എമിറേറ്റ്സ് ഐഡിയുള്ള പ്രവാസികളെ സ്വാഗതം ചെയ്ത് ദുബായ് പൊലീസ്; ‘ഒന്നിച്ച് പ്രവർത്തിക്കാൻ’ അസുലഭ അവസരം
സന്നദ്ധപ്രവർത്തകരാകാൻ സ്വദേശികളെയും വിദേശികളെയും സ്വാഗതം ചെയ്ത് ദുബായ് പൊലീസ്. മാനുഷിക, സാമൂഹിക, സുരക്ഷ, ക്രിമിനൽ എന്നിങ്ങനെ വിവിധ മേഖലകളിൽ ദുബായ് പൊലീസിനൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഒപ്പം നിങ്ങളുടെ സന്നദ്ധപ്രവർത്തനത്തെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റും.

ദുബായ് ∙ സന്നദ്ധപ്രവർത്തകരാകാൻ സ്വദേശികളെയും വിദേശികളെയും സ്വാഗതം ചെയ്ത് ദുബായ് പൊലീസ്. മാനുഷിക, സാമൂഹിക, സുരക്ഷ, ക്രിമിനൽ എന്നിങ്ങനെ വിവിധ മേഖലകളിൽ ദുബായ് പൊലീസിനൊപ്പം പ്രവർത്തിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. ഒപ്പം നിങ്ങളുടെ സന്നദ്ധപ്രവർത്തനത്തെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റും. ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോയും എമിറേറ്റ്സ് ഐഡിയുമുണ്ടെങ്കിൽ ആർക്കും സന്നദ്ധപ്രവർത്തകരാകാം. താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷ നൽകാം.
സന്നദ്ധസേവനത്തിനായ് അപേക്ഷിക്കാം
∙ ദുബായ് പൊലീസിന്റെ വെബ്‌സൈറ്റ് (www.dubaipolice.gov.ae) സന്ദർശിച്ച് അതിലെ കമ്മ്യൂണിറ്റി ഇനിഷ്യേറ്റീവുകളിൽ ക്ലിക്ക് ചെയ്യുക.
∙ അതിലെ 'വൊളന്റിയർ പ്ലാറ്റ്ഫോം' എന്ന ഓപഷൻ തിരഞ്ഞെടുക്കുക.
∙ ദുബായ് പൊലീസിൽ സന്നദ്ധപ്രവർത്തകരെ ആവശ്യമുള്ള വ്യത്യസ്ത തരം പ്രോഗ്രാമുകൾ ഇവിടെ നൽകിട്ടുണ്ട്. ഇതിൽ നിങ്ങൾക്ക് താത്പര്യമുള്ള ഇവന്റ് തിരഞ്ഞെടുക്കാം.
∙ യുഎഇ പാസ് ഉപയോഗിച്ച് ലോഗിൻ ചെയ്തതിന് ശേഷം അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ അറ്റാച്ചുചെയ്യുക.
∙ അപേക്ഷ സമർപ്പിച്ചാൽ എസ്എംഎസിലൂടെയും ഇ-മെയിൽ വഴിയും ഒരു ഇടപാട് നമ്പർ ലഭിക്കും. വിവരങ്ങൾ ഫോളോ-അപ്പ് ചെയ്യുന്നതിനായ് ഈ നമ്പർ ഉപയോഗിക്കാം.