ബഹ്‌റൈൻ ജിംനേഷ്യാഡ്: മനാമയുടെ സൗന്ദര്യത്തിൽ മയങ്ങി കായികതാരങ്ങൾ
മനാമ∙ ബഹ്‌റൈനിൽ നടക്കുന്ന രാജ്യാന്തര സ്‌കൂൾ കായിക മേളയിൽ പങ്കെടുക്കാൻ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നെത്തിയ കായികതാരങ്ങൾ, രാജ്യത്തിന്‍റെ സാംസ്‌കാരിക പൈതൃകവും സൗന്ദര്യവും ആസ്വദിക്കുകയാണ്. ഇന്‍റർനാഷനൽ സ്‌കൂൾ സ്പോർട്ട്സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ മഹാകായിക മേളയിൽ 70-ലധികം രാജ്യങ്ങളിൽ

മനാമ∙ ബഹ്‌റൈനിൽ നടക്കുന്ന രാജ്യാന്തര സ്‌കൂൾ കായിക മേളയിൽ പങ്കെടുക്കാൻ ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്നെത്തിയ കായികതാരങ്ങൾ, രാജ്യത്തിന്‍റെ സാംസ്‌കാരിക പൈതൃകവും സൗന്ദര്യവും ആസ്വദിക്കുകയാണ്. ഇന്‍റർനാഷനൽ സ്‌കൂൾ സ്പോർട്ട്സ് ഫെഡറേഷന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഈ മഹാകായിക മേളയിൽ 70-ലധികം രാജ്യങ്ങളിൽ നിന്നായി 5,400-ലധികം വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്.
റിഫയിലെ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക ഉദ്ഘാടനത്തോടെ മേളക്ക് തുടക്കമായി. മത്സരങ്ങൾക്കിടയിലും, മത്സരങ്ങൾക്കു ശേഷവും താരങ്ങൾ ബഹ്‌റൈൻ സന്ദർശിക്കുകയും അതിന്‍റെ സൗന്ദര്യം ആസ്വദിക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച്, ബഹ്‌റൈന്‍റെ തലസ്ഥാനമായ മനാമയും ഇവിടുത്തെ സൂഖുകളും പുരാവസ്തുക്കളും അവരെ ഏറെ ആകർഷിക്കുന്നു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ബഹ്‌റൈന്‍റെ പാരമ്പര്യവും സംസ്കാരവും അറിയാനും അനുഭവിക്കാനും ആഗ്രഹിക്കുന്നു. മനാമയിലെ പഴയ കെട്ടിടങ്ങളും സൂഖുകളും അവർക്ക് ഒരു പുതിയ അനുഭവമാണ്. ഈ സ്ഥലങ്ങൾ സന്ദർശിച്ച് അവർ ഫോട്ടോകൾ എടുക്കുകയും സുഹൃത്തുക്കളുമായി പങ്കുവെക്കുകയും ചെയ്യുന്നു.
അമ്പെയ്ത്ത്, അത്‌ലറ്റിക്‌സ്, ബാഡ്മിന്‍റൺ, 3x3 ബാസ്‌ക്കറ്റ്‌ബോൾ, ബീച്ച് വോളിബോൾ, ബോക്‌സിങ്, ചെസ്,ഡാൻസ് സ്‌പോർട്‌സ് ,ഫെൻസിങ്, എയ്‌റോബിക് ജിംനാസ്റ്റിക്‌സ്, ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്‌സ്, റിഥമിക് ഹാൻഡ്‌ബോൾ, ജുയന്‍റോസ്, ജുയന്‍റ്‌ബോൾ,പാഡൽ, പാരാ അത്‌ലറ്റിക്‌സ്, പാരാ ബാഡ്മിന്‍റൺ, പാരാ ജൂഡോ, പാരാ നീന്തൽ, നീന്തൽ, ടേബിൾ ടെന്നീസ്,തയ്‌ക്വാൻഡോ, ടെന്നീസ്,ഗുസ്തി എന്നിങ്ങനെ 26 കായിക ഇനങ്ങളിലാണ് യുവപ്രതിഭകൾ ഏറ്റുമുട്ടുന്നത്.
ഈ മേളയിൽ പങ്കെടുക്കുന്ന പ്രതിനിധികൾ അവരുടെ രാജ്യത്തിന്‍റെ സംസ്കാരങ്ങളും പങ്കുവെക്കുന്നു. ഞായറാഴ്ച നടന്ന സാംസ്കാരിക ദിനത്തിൽ വിവിധ രാജ്യങ്ങളുടെ കലകളും വസ്ത്രങ്ങളും ഭക്ഷണങ്ങളും പ്രദർശിപ്പിച്ചു. 1974-ൽ പശ്ചിമ ജർമനിയിൽ ആരംഭിച്ച ജിംനേഷ്യാഡ് ഇന്ന് ലോകത്തെ ഏറ്റവും വലിയ സ്‌കൂൾ കായിക മേളയായി മാറിയിരിക്കുന്നു. ആദ്യ മേളയിൽ രണ്ട് കായിക ഇനങ്ങളിൽ 13 രാജ്യങ്ങൾ മാത്രമാണ് പങ്കെടുത്തിരുന്നത്. എന്നാൽ ഇന്ന് 70-ലധികം രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ 20-ലധികം കായിക ഇനങ്ങളിൽ മത്സരിക്കുന്നു.
ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രിയും പരിപാടിയുടെ സംഘാടക സമിതി ചെയർമാനുമായ ഡോ. മുഹമ്മദ് മുബാറക് ജുമ, ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജിഎസ്എ) സിഇഒ ഡോ അബ്ദുൾറഹ്മാൻ അസ്‌കർ, ബഹ്‌റൈൻ സ്‌കൂൾസ് ആൻഡ് കൊളീജിയറ്റ് അത്‌ലറ്റിക്‌സ് അസോസിയേഷൻ പ്രസിഡന്‍റ് ഷെയ്ഖ് ഡോ സഖർ ബിൻ സൽമാൻ അൽ ഖലീഫ, ബഹ്‌റൈൻ ഒളിംപിക് കമ്മിറ്റി ബോർഡ് എന്നിവരുടെയും എക്‌സിക്യൂട്ടീവ് ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ അലി ഇസ, ഇന്‍റർനാഷനൽ സ്‌കൂൾ സ്‌പോർട്‌സ് ഫെഡറേഷൻ (ഐഎസ്എഫ്) എന്നിവരും പ്രാദേശിക ഉദ്യോഗസ്ഥരും ജിംനേഷ്യാഡിനായി കഴിഞ്ഞ കുറച്ച് മാസങ്ങളായി വിപുലമായ പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു .
പരിപാടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ബഹ്‌റൈനിൽ മികച്ച അനുഭവം നൽകുന്നതിനായി എല്ലാ സൗകര്യങ്ങളും സംഘാടകർ നടത്തിവരുന്നു. ഒക്ടോബർ 23 ന് ആരംഭിച്ച പരിപാടി 31 ന് അവസാനിക്കും. 5 സ്വർണ്ണവും 5 വെള്ളിയും 11 വെങ്കലവും നേടി ആതിഥേയരായ ബഹ്‌റൈൻ പത്താം സ്‌ഥാനത്താണ് ഇപ്പോഴുള്ളത്. ഒരു വെള്ളിയും ഒരു വെങ്കലവും നേടി ഇന്ത്യ 30 –ാം സ്‌ഥാനത്ത് നിൽക്കുന്നു. 26 സ്വർണ്ണവും 22 വെള്ളിയും 16 വെങ്കലവും നേടി ബ്രസീലാണ് ഒന്നാം സ്‌ഥാനത്തുള്ളത്.