മാസ്റ്റർവിഷൻ എക്സലൻസ് അവാർഡും ബിസിനസ് കോൺക്ലേവും ഡിസംബർ 20 മുതൽ
മാസ്റ്റർ വിഷൻ ഇന്റർനാഷനൽ എക്സലൻസ് പുരസ്കാരം എട്ടാം പതിപ്പ് ഡിസംബർ 20, 21, 22 തീയതികളിൽ. മാധ്യമപ്രവർത്തകരായ ഉണ്ണി ബാലകൃഷ്ണൻ, അഭിലാഷ് മോഹൻ, ഹാഷ്മി താജ് ഇബ്രാഹിം, നിഷാദ് റാവുത്തർ, എഴുത്തുകാരി ലൂണ മൊന്റഗ്രോ (യുകെ), കവയിത്രി ഷീലാ പോൾ(യുഎഇ), ആഷിയ നാസർ, ഷീല ബചല എന്നിവർക്ക് പുരസ്കാരം നൽകും.

ദുബായ് ∙ മാസ്റ്റർ വിഷൻ ഇന്റർനാഷനൽ എക്സലൻസ് പുരസ്കാരം എട്ടാം പതിപ്പ് ഡിസംബർ 20, 21, 22 തീയതികളിൽ. മാധ്യമപ്രവർത്തകരായ ഉണ്ണി ബാലകൃഷ്ണൻ, അഭിലാഷ് മോഹൻ, ഹാഷ്മി താജ് ഇബ്രാഹിം, നിഷാദ് റാവുത്തർ, എഴുത്തുകാരി ലൂണ മൊന്റഗ്രോ (യുകെ), കവയിത്രി ഷീലാ പോൾ(യുഎഇ), ആഷിയ നാസർ, ഷീല ബചല എന്നിവർക്ക് പുരസ്കാരം നൽകും.
ദുബായ് ഐ എച്ച് എസ് റാഷിദ് ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് നൈറ്റിലും ദെയ്റ ക്രൗൺ പ്ലാസയിൽ സംഘടിപ്പിച്ചിരിക്കുന്ന ബിസിനസ് കോൺക്ലേവിലും കേന്ദ്രമന്ത്രി രാംദാസ് അത് വാലെ, പോണ്ടിച്ചേരി മുഖ്യമന്ത്രി എൻ. രങ്കസ്വാമി, സംസ്ഥാന സഹകരണ, തുറുമുഖ, ദേവസ്വം മന്ത്രി വി. എൻ വാസവൻ, കർണാടക നിയമസഭാ സ്പീക്കർ യു. ടി. ഖാദർ, തെലങ്കാന മന്ത്രി ഡോ. ദൻസാരി അനസൂയ സീതക്ക, രമേശ് ചെന്നിത്തല എംഎൽഎ, ദുബായ്, ഷാർജ, അജ്മാൻ പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് മാസ്റ്റർ വിഷൻ ഇന്റർനാഷനൽ സിഇഒ മുഹമ്മദ് റഫീഖ് പറഞ്ഞു. രാജ്യാന്തര തലത്തിൽ മികവു പുലർത്തുന്നവർക്കാണ് എക്സലന്‍സ് അവാർഡ് നല്‍കുക.
ഡിസംബർ 20 നും 21 നും ക്രൗൺ പ്ലാസയിൽ നടക്കുന്ന ബിസിനസ് കോൺക്ലേവിൽ യുഎഇയിലും പുറത്തുമുള്ള വ്യവസായ പ്രമുഖർ പങ്കെടുക്കും. 2023ൽ മികവുറ്റ പ്രകടനം നടത്തിയ സംരംഭകരെ ആദരിക്കും. എലൈറ്റ് ഗ്രൂപ്പ് എംഡി ആർ. ഹരികുമാർ, ദുബായ് പൊലീസ് പ്രതിനിധി അസ്മ അൽ മഷൂക്കി, അത്താച്ചി ഗ്രൂപ്പ് വെെസ് ചെയർപേഴ്സൺ ദീപാ സുബ്രമണ്യൻ, എഴുത്തുകാരിയും കവയിത്രിയുമായ ഷീലപോൾ, പി. രാമചന്ദ്രൻ, ബിസിനസ് സംരഭകരായ ഷരീഫ മുബാറക് അൽ മർസൂക്കി, വലീദ് ബാബാദ് എന്നിവരും പങ്കെടുക്കും.