അൾജീരിയൻ പ്രസിഡന്റ് ഒമാനിൽ; മസ്കത്തില് ഗതാഗത നിയന്ത്രണം
മസ്‌കത്ത് ∙ അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് തെബൂൺ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഒമാനിലെത്തും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ചയും നടത്തും.

മസ്‌കത്ത് ∙ അൾജീരിയൻ പ്രസിഡന്റ് അബ്ദുൽ മജീദ് തെബൂൺ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഒമാനിലെത്തും. ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ചയും നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും അറബ് സംയുക്ത പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായകമാകുന്ന കാര്യങ്ങളും ചർച്ച ചെയ്യും.
അള്‍ജീരിയന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ട് മുതൽ മസ്‌കത്ത് വിലായത്ത് വരെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും വാഹന പാർക്കിങ് തിങ്കളാഴ്ച മുതൽ നിരോധിക്കുമെന്ന് റോയൽ ഒമാൻ പൊലീസ് (ആര്‍ഒപി) അറിയിച്ചു. ബുധനാഴ്ച വരെയായിരിക്കും ഈ നിയന്ത്രണം ഉണ്ടാകുക. എല്ലാ ഡ്രൈവർമാരും ഈ നിർദ്ദേശം പാലിക്കണമെന്നും പൊതുസുരക്ഷയും ഉറപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.