ വിവരങ്ങൾക്ക്: ഇ– മെയിൽ-  mynewbook.sibf@gmail.com ,  0567 371 376 (വാട്സാപ്പ്).

English Summary:

Shaji, whose experiences in exile have shaped his stories

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT