ദുബായ് ∙ ശ്രദ്ധേയമായ മാധ്യമപ്രവർത്തനത്തിന് മനോരമ ന്യൂസ് പ്രൊഡ്യൂസർ സി. ജി. അനൂപിന് മാസ്റ്റർവിഷൻ ഇന്റർനാഷനൽ എക്സലൻസ് പുരസ്കാരം. തൃശൂർ വേലൂർ പഴവൂർ സ്വദേശിയായ അനൂപ് മാധ്യമ പ്രവർത്തനരംഗത്ത് 17 വർഷം പിന്നിടുന്ന വേളയിലാണ് അംഗീകാരം.പ്രാദേശിക മാധ്യമപ്രവർത്തകനായാണ് അനൂപ് തുടക്കം കുറിച്ചത്. തൃശൂർ കുന്നംകുളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ ശ്രദ്ധേയമായ മാധ്യമപ്രവർത്തനത്തിന് മനോരമ ന്യൂസ് പ്രൊഡ്യൂസർ സി. ജി. അനൂപിന് മാസ്റ്റർവിഷൻ ഇന്റർനാഷനൽ എക്സലൻസ് പുരസ്കാരം. തൃശൂർ വേലൂർ പഴവൂർ സ്വദേശിയായ അനൂപ് മാധ്യമ പ്രവർത്തനരംഗത്ത് 17 വർഷം പിന്നിടുന്ന വേളയിലാണ് അംഗീകാരം. പ്രാദേശിക മാധ്യമപ്രവർത്തകനായാണ് അനൂപ് തുടക്കം കുറിച്ചത്.

തൃശൂർ കുന്നംകുളം കേന്ദ്രമായ സിസിടിവി ചാനലിൽ തുടങ്ങി കേരള വിഷൻ, അമൃത ടിവി, മാതൃഭൂമി ന്യൂസ്‌ തുടങ്ങിയ ചാനലുകളിലും പ്രവർത്തിച്ചു.  മാധ്യമപ്രവര്‍ത്തകരായ ഉണ്ണി ബാലകൃഷ്ണന്‍, ഹാഷ്മി താജ് ഇബ്രാഹിം, നിഷാദ് റാവുത്തര്‍, അഭിലാഷ് മോഹന്‍ എന്നിവരെയും പുരസ്‌കാരം നല്‍കി ആദരിക്കും. യുകെയില്‍നിന്നുള്ള എഴുത്തുകാരന്‍ ലൂണ മോണ്ടിനെഗ്രോ, യുഎഇയില്‍നിന്നുള്ള എഴുത്തുകാരി ഷീലാ പോള്‍ എന്നിവരെ കൂടാതെ ആഷിയ നാസര്‍, ഷീല ബച്ചാല, മനാഫ് കോഴിക്കോട്, വാവ സുരേഷ്, ഇൗശ്വർ മൽപെ എന്നിവർക്കും പുരസ്കാരം നൽകും.

ADVERTISEMENT

ഡിസംബര്‍ 20 മുതല്‍ 22 വരെയാണ് എട്ടാമത് മാസ്റ്റര്‍ വിഷന്‍ ഇന്റര്‍നാഷണല്‍ എക്സലന്‍സ് പുരസ്‌കാര പരിപാടികള്‍ നടക്കുക. 22 ന് ഐഎച്ച് എസ് റാഷിദ് ഓഡിറ്റോറിയത്തിലാണ് പുരസ്‌കാര ദാനചടങ്ങ്.

English Summary:

Master Vision Excellence Award to C. G. Anoop