ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പാചക പഠനവും
ഷാർജ ∙ രാജ്യാന്തര പുസ്തകോത്സവത്തിന് എത്തുന്നവരെ പാചകം പഠിപ്പിക്കാൻ 13 രാജ്യങ്ങളിൽ നിന്ന് 17 ഷെഫുമാർ എത്തുന്നു.

ഷാർജ ∙ രാജ്യാന്തര പുസ്തകോത്സവത്തിന് എത്തുന്നവരെ പാചകം പഠിപ്പിക്കാൻ 13 രാജ്യങ്ങളിൽ നിന്ന് 17 ഷെഫുമാർ എത്തുന്നു. 47 തൽസമയ കുക്കറി ഷോകളാണ് പുസ്തകമേളയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.
സാഹിത്യവും പാചകവും കൈകോർക്കുന്ന അപൂർവമേളയ്ക്കാണ് പുസ്തകപ്രേമികൾ സാക്ഷ്യം വഹിക്കുക. ഇത്തവണ വിയറ്റ്നാം, ഒമാൻ, സ്‌ലോവേനിയ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഷെഫുമാർ പുസ്തക മേളയുടെ ഭാഗമായി എത്തും. മോറോക്കൻ ഷെഫ് ആലിയ അൽ ഖാസിമി, ഗ്രേറ്റ് ബ്രിട്ടൻ ബേക്ക് ഓഫ് പരിപാടിയിലൂടെ പ്രശസ്തയായ റൂബി ഭോഗൽ, ഇറാഖി ഷെഫ് ലമീസ് അത്തർ ഭാഷി, സൗത്ത് ആഫ്രിക്കൻ ഷെഫ് സോല നെനീ തുടങ്ങിയവരാണ് താരങ്ങൾ.