ADVERTISEMENT

അബുദാബി ∙ യുക്രെയ്ൻ പ്രശ്നം പരിഹരിക്കാൻ സഹായിക്കാമെന്നും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങളെ പിന്തുണയ്ക്കുമെന്നും യുഎഇ റഷ്യയെ അറിയിച്ചു. മോസ്കോയിൽ എത്തിയ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ചർച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.

ഇരുരാജ്യങ്ങളിലെയും തടവുകാരുടെ കൈമാറ്റത്തിന് മധ്യസ്ഥത വഹിക്കുന്ന ശ്രമങ്ങൾ യുഎഇ തുടരും. പ്രതിസന്ധികൾ പരിഹരിക്കാനും സമാധാനം വീണ്ടെടുക്കാനും ഇരുപക്ഷത്തിന്റെയും താൽപര്യങ്ങൾക്കും വേണ്ടി ഏതു ശ്രമവും നടത്താൻ യുഎഇ തയാറാണെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. മധ്യസ്ഥ ശ്രമങ്ങൾക്ക് ഷെയ്ഖ് മുഹമ്മദിനെയും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനെയും പുടിൻ നേരത്തെ പ്രശംസിച്ചിരുന്നു.

English Summary:

UAE President Tells Putin: We are Ready to Help Resolve Ukraine Crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com