പൊതുമാപ്പ്: ഇനി ആറ് ദിവസം മാത്രം; യുഎഇ വിട്ടവർക്ക് ഏതു വീസയിലും തിരിച്ചുവരാം
ദുബായ് ∙ പൊതുമാപ്പ് കാലയളവിൽ രാജ്യം വിട്ടവർക്ക് ഏതു വീസയിലും യുഎഇയിലേയ്ക്ക് തിരിച്ചുവരാൻ യാതൊരു തടസവുമില്ലെന്ന് ദുബായ് ജിഡിആർഎഫ്എ. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങിയവർക്ക് സന്ദർശക വീസ, എംപ്ലോയ്മെന്റ് വീസ തുടങ്ങിയ വിവിധ തരത്തിലുള്ള വീസകളിൽ യുഎഇയിലേയ്ക്ക് മടങ്ങിവരാനാകും എന്നും അമർ

ദുബായ് ∙ പൊതുമാപ്പ് കാലയളവിൽ രാജ്യം വിട്ടവർക്ക് ഏതു വീസയിലും യുഎഇയിലേയ്ക്ക് തിരിച്ചുവരാൻ യാതൊരു തടസവുമില്ലെന്ന് ദുബായ് ജിഡിആർഎഫ്എ. പൊതുമാപ്പ് പ്രയോജനപ്പെടുത്തി സ്വദേശത്തേയ്ക്ക് മടങ്ങിയവർക്ക് സന്ദർശക വീസ, എംപ്ലോയ്മെന്റ് വീസ തുടങ്ങിയ വിവിധ തരത്തിലുള്ള വീസകളിൽ യുഎഇയിലേയ്ക്ക് മടങ്ങിവരാനാകും എന്നും അമർ കസ്റ്റമർ ഹാപ്പിനസ് ഡയറക്ടർ ലഫ്. കേണൽ സാലിം ബിൻ അലി പറഞ്ഞു.
വീസ നിയമം ലംഘിച്ചവർക്ക് ശിക്ഷ കൂടാതെ രാജ്യം വിടാനും രേഖകൾ ശരിയാക്കി യുഎഇയിൽ തുടരാനും പൊതുമാപ്പ് അവസരം നൽകി. പൊതുമാപ്പിന്റെ അവസാന തീയതി അടുത്തുവരുന്നു. ഇൗ മാസം 31 ആണ് അവസാന ദിവസം. അവധി ദിവസങ്ങളിലും അടക്കം എല്ലാവരും പ്രവർത്തിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. വീസ സ്റ്റാറ്റസ് ശരിയാക്കി രാജ്യം വിടാനോ അല്ലെങ്കിൽ പുതിയ വീസയിലേക്ക് മാറാനോ നിയമലംഘകർ വേഗത്തിൽ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
∙പൊതുമാപ്പ് കേന്ദ്രങ്ങളിൽ വൻ തിരക്ക്
പൊതുമാപ്പ് കാലയളവിന്റെ അവസാനത്തോടടുക്കുമ്പോൾ രാജ്യത്തെ ഏറ്റവും വലിയ പൊതുമാപ്പ് കേന്ദ്രമായ അൽ അവീർ സെന്ററിലും ദുബായിലെ അമർ സെന്ററുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത് . സെപ്റ്റംബർ ഒന്നിനായിരുന്നു പൊതുമാപ്പ് ആരംഭിച്ചത്. ഇന്ത്യക്കാരും മറ്റ് രാജ്യക്കാരും അടക്കം ഒട്ടേറെ പേർ ഇതിനകം പദ്ധതി പ്രയോജനപ്പെടുത്തി.
"സുരക്ഷിത സമൂഹത്തിലേയ്ക്ക്" എന്ന സന്ദേശത്തോടെ നടന്ന പദ്ധതിയിലൂടെ വീസ നിയമലംഘകരോടുള്ള മനുഷ്യത്വപരമായ സമീപനമാണ് യുഎഇ അധികൃതർ സ്വീകരിച്ചത്. സർക്കാർ ഫീസ് ഒന്നും ഈടാക്കാതെയും മറ്റു സൗകര്യങ്ങൾ ഒരുക്കിയുമാണ് ഇത്തരക്കാരെ പിന്തുണച്ചത്. വീസ സാധുവാക്കി യുഎഇ യിൽ തുടരാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ജോബ് റിക്രൂട്ട്മെന്റ് ക്യാംപും നടത്തി. ഒട്ടേറെ പേർക്ക് ഈ ക്യാംപ് വഴി തൊഴിൽ ലഭിച്ച് പുതിയ ജീവിതത്തിലേക്ക് കടക്കാനായെന്നും ജിഡിആർഎഫ്എ വ്യക്തമാക്കി.