ദുബായ് ∙ രാജ്യാന്തര പ്രദർശനങ്ങളുടെയും സമ്മേളനങ്ങളുടെയും പ്രധാനകേന്ദ്രമായ ദുബായ് വേൾഡ് ട്രേഡ് സെന്റർ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ റൗണ്ട് എബൗട്ടിൽ ഗതാഗതം സുഗമമാക്കുന്നതിന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അഞ്ച് പുതിയ പാലങ്ങൾ നിർമിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ രാജ്യാന്തര പ്രദർശനങ്ങളുടെയും സമ്മേളനങ്ങളുടെയും പ്രധാനകേന്ദ്രമായ  ദുബായ് വേൾഡ് ട്രേഡ് സെന്റർ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ റൗണ്ട് എബൗട്ടിൽ ഗതാഗതം സുഗമമാക്കുന്നതിന് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ). അഞ്ച് പുതിയ പാലങ്ങളാണ് നിർമിക്കുന്നത്. ആകെ 5,000 മീറ്റർ വരുന്ന ഈ പാലങ്ങൾ ഷെയ്ഖ് സായിദ് റോഡിനെ അഞ്ച് പ്രധാന നിരത്തുകളുമായി ബന്ധിപ്പിക്കും. ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ്, ഷെയ്ഖ് റാഷിദ് സ്ട്രീറ്റ്, ഡിസംബർ സെക്കൻഡ് സ്ട്രീറ്റ്, സാബീൽ പാലസ് സ്ട്രീറ്റ്, അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് എന്നിവയാണ് ഈ നിരത്തുകൾ.  

ദുബായിലെ പ്രധാന കവലകളിലൊന്നായ ഷെയ്ഖ് സായിദ് റോഡ് റൗണ്ട് എബൗട്ടിൽ നിന്ന് ഡിസംബർ സെക്കന്‍ഡ് സ്ട്രീറ്റിലേയ്ക്കുള്ള ഗതാഗത പ്രവാഹവും അൽ മുസ്തഖ്ബാൽ സ്ട്രീറ്റിൽ നിന്ന് തെക്കു ഭാഗത്തേക്ക് ഷെയ്ഖ് സായിദ് റോഡിലേയ്ക്കുള്ള ഗതാഗതവും മെച്ചപ്പെടുത്താൻ ഉപരിതല ഇന്റർസെക്‌ഷനാക്കി അതിനെ മാറ്റും.

ചിത്രം: ആർടിഎ.
ADVERTISEMENT

696.414 ദശലക്ഷം ദിർഹം മൂല്യമുള്ള പദ്ധതി പൂർത്തിയാവുന്നതോടെ യാത്രാ സമയം 12 മിനിറ്റിൽ നിന്ന് 90 സെക്കന്‍ഡായി കുറയും. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേയ്ക്കുള്ള യാത്രാ സമയം ആറ് മിനിറ്റിൽ നിന്ന് ഒരു മിനിറ്റായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

ചിത്രം: ആർടിഎ.

ഡിസംബർ സെക്കൻ‍‍‍ഡ് സ്ട്രീറ്റ് (ജുമൈറ, അൽ സത്‍വ ജംഗ്ഷൻ) മുതൽ അൽ മുസ്തഖ്ബാൽ സ്ട്രീറ്റിലേയ്ക്കുള്ള (ഡബ്ല്യുടിസി, ഡിഐഎഫ്‌സിക്കും) യാത്ര സാധ്യമാക്കുന്ന അൽ മജ്‌ലിസ് സ്ട്രീറ്റിലേയ്ക്കും ഷെയ്ഖ് റാഷിദ് സ്ട്രീറ്റിൽ നിന്ന് ദെയ്റയിലേയ്ക്കും ഗതാഗതം സുഗമമാക്കാനും ഈ പദ്ധതി സഹായിക്കും. അൽ മുസ്തഖ്ബാൽ സ്ട്രീറ്റ് വികസനം ഉൾപ്പെടുന്ന വിപുലമായ വികസന പദ്ധതിയുടെ ഭാഗമാണ് ട്രേഡ് സെന്റർ റൗണ്ട് എബൗട്ട് വികസന പദ്ധതി. ഡബ്ല്യുടിസി, ഡിഐഎഫ്‌സി, സാബീൽ, അൽ സത്‍വ, കറാമ, ജാഫിലിയ, മൻഖൂൽ തുടങ്ങിയ കമ്മ്യൂണിറ്റികളിൽ നിന്നുള്ള അര ദശലക്ഷത്തിലേറെ താമസക്കാർക്കും സന്ദർശകർക്കും പുതിയ പാലങ്ങൾ പ്രയോജനപ്പെടും.  

ചിത്രം: ആർടിഎ.
ADVERTISEMENT

∙ അഞ്ച് പാലങ്ങളെക്കുറിച്ച് കൂടുതലറിയാം  
ഷെയ്ഖ് സായിദ് റോഡിൽ നിന്ന് ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേയ്ക്ക് ദേര ഭാഗത്തേയ്ക്ക് 1,000 മീറ്റർ നീളത്തിൽ മുകൾ നിലയിൽ മണിക്കൂറിൽ 3,000 വാഹനങ്ങൾക്ക് സഞ്ചരിക്കാവുന്ന രണ്ടുവരി പാലം. മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഷെയ്ഖ് റാഷിദ് സ്ട്രീറ്റിനെ ഡിസംബർ സെക്കൻഡ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ 2,000 മീറ്റർ നീളമുള്ള 2 രണ്ട് വരിപ്പാലങ്ങൾ.

ചിത്രം: ആർടിഎ.

കൂടാതെ, മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള അൽ മുസ്തഖ്ബാൽ സ്ട്രീറ്റിനെ ഡിസംബർ സെക്കൻഡ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നതിന് അൽ മജ് ലിസ് സ്ട്രീറ്റിൽ നിന്ന് ഡിസംബർ സെക്കന്‍ഡ് വരെ 2,000 മീറ്റർ നീളമുള്ള 2 രണ്ട് വരിപ്പാലങ്ങൾ.

English Summary:

RTA Awards AED 696 Million Contract for Trade Centre Round About Development

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT