യുഎഇ പങ്കാളിത്തത്തിൽ ഇന്ത്യയിൽ സംശുദ്ധ ഊർജ പ്ലാന്റ് വരുന്നു
അബുദാബി ∙ ഇന്ത്യയും യുഎഇയും സംയുക്തമായി രാജസ്ഥാനിൽ സംശുദ്ധ ഊർജ പ്ലാന്റ് നിർമിക്കുന്നു.
അബുദാബി ∙ ഇന്ത്യയും യുഎഇയും സംയുക്തമായി രാജസ്ഥാനിൽ സംശുദ്ധ ഊർജ പ്ലാന്റ് നിർമിക്കുന്നു.
അബുദാബി ∙ ഇന്ത്യയും യുഎഇയും സംയുക്തമായി രാജസ്ഥാനിൽ സംശുദ്ധ ഊർജ പ്ലാന്റ് നിർമിക്കുന്നു.
അബുദാബി ∙ ഇന്ത്യയും യുഎഇയും സംയുക്തമായി രാജസ്ഥാനിൽ സംശുദ്ധ ഊർജ പ്ലാന്റ് നിർമിക്കുന്നു. സൗരോർജം, കാറ്റിൽനിന്ന് വൈദ്യുതി തുടങ്ങി ഹൈബ്രിഡ് പ്ലാന്റ് നിർമിക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. പദ്ധതിപ്രകാരം രാജസ്ഥാനിലെ പടിഞ്ഞാറൻ ജില്ലയിൽ 60 ജിഗാവാട്ട് വൈദ്യുതി പ്ലാന്റാണ് വികസിപ്പിക്കുക.
സംശുദ്ധ ഊർജ പദ്ധതികളിലൂടെ സംസ്ഥാനത്തിന്റെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്ന ദീർഘകാല പ്ലാന്റ് ആയിരിക്കും നിർമിക്കുക. യുഎഇ നിക്ഷേപ മന്ത്രാലയവും ഇന്ത്യയുടെ ഊർജ മന്ത്രാലയവും സഹകരിച്ച് പദ്ധതി യാഥാർഥ്യമാക്കും. യുഎഇ മന്ത്രി മുഹമ്മദ് ഹസൻ അൽ സുവൈദിയും രാജസ്ഥാൻ വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി അജിതാഭ് ശർമയും കരാറിൽ ഒപ്പിട്ടു. സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ രീതികളിലൂടെ ഭാവിയിലെ ഊർജ ആവശ്യങ്ങൾ നിറവേറ്റേണ്ടത് അത്യാവശ്യമാണെന്ന് അൽസുവൈദി പറഞ്ഞു. അനുകൂല കാലാവസ്ഥയും വിശാലമായ ഭൂവിസ്തൃതിയും ഉള്ള രാജസ്ഥാൻ ഈ സംരംഭത്തിന് അനുയോജ്യമായ അന്തരീക്ഷം വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷയെന്നും പറഞ്ഞു. യുഎഇയുമായുള്ള പങ്കാളിത്തം ലക്ഷ്യങ്ങൾ നേടുന്നതിൽ നിർണായക പങ്കു വഹിക്കുമെന്ന് അജിതാഭ് ശർമ പറഞ്ഞു. പുനരുപയോഗ ഊർജനവീകരണത്തിന് മാതൃകയായിരിക്കും ഇത്. ഹരിതവും സുസ്ഥിരവുമായ ലോകത്തിലേക്കുള്ള പാത സംയുക്തമായി സൃഷ്ടിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
യുഎഇ ഊർജ നയം 2050ന്റെ ഭാഗമായി 26 വർഷത്തിനിടെ ഈ മേഖലയിൽ 16,300 കോടി ഡോളർ നിക്ഷേപിക്കാനാണ് പദ്ധതി. ആഗോള കാലാവസ്ഥാ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടാനും സാമ്പത്തിക സുസ്ഥിരത വർധിപ്പിക്കാനും 2050ഓടെ കാർബൺ മലിനീകരണ മുക്ത രാജ്യമെന്ന ലക്ഷ്യം കൈവരിക്കാനുമുള്ള പ്രയാണത്തിന്റെ ഭാഗമാണിത്. 2030ഓടെ കാർബൺ തീവ്രത 45 ശതമാനം കുറയ്ക്കാനും 2070ഓടെ കാർബൺ രഹിത രാജ്യമെന്ന ലക്ഷ്യം നേടാനും ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് പുതിയ പദ്ധതി മുതൽകൂട്ടാകും.