'തഹിയ്യാ ' പാടി വൈറലായ കുവൈത്ത് ഗായകൻ ഇവിടെയുണ്ട്
'തഹിയ്യാ ' പാടി വൈറലായ കുവൈത്ത് ഗായകൻ ഹമൂദ് അൽ ഖദർ നവംബർ 6ന് എക്സ്പോ സെന്ററിൽ ആരംഭിക്കുന്ന 43-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ. 17ന് നടക്കുന്ന മേളയുടെ സമാപന സമ്മേളനത്തിൽ അദ്ദേഹം മുഖ്യാതിഥിയായിരിക്കും.

ഷാർജ ∙ 'തഹിയ്യാ ' പാടി വൈറലായ കുവൈത്ത് ഗായകൻ ഹമൂദ് അൽ ഖദർ നവംബർ 6ന് എക്സ്പോ സെന്ററിൽ ആരംഭിക്കുന്ന 43-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ. 17ന് നടക്കുന്ന മേളയുടെ സമാപന സമ്മേളനത്തിൽ അദ്ദേഹം മുഖ്യാതിഥിയായിരിക്കും.
ലോകകപ്പ് ഫുട്ബോളിനോട് അനുബന്ധിച്ച് പാടിയ 'തഹിയ്യാ 'എന്ന ഗാനത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ഗായകനാണ് ഹമൂദ്. 'സൗന്ദര്യം കൂട്ടാൻ പണം ആവശ്യമില്ല, നമ്മുടെ സത്ത ഇവിടെയാണ് '... എന്ന് ഹൃദയത്തെ തൊട്ട് ഹമൂദ് പാടിയ ' ബി യൂ ' എന്ന ഗാനം ജനം ഭാഷാഭേദമില്ലാതെ ഏറ്റുപാടി. തന്റെ നാടായ കുവൈത്തും കടന്ന് ഗാനം ഗൾഫിലും അറബ് നാടുകളിലും അലയടിച്ചു. യഥാർഥ സൗന്ദര്യം ആന്തരിക സൗരഭ്യമാണെന്ന് മാലോകരെ പാട്ടിലൂടെ പഠിപ്പിക്കുകയായിരുന്നു ഹമൂദ്.
2022 ൽ ലോകഫുട്ബോൾ വേദി ഖത്തറായപ്പോൾ ഹമൂദ് പാടിയ 'തഹിയ്യാ' എന്ന പാട്ട് ലോക കാൽപന്ത് മാമാങ്കത്തിന്റെ സ്വാഗത ഗാനമായി മാറി. ഷാർജ പുസ്തകമേളയുടെ സമാപന ചടങ്ങിൽ ഇത്തവണത്തെ പ്രധാന പരിപാടി ഹമൂദ് നയിക്കുന്ന സംഗീത വിരുന്നാണ്. വൈകിട്ട് 7.30 നാണ് പരിപാടി.
അറബ് രാജ്യങ്ങൾക്കു പുറമെ സിഡ്നി, മിലാൻ, മെഡ്രിഡ്, ലണ്ടൻ, ലൊസാഞ്ചലസ്, ഫ്രാങ്ക്ഫർട്ട്, ജക്കാർത്ത നഗരങ്ങളിലും ഹമൂദ് സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. വിനോദം എന്നതിലുപരി പ്രചോദസ്വഭാവമുള്ളതും സാമൂഹിക വിഷയങ്ങൾ ഉൾക്കൊള്ളുന്നതുമായ ഗാനങ്ങള്‍ പാടിയാണ് ഇദ്ദേഹം ജനകീയനായത്. മാനസിക പ്രയാസങ്ങൾ നേരിടുന്നവർക്ക് ആശ്വാസം പകരുന്ന ഗാനങ്ങളും ഹമൂദ് പാടിയിട്ടുണ്ട്.
'കയ്പ്പായാലും മധുരിക്കുന്നതായാലും നമ്മൾ ഒരിക്കൽ ജീവിച്ചിരിക്കില്ലേ, അതിനാൽ ഓരോ നിമിഷവും ജിവിക്കുക, വീണ്ടും പരിശ്രമിക്കുക '.. തുടങ്ങിയ ഹമൂദിന്റെ പാട്ടുകൾ നിരാശയെ നിഗ്രഹിക്കുന്നതും പ്രത്യാശയെ പരിപോഷിപ്പിക്കുന്നതുമാണ്. യുട്യൂബിൽ 3 കോടി ആളുകൾ കണ്ട ഗാനങ്ങളും ഈ യുവഗായകൻ പാടിയിട്ടുണ്ട്. ' പലസ്തീൻ എന്റെ ദേശം' എന്ന ഗാനം ഏറെ ജനപ്രീതി നേടി. പുസ്തകമേളയിലെ ഹമൂദിന്റെ പരിപാടി കാണാനുള്ള പ്രവേശന പാസ് മേള തുടങ്ങുന്ന നവംബർ 6 മുതൽ 17 വരെ രാവിലെ 10 മുതൽ രാത്രി 8 വരെ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.