ഗതാഗത നിയമം പരിഷ്കരിച്ച് യുഎഇ; 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ്, യുഎഇ ലൈസൻസിൽ ഇന്ത്യയിൽ വാഹനമോടിക്കാമോ?
അബുദാബി ∙ യുഎഇ ഗതാഗത നിയമം പരിഷ്കരിച്ചു. ഇതനുസരിച്ച് ഇനി 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം. ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച് യുഎഇ സർക്കാർ ഇന്ന്(വെള്ളി) പുതിയ ഉത്തരവ് പ്രഖ്യാപിച്ചു. നേരത്തെ 17വയസ്സും ആറ് മാസവും പിന്നിട്ടവർക്ക് മാത്രമേ യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ

അബുദാബി ∙ യുഎഇ ഗതാഗത നിയമം പരിഷ്കരിച്ചു. ഇതനുസരിച്ച് ഇനി 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാം. ട്രാഫിക് നിയന്ത്രണങ്ങൾ സംബന്ധിച്ച് യുഎഇ സർക്കാർ ഇന്ന്(വെള്ളി) പുതിയ ഉത്തരവ് പ്രഖ്യാപിച്ചു. നേരത്തെ 17 വയസ്സും ആറ് മാസവും പിന്നിട്ടവർക്ക് മാത്രമേ യുഎഇയിൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ സാധിച്ചിരുന്നുള്ളൂ.
യുഎഇ ഗവൺമെന്റ് മീഡിയ ഓഫീസിന്റെ ഉപദേശം അനുസരിച്ച് 17 വയസ്സുള്ളവർക്ക് ഡ്രൈവിങ് ലൈസൻസ് നേടാൻ ഇപ്പോൾ അനുമതിയുണ്ടെന്ന് അധികൃതർ പറഞ്ഞു. ഇതിനുപുറമെ, വലിയ ശബ്ദമുണ്ടാക്കുന്ന വാഹനങ്ങൾ ഓടിക്കുന്നത് നിരോധിക്കും, അപകടങ്ങൾ തടയാനല്ലാതെ നഗരങ്ങളിൽ കാർ ഹോണുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല. മണിക്കൂറിൽ 80 കിലോമീറ്ററിൽ കൂടുതൽ വേഗപരിധിയുള്ള റോഡിന് കുറുകെ കടക്കുന്നതിന് കാൽനടയാത്രക്കാർക്ക് പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ഇത് പാലിക്കാത്തവർ സിവിൽ അല്ലെങ്കിൽ ക്രിമിനൽ നിയമനടപടികൾ നേരിടേണ്ടി വരുമെന്ന് അധികൃതർ വിശദീകരിച്ചു.
യുഎഇ ഡ്രൈവിങ് ലൈസൻസിൽ ഇന്ത്യയിൽ വാഹനമോടിക്കാമോ?
യുഎഇ ഡ്രൈവിങ് ലൈസൻസിൽ ഇന്ത്യയിൽ വാഹനമോടിക്കാമോ എന്നതും പലരുടെയും സംശയമാണ്. ഇതിനായി ലൈസൻസ് ആദ്യം ഇന്റർനാഷനലാക്കി മാറ്റണം. അതിനായി എമിറേറ്റ്സ് പോസ്റ്റ് ഓഫിസിലോ, ഏതെങ്കിലും ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിലോ ചെന്ന് ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാം.
യുഎഇ ഡ്രൈവിങ് ലൈസൻസ്, എമിറേറ്റ് െഎഡി കോപ്പി, ഒരു പാസ്പോർട് സൈസ് പടം എന്നിവ നൽകി ഫോം പൂരിപ്പിച്ച് പ്രൊസസിങ് ഫീസ് 220 ദിർഹം അടച്ചാൽ മിനിറ്റുകൾക്കുള്ളിൽ ലൈസൻസ് കൈയിൽ തരും. ഇൻറർനാഷനൽ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഇന്ത്യയിലും വാഹനമോടിക്കാം. ഇതിനായി ആർടി ഓഫിസിൽ ചെന്ന് ഫോം പൂരിപ്പിച്ച്, ഒറിജിനൽ യുഎഇ ഡ്രൈവിങ് ലൈസൻസ് കാണിച്ച് 2-3 ദിവസത്തിനുള്ളിൽ ടെസ്റ്റ് കൂടാതെ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് നേടാനാകും. ഇൗ അനുമതി ഹ്രസ്വകാലത്തേയ്ക്ക് ആയിരിക്കും. ടൂറിസ്റ്റ് വീസയിലും മറ്റ് ചെറിയ കാലയളവിലെ ബിസിനസ് സന്ദർശനങ്ങളിലും വരുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ഇൗ സംവിധാനം.
ദുബായിലെ ഡ്രൈവിങ് സ്കൂളുകൾ: ബെൽഹാസ ഡ്രൈവിങ് സെന്റർ, ഇക്കോ–ഡ്രൈവ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, അൽ അഹ് ലി ഡ്രൈവിങ് സെന്റർ, ഗലദാരി മോട്ടോർ ഡ്രൈവിങ് സെന്റർ, എമിറേറ്റ്സ് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, എമിറേറ്റ്സ് ട്രാൻസ്പോർട്ട് ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ട്, ബിൻ യാബർ ഡ്രൈവിങ് സെന്റർ, ദുബായ് ഡ്രൈവിങ് സെന്റർ, ദുബായ് ഇന്റർനാഷനൽ ഡ്രൈവിങ് സെന്റർ (ഡ്രൈവ് ദുബായ്), എക്സലന്റ് ഡ്രൈവിങ് സെന്റർ