സൗദിയിൽ ശനിയാഴ്ച വരെ മഴയും ഇടിമിന്നലും തുടരും
ശനിയാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും താമസിക്കുന്നവർ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നും ജലാശയങ്ങളിൽ നീന്തൽ ഒഴിവാക്കണമെന്നും നിർദേശം.

ജിദ്ദ∙ ശനിയാഴ്ച വരെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴയും ഇടിമിന്നലും തുടരുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലും താഴ്വരകളിലും താമസിക്കുന്നവർ സ്വന്തം സുരക്ഷ ഉറപ്പുവരുത്തണമെന്നും ജലാശയങ്ങളിൽ നീന്തൽ ഒഴിവാക്കണമെന്നും നിർദേശം.
മക്ക മേഖലയിൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്. പൊടിക്കാറ്റും വീശിയേക്കാം. തായ്ഫ്, മെയ്സാൻ, അദം, അൽ ലൈസ്, അൽ അർദിയാത്ത്, ജിദ്ദ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലും സമാന കാലാവസ്ഥയായിരിക്കും. റിയാദിലും പരിസര പ്രദേശങ്ങളിലും നേരിയതോ ശക്തമായതോ ആയ മഴ ലഭിക്കും.
കിഴക്കൻ പ്രവിശ്യ, നജ്റാൻ, അൽ ബാഹ, അസീർ, ജിസാൻ, നജ്റാൻ, അൽ ഖസീം, ഹാഇൽ, അൽ ജൗഫ്, മദീന, തബൂക്ക്, വാദി ദവാസിർ തുടങ്ങിയ പ്രദേശങ്ങളിൽ മിതമായ അല്ലെങ്കിൽ കനത്ത മഴ സാധ്യതയുണ്ട്. തബൂക്കിൽ നേരിയ മഴയും വരും ദിവസങ്ങളിൽ അനുഭവപ്പെടും.