യുഎഇ – റഷ്യൻ പ്രസിഡന്റുമാരുടെ കൂടിക്കാഴ്ച; യുക്രെയ്ൻ: പ്രശ്നപരിഹാരത്തിന് സഹായിക്കാമെന്ന് യുഎഇ
അബുദാബി ∙ യുക്രെയ്ൻ പ്രശ്നം പരിഹരിക്കാൻ സഹായിക്കാമെന്നും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും യുഎഇ റഷ്യയെ അറിയിച്ചു.

അബുദാബി ∙ യുക്രെയ്ൻ പ്രശ്നം പരിഹരിക്കാൻ സഹായിക്കാമെന്നും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും യുഎഇ റഷ്യയെ അറിയിച്ചു. മോസ്കോയിൽ എത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
ഇരുരാജ്യങ്ങളിലെയും തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥത വഹിക്കുന്ന ശ്രമങ്ങൾ യുഎഇ തുടരും. പ്രതിസന്ധികൾ പരിഹരിക്കാനും സമാധാനം വീണ്ടെടുക്കാനും ഇരുപക്ഷത്തിന്റെയും താൽപര്യങ്ങൾക്കും വേണ്ടി ഏതു ശ്രമവും നടത്താൻ യുഎഇ തയാറാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. മധ്യസ്ഥ ശ്രമങ്ങൾക്ക് ഷെയ്ഖ് മുഹമ്മദിനെയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെയും പുടിൻ നേരത്തെ പ്രശംസിച്ചിരുന്നു.