ഡ്രൈവിങ് പരിശീലനത്തിലും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിലും മികച്ച പ്രകടനം നടത്തിയ 64 ഡ്രൈവിങ് പരിശീലകരെയും 4 ഡ്രൈവിങ് സ്ഥാപനങ്ങളെയും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആദരിച്ചു.

ഡ്രൈവിങ് പരിശീലനത്തിലും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിലും മികച്ച പ്രകടനം നടത്തിയ 64 ഡ്രൈവിങ് പരിശീലകരെയും 4 ഡ്രൈവിങ് സ്ഥാപനങ്ങളെയും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആദരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ഡ്രൈവിങ് പരിശീലനത്തിലും റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിലും മികച്ച പ്രകടനം നടത്തിയ 64 ഡ്രൈവിങ് പരിശീലകരെയും 4 ഡ്രൈവിങ് സ്ഥാപനങ്ങളെയും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) ആദരിച്ചു. ബെൽഹാസ ഡ്രൈവിങ് സെന്‍റർ, ദുബായ് ഡ്രൈവിങ് സെന്‍റർ, എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് പുരസ്കാരം ലഭിച്ച പരിശീലന സ്ഥാപനങ്ങൾ.

ഡ്രൈവിങ് പരിശീലന വേളയിൽ മികച്ച നേട്ടം കൈവരിക്കുന്നതിനും പുതുതായി ലൈസൻസുള്ള ഡ്രൈവർമാർക്കിടയിൽ ഏറ്റവും കുറഞ്ഞ ട്രാഫിക് അപകട നിരക്ക് രേഖപ്പെടുത്തുന്നതിനും ഈ ഇൻസ്റ്റിറ്റ്യൂട്ടുകൾ പ്രകടിപ്പിച്ച മികവാണ് ബഹുമതിക്ക് അർഹമാക്കിയതെന്ന് അധികൃതർ പറഞ്ഞു. ആരോഗ്യം, സുരക്ഷ, ഉപയോക്തൃ സംതൃപ്തി, സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം എന്നിവയിൽ തന്ത്രപരമായ ലക്ഷ്യങ്ങൾ കൈവരിക്കാനുള്ള ആർടിഎയുടെ പ്രതിബദ്ധത പ്രതിഫലിപ്പിക്കുന്നതാണിതെന്ന് അധികൃതർ അഭിപ്രായപ്പെട്ടു.

ADVERTISEMENT

ആർടിഎ ആസ്ഥാനത്ത് നടന്ന അവാർഡ് സമർപ്പണ ചടങ്ങിൽ ലൈസൻസിങ് ഏജൻസി സിഇഒ അഹമ്മദ് മഹ്ബൂബ്, കോർപറേറ്റ് അഡ്മിനിസ്ട്രേറ്റിവ് സപ്പോർട്ട് സെക്ടർ സിഇഒ അബ്ദുല്ല യൂസഫ് അൽ അലി എന്നിവർ പങ്കെടുത്തു. ദുബായ് പൊലീസിലെ ഓപറേഷൻസ് അഫയേഴ്‌സ് അസിസ്റ്റന്‍റ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല അലി അൽ ഗൈത്തി, ദുബായ് പൊലീസിലെ ജനറൽ ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ട്രാഫിക് ഡയക്ടറർ മേജർ ജനറൽ സെയ്ഫ് മുഹൈർ അൽ മസ്‌റൂഇ, ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ പ്രതിനിധികൾ, ആർടിഎ ജീവനക്കാർ എന്നിവർ പങ്കെടുത്തു.

English Summary:

Dubai's RTA honours 64 driving instructors, 4 driving institutes, for 'highest training target results