റിയാദ് സീസണിൽ മുതിർന്ന പൗരന്മാർക്ക് വിനോദ മേഖലകളിലേക്ക് സൗജന്യ പ്രവേശനം
ഈ വർഷത്തെ റിയാദ് സീസണിൽ മുതിർന്ന പൗരന്മാർക്ക് വിനോദ മേഖലകളിലേക്ക് സൗജന്യ പ്രവേശനം.
ഈ വർഷത്തെ റിയാദ് സീസണിൽ മുതിർന്ന പൗരന്മാർക്ക് വിനോദ മേഖലകളിലേക്ക് സൗജന്യ പ്രവേശനം.
ഈ വർഷത്തെ റിയാദ് സീസണിൽ മുതിർന്ന പൗരന്മാർക്ക് വിനോദ മേഖലകളിലേക്ക് സൗജന്യ പ്രവേശനം.
റിയാദ് ∙ ഈ വർഷത്തെ റിയാദ് സീസണിൽ മുതിർന്ന പൗരന്മാർക്ക് വിനോദ മേഖലകളിലേക്ക് സൗജന്യ പ്രവേശനം. സീസൺ എല്ലാവർക്കും കൂടുതൽ പ്രാപ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ജനറൽ എന്‍റർടൈൻമെന്‍റ് അതോറിറ്റിയുടെ (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി ബിൻ അബ്ദുൽ മൊഹ്‌സെൻ അൽ ഷെയ്ഖ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
മുതിർന്നവർക്ക് "തവക്കൽന" ആപ്ലിക്കേഷൻ നിയുക്ത ഗേറ്റുകളിൽ കാണിച്ച് തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ പ്രവേശിക്കാം. ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന മേഖലകൾ "ബൊളിവാർഡ് വേൾഡ്," "ബൊളിവാർഡ് റൺവെ ", "വണ്ടർ ഗാർഡൻ" എന്നിവയ്‌ക്കൊപ്പം "റിയാദ് മൃഗശാല", "അൽ-സുവൈദി പാർക്ക്", "സൂഖ് അവലീൻ" എന്നിവയാണ്. മുൻകൂർ ടിക്കറ്റ് ആവശ്യമില്ലാതെ തന്നെ അവർക്ക് "ബൊലെവാർഡ് സിറ്റി", "വിഐഎ റിയാദ്" എന്നിവിടങ്ങളിലേക്കും പ്രവേശനം ഉണ്ടായിരിക്കും.
എന്നാൽ കച്ചേരികൾ, നാടകങ്ങൾ, ബോക്‌സിങ് മത്സരങ്ങൾ റിസർവ് ചെയ്‌ത ഇരിപ്പിടങ്ങളുള്ള ഇവന്‍റുകൾ എന്നിവിടങ്ങളിൽ ഈ ഓഫർ ഉണ്ടായിരിക്കില്ല. ഇവയ്ക്ക് പ്രത്യേക ടിക്കറ്റിങ് ക്രമീകരണങ്ങൾ ആവശ്യമാണ്. മുതിർന്നവർ ഉൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും വൈവിധ്യമാർന്ന പരിപാടികൾ ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കാനുള്ള റിയാദ് സീസണിന്‍റെ പ്രതിബദ്ധതയാണ് ഇതിലൂടെ എടുത്തുകാണിക്കുന്നത്.