ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്‍റെ പുതിയ പതിപ്പ് ഇന്ന് മുതൽ
ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്‍റെ പുതിയ പതിപ്പ് ഇന്ന് മുതൽ.
ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്‍റെ പുതിയ പതിപ്പ് ഇന്ന് മുതൽ.
ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്‍റെ പുതിയ പതിപ്പ് ഇന്ന് മുതൽ.
ദുബായ് ∙ ദുബായ് ഫിറ്റ്‌നസ് ചലഞ്ചിന്‍റെ പുതിയ പതിപ്പ് ഇന്ന് മുതൽ. ആരോഗ്യ പൂർണമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതി യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ രക്ഷാകർതൃത്വത്തിലാണ് നടക്കുന്നത്.
30 ദിവസങ്ങളിലായി 30 മിനിറ്റ് ശാരീരിക വ്യായാമങ്ങളിലേർപ്പെടുന്നത് വഴി ആരോഗ്യകരമായ ജീവിത ശൈലി സ്വന്തമാക്കാൻ സമൂഹത്തെ പ്രചോദിപ്പിക്കാനാണ് ചലഞ്ച് ലക്ഷ്യമിടുന്നത്. ഫിറ്റ്‌നസ്, വിനോദം, സാമൂഹിക പ്രവർത്തനങ്ങൾ, ഇവന്‍റുകൾ എന്നിവ 30 ദിവസങ്ങളിലായി നടക്കും. മായ് ദുബായ് അവതരിപ്പിക്കുന്ന ദുബായ് റൺ ഈ വർഷത്തെ ചലഞ്ചിലെ പ്രധാന പ്രത്യേകതയാണ്.
പങ്കെടുക്കുന്നവർക്ക് 10 കിലോമീറ്റർ ചലഞ്ച്, അല്ലെങ്കിൽ എല്ലാ ഫിറ്റ്‌നസ് ലെവലുകളിലും വിശ്രമത്തോട് കൂടിയ 5 കിലോമീറ്റർ റൂട്ട് തിരഞ്ഞെടുക്കാൻ അവസരമുണ്ട്. പ്രതിദിന 30 മിനിറ്റ് വ്യായാമത്തിനപ്പുറം ജീവിതകാലം മുഴുവൻ ശാരീരിക ക്ഷമത നേടാനാകുന്ന സംരംഭമാണിതെന്ന് ദുബായ് സ്‌പോർട്‌സ് കൗൺസിൽ (ഡിഎസ്‌സി) സെക്രട്ടറി ജനറൽ സഈദ് ഹാരിബ് പറഞ്ഞു.
കുടുംബങ്ങളെയും സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ഒരുമിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ ഇത്തവണ കൂടുതൽ സമൂഹ കേന്ദ്രീകൃതമായ പരിപാടികളാണുണ്ടാവുകയെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്‌മെന്‍റ് (ഡിഎഫ്ആർഇ) സിഇഒ അഹമ്മദ് അൽ ഖാജ പറഞ്ഞു. കൈറ്റ് ബീച്ച്, അൽ വർഖ പാർക്ക്, സാബീൽ പാർക്ക് എന്നിവിടങ്ങളിലെ മൂന്ന് (30x30) ഫിറ്റ്നസ് വില്ലേജുകളിലെ സ്പോർട്സ്, ക്ലാസുകൾ, ഇവന്‍റുകൾ എന്നിവയിൽ പൊതുജനങ്ങൾക്ക് സൗജന്യമായി പങ്കെടുക്കാം.
ചലഞ്ചിന്‍റെ ഭാഗമായി ദുബായ് നഗരത്തിലുടനീളം 25 കമ്യൂണിറ്റി ഹബുകൾ സ്ഥാപിക്കും. ഇവിടങ്ങളിൽ സൗജന്യ വർക്ക്ഔട്ട് സെഷനുകൾ ലഭ്യമാകും. ഡൗൺ ടൗൺ ദുബായ് വഴിയുള്ള പ്ലസ് 500 സിറ്റി ഹാഫ് മാരത്തൺ ഈ മാസം 27ന് നടക്കും. ദുബായ് പാഡൽ കപ് നഗരത്തിലുടനീളമുള്ള വിവിധ വേദികളിൽ നടക്കും. ഇതിൽ എട്ട് കമ്യൂണിറ്റികൾ നയിക്കുന്ന ടൂർണമെന്‍റുകൾ ഉൾപ്പെടുന്നു.
ദുബായ്‌യിലെ പ്രധാന വേദികളിൽ നടക്കുന്ന ആവേശകരമായ അറബ് ക്ലാസിക് മത്സരം ഒൻപത് രാജ്യങ്ങളെ ഒന്നിച്ചു കൊണ്ടു വരും. ടർഫ് ഗയിംസ് ദുബായ് സിറ്റി സീരീസ് നവംബർ 15, 16 തീയതികളിൽ നടക്കും. അത്‌ലറ്റിക് കാരവൻ ഇനിഷ്യേറ്റിവ്, അക്വാ ഫിഷിങ് അക്കാദമി, ബ്ലൂവാട്ടേഴ്‌സ്, സിറ്റി വാക്, ഡാന്യൂബ് സ്‌പോർട് വേൾഡ്, ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ്, ദുബായ് ഡിജിറ്റൽ പാർക്, ദുബായ് മീഡിയ സിറ്റി, എക്‌സ്‌പോ സിറ്റി ദുബായ്, ഗേറ്റ് അവന്യൂ, ഗ്ലോബൽ വില്ലേജ്, ഗോൾഫ് ഗുഡ്, ഹത്ത വാദി, ജെഎൽടി, പി ആൻഡ് ഒ മറീനാസ്, റൈപ് മാർക്കറ്റ്, സസ്‌റ്റൈനബിലെ സിറ്റി, ജെ.ബി.ആർ, ബീച്ച്, തിലാൽ അൽ ഗാഫ്, ടൗൺ സ്ക്വയർ, വസ്ൽ ഗ്രീൻ പാർക്, വസ്ൽ വൺ, വസ്ൽ പോർട്ട് വ്യൂസ്, വസ്ൽ വില്ലേജ്, സാബീൽ ലേഡീസ് ക്ലബ് എന്നിവയാണ് വിവിധ ഫിറ്റ്നസ് ഹബ്ബുകൾ. അഡിഡാസ്, ആന്‍റോ, എസിക്സ്, ജിംഷാർക്ക്, ലുലു ലെമോൺ, ന്യൂ ബാലൻസ്, നൈകി, പ്യൂമ, റയൽ മാഡ്രിഡ്, സ്കെച്ചേഴ്സ് എന്നിവയുൾപ്പെടെയുള്ള ആഗോള ബ്രാൻഡുകളും ഡിഎഫ്സിയെ പിന്തുണയ്ക്കുന്നു.