ഒമാനില്‍ വീണ്ടും സ്വദേശിവത്കരണവുമായി തൊഴില്‍ മന്ത്രാലയം.

ഒമാനില്‍ വീണ്ടും സ്വദേശിവത്കരണവുമായി തൊഴില്‍ മന്ത്രാലയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒമാനില്‍ വീണ്ടും സ്വദേശിവത്കരണവുമായി തൊഴില്‍ മന്ത്രാലയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത്∙ ഒമാനില്‍ വീണ്ടും സ്വദേശിവത്കരണവുമായി തൊഴില്‍ മന്ത്രാലയം. പെട്രോള്‍ പമ്പുകളില്‍ ഒമാനികളെ സൂപ്പര്‍വൈസര്‍മാരായും മാനേജര്‍മാരായും നിയമിക്കണമെന്ന് കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. സ്വദേശിവത്കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും കമ്പനികള്‍ക്ക് മന്ത്രാലയം അയച്ച നോട്ടീസില്‍ വ്യക്തമാക്കുന്നു. മലയാളികള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് വിദേശികള്‍ തൊഴിലെടുക്കുന്ന മേഖലയാണിത്.

ഇന്ധന സ്‌റ്റേഷനുകളിലെ സ്‌റ്റേഷന്‍ മാനേജര്‍ തസ്തികയില്‍ സ്വദേശികളെ നിയമിക്കുന്നതിന് തൊഴില്‍ മന്ത്രാലയവും ഒമാന്‍ സൊസൈറ്റി ഫോര്‍ പെട്രോളിയം സര്‍വീസസും 2021ല്‍ കരാറില്‍ എത്തിയിരുന്നു. ഇന്ധന വിതരണ കമ്പനികള്‍ വരുന്ന  ദിവസങ്ങളില്‍ മന്ത്രാലയം നിര്‍ദേശം പ്രാബല്യത്തില്‍ കൊണ്ടുവരുന്നതോടെ ഇന്ധന സ്‌റ്റേഷനുകളിലും സ്‌റ്റേഷന്‍ മാനേജര്‍മാര്‍ സ്വദേശികള്‍ മാത്രമാകും. ഇതുവഴി ഈ മേഖലയില്‍ വിദേശികള്‍ പൂര്‍ണമായും ഇല്ലാതാകും.

ADVERTISEMENT

നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളില്‍ തന്നെ സ്വദേശികളെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്നാണ് മന്ത്രാലയം കമ്പനികളോട് അറിയിച്ചത്. ഇതിനായി തൊഴില്‍ മന്ത്രാലയം നല്‍കുന്ന തൊഴില്‍ സംരംഭങ്ങളില്‍ നിന്ന് സ്ഥാപനങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ഉയര്‍ന്ന ഡിപ്ലോമയോ ബാച്ചിലര്‍ ഡിഗ്രിയോ പൂര്‍ത്തിയാക്കിയ സ്വദേശികള്‍ക്ക് നിയമനം നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

English Summary:

Omani government has indeed mandated that petrol pump managers must be Omani nationals,

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT