യുഎഇയിൽ ഇന്ന് മഴയ്ക്ക് സാധ്യത
യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഉച്ചയോടെ കിഴക്കു–വടക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങളുടെ രൂപീകരണവുമായി മഴ ബന്ധപ്പെട്ടിരിക്കുന്നു.

ദുബായ് ∙ യുഎഇയിൽ ഇന്ന് ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ചില പ്രദേശങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി. ഉച്ചയോടെ കിഴക്കു–വടക്കൻ പ്രദേശങ്ങളിൽ സംവഹന മേഘങ്ങളുടെ രൂപീകരണവുമായി മഴ ബന്ധപ്പെട്ടിരിക്കുന്നു. ചില തീരപ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും, പ്രത്യേകിച്ച് പടിഞ്ഞാറൻ പ്രദേശങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ രാത്രിയിലും നാളെ (വ്യാഴം) രാവിലെയും അന്തരീക്ഷം ഈർപ്പമുള്ളതാകാൻ സാധ്യതയുണ്ട്.
നേരിയതോ മിതമായതോ ആയ കാറ്റ് വീശാം. രാജ്യത്തിൻ്റെ പർവതപ്രദേശങ്ങളിൽ താപനില 19 ഡിഗ്രി സെൽഷ്യസായി കുറയുമെന്നും തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു. തീരപ്രദേശങ്ങളിൽ ഈർപ്പത്തിന്റെ അളവ് ഉയർന്ന് 90 ശതമാനത്തിലും പർവതപ്രദേശങ്ങളിൽ കുറഞ്ഞത് 15 ശതമാനത്തിലും എത്താൻ സാധ്യതയുണ്ടെന്നും വ്യക്തമാക്കി.