ചെറിയ അപകടങ്ങൾക്കു ശേഷം വാഹനങ്ങൾ റോഡിൽനിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റണമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാരോട് അഭ്യർഥിച്ചു. വാഹനം നീക്കാത്തവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.

ചെറിയ അപകടങ്ങൾക്കു ശേഷം വാഹനങ്ങൾ റോഡിൽനിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റണമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാരോട് അഭ്യർഥിച്ചു. വാഹനം നീക്കാത്തവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി∙ ചെറിയ അപകടങ്ങൾക്കു ശേഷം വാഹനങ്ങൾ റോഡിൽനിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറ്റണമെന്ന് അബുദാബി പൊലീസ് ഡ്രൈവർമാരോട് അഭ്യർഥിച്ചു. വാഹനം നീക്കാത്തവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും മുന്നറിയിപ്പുണ്ട്. വാഹനം നീക്കാത്തതിനെ തുടർന്ന് ഗുരുതര അപകടങ്ങൾക്ക് കാരണമായ ഒട്ടേറെ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമം കർശനമാക്കിയത്.

ചെറിയ അപകടങ്ങൾ പൊലീസിന്റെ സാഇദ് (Saaed app) ആപ്ലിക്കേഷനിലൂടെ റിപ്പോർട്ട് ചെയ്യണം. ആപ്പിൽ ആക്സിഡന്റ് റിപ്പോർട്ടിങ് സർവീസിൽ ക്ലിക്ക് ചെയ്ത് മൊബൈൽ നമ്പർ നൽകി തുടർന്നുള്ള നിർദേശം അനുസരിച്ച് നടപടി പൂർത്തിയാക്കാം. അപകട ദൃശ്യവും ഡ്രൈവിങ് ലൈസൻസിന്റെ കോപ്പിയും അപ് ലോഡ് ചെയ്യണം. നൽകിയ വിവരങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തി അപേക്ഷ സമർപ്പിക്കാം.

ADVERTISEMENT

 തെറ്റ് ആരുടെ ഭാഗത്താണെങ്കിലും ചെറിയ അപകടങ്ങളിൽപ്പെട്ടവർ വിവരം പൊലീസിനെ അറിയിച്ച് വാഹനം സുരക്ഷിത സ്ഥലത്തേക്കു നീക്കണമെന്ന് അഭ്യർഥിച്ചു. പൊലീസിന്റെ വരവിനായി കാത്തിരിക്കേണ്ടതില്ല. ഡ്രൈവർമാർക്ക് അവരുടെ വാഹനങ്ങൾ നീക്കാൻ കഴിയുന്നില്ലെങ്കിൽ സഹായത്തിനായി 999 എന്ന നമ്പറിൽ കൺട്രോൾ സെന്ററുമായി ബന്ധപ്പെടണം. ഇതുസംബന്ധിച്ച് ബോധവൽക്കരണ ക്യാംപെയ്നും തുടക്കം കുറിച്ചു. അമിത വേഗം, പെട്ടെന്ന് ലെയ്ൻ മാറുക, വാഹനങ്ങൾ തമ്മിൽ അകലം പാലിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഓർമിപ്പിച്ചു.

 ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2023ൽ അബുദാബിയിൽ 2,291 ചെറിയ അപകടങ്ങളുണ്ടായി. ദുബായിൽ 16,272, ഷാർജയിൽ 564, അജ്മാനിൽ 357 ഉമ്മുൽഖുവൈനിൽ 97, റാസൽഖൈമയിൽ 139, ഫുജൈറയിൽ 240 എന്നിങ്ങനെ മൊത്തം 19,960 പേർക്ക് പിഴ ചുമത്തി.

English Summary:

Abu Dhabi Police has requested drivers to move their vehicles off the road to safer places after minor accidents.