സൗദിയില്‍ മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുന്നൂറോളം മരുന്നുകൾ തദ്ദേശീയമായ നിർമിക്കാൻ നീക്കം നടക്കുന്നതായി വ്യവസായ, ധാതുവിഭവ മന്ത്രിയും വാക്‌സീന്‍ ആൻഡ് ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രി കമ്മിറ്റി പ്രസിഡന്‍റുമായ ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദിയില്‍ മരുന്നുകളുടെ സുരക്ഷ ഉറപ്പാക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ഇരുന്നൂറോളം മരുന്നുകൾ തദ്ദേശീയമായ നിർമിക്കാൻ നീക്കം നടക്കുന്നതായി വ്യവസായ, ധാതുവിഭവ മന്ത്രിയും വാക്‌സീന്‍ ആൻഡ് ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രി കമ്മിറ്റി പ്രസിഡന്‍റുമായ ബന്ദര്‍ അല്‍ഖുറൈഫ് പറഞ്ഞു. റിയാദില്‍ ഗ്ലോബല്‍ ഹെല്‍ത്ത് എക്‌സിബിഷനില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍, സ്വകാര്യ വകുപ്പുകളുമായി സഹകരിച്ച് 42 മരുന്നുകളുടെ നിര്‍മാണം പ്രാദേശികവല്‍ക്കരിക്കാന്‍ മന്ത്രാലയം ഇതിനകം നടപടികള്‍ ആരംഭിച്ചു.

പ്രധാന രാജ്യാന്തര ഫാര്‍മസ്യൂട്ടിക്കല്‍സ് കമ്പനികളുമായുള്ള സഹകരണത്തോടെ മധ്യപൗരസ്ത്യദേശത്ത് മരുന്ന്, വാക്‌സീന്‍ വ്യവസായ മേഖലയിലെ പ്രധാന കേന്ദ്രമായി മാറാനാണ് സൗദിയുടെ നീക്കം. മരുന്ന് നിര്‍മാണം പ്രാദേശികവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ ഏകീകരിക്കും. വാക്‌സീന്‍, മരുന്ന് വ്യവസായം വികസിപ്പിക്കാന്‍ ബന്ധപ്പെട്ട മുഴുവന്‍ വകുപ്പുകളും നിരന്തരം ഏകോപനം നടത്തുന്നുണ്ട്.

ADVERTISEMENT

ഇക്കാര്യത്തില്‍ ആരോഗ്യ, മാനവശേഷി-സാമൂഹിക വികസന, നിക്ഷേപ മന്ത്രാലയങ്ങളുമായും സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുമായും നാഷനല്‍ യൂനിഫൈഡ് പ്രോക്യുര്‍മെന്‍റ് കമ്പനി (നുപ്‌കോ) യുമായും സൗദി പബ്ലിക് ഇന്‍വെസ്റ്റ്‌മെന്‍റ് ഫണ്ടുമായും വ്യവസായ, ധാതുവിഭവ മന്ത്രാലയം സഹകരിക്കുന്നുണ്ട്. പ്രാദേശിക, വിദേശ നിക്ഷേപങ്ങളുടെ ഒഴുക്കിനൊപ്പം ഈ ശ്രമങ്ങളുടെയും സംയോജിത പ്രയത്‌നത്തിന്റെയും ഫലങ്ങള്‍ രാജ്യം കൊയ്യാന്‍ തുടങ്ങിയിരിക്കുന്നുവെന്നും മന്ത്രി അറിയിച്ചു.

സൗദിയില്‍ മരുന്ന് വ്യവസായ മേഖലയിലെ മികച്ച അവസരങ്ങള്‍ നിക്ഷേപകര്‍ പ്രയോജനപ്പെടുത്തണം. രാജ്യത്ത് 8,000 ലേറെ മരുന്നുകള്‍ ഉപയോഗിക്കുന്നുണ്ട്. വാക്‌സീന്‍ ആന്‍റ് ബയോഫാര്‍മസ്യൂട്ടിക്കല്‍സ് ഇന്‍ഡസ്ട്രി കമ്മിറ്റി കര്‍മ സമിതിയുമായി ആശയ വിനിമയം നടത്തിയാല്‍ ഈ മേഖലയിലെ നിക്ഷേപാവസരങ്ങളെയും ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകളെയും കുറിച്ച മുഴുവന്‍ വിശദാംശങ്ങളും ലഭിക്കും.

ADVERTISEMENT

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ സൗദിയില്‍ മരുന്ന്, മെഡിക്കല്‍ ഉപകരണ ഫാക്ടറികളുടെ എണ്ണത്തിൽ 25 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി. മെഡിക്കല്‍ ഉപകരണ ഫാക്ടറികളുടെ എണ്ണം 54 ല്‍ നിന്ന് 150 ആയും മരുന്ന് ഫാക്ടറികളുടെ എണ്ണം 42 ല്‍ നിന്ന് 56 ആയും 2019-2023 കാലത്ത് ഉയര്‍ന്നു. സൗദിയില്‍ മരുന്ന്, മെഡിക്കല്‍ ഉപകരണ ഫാക്ടറികളിലെ ആകെ നിക്ഷേപം ആയിരം കോടിയിലേറെ ഡോളറാണെന്നും മന്ത്രി പറഞ്ഞു.

English Summary:

Saudi Arabia to Localize Production of about 200 Medicines