ദുബായ് ∙ നിയമം ലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി ശരിയാക്കാനും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങാനുമുള്ള പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും.

ദുബായ് ∙ നിയമം ലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി ശരിയാക്കാനും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങാനുമുള്ള പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ നിയമം ലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി ശരിയാക്കാനും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങാനുമുള്ള പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ നിയമം ലംഘിച്ച് യുഎഇയിൽ താമസിക്കുന്നവർക്ക് അവരുടെ പദവി ശരിയാക്കാനും പിഴ കൂടാതെ നാട്ടിലേയ്ക്ക് മടങ്ങാനുമുള്ള പൊതുമാപ്പ് ഈ മാസം 31ന് അവസാനിക്കും. കാലാവധി നീട്ടില്ലെന്നാണ് അധികൃതർ ഇതിനകം അറിയിച്ചത്. മാത്രമല്ല, തുടർന്നും നിയമലംഘകരമായി താമസിക്കുന്നവരെ കണ്ടെത്താൻ ശക്തമായ തിരച്ചിൽ നടത്തുമെന്നും പിടികൂടപ്പെടുന്നവർക്ക് വൻ തുക പിഴയടക്കം ശിക്ഷ കടുത്തതായിരിക്കുമെന്നും അധികൃതര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പൊതുമാപ്പ് കേന്ദ്രത്തിലെ ഉദ്യോഗസ്ഥരോട് സംസാരിക്കുന്നു.

സെപ്റ്റംബർ ആദ്യം ആരംഭിച്ച പൊതുമാപ്പ് അവസാന നാളുകളിലേയ്ക്ക് കടന്നതോടെ ദുബായിൽ   ഗുണഭോക്താക്കളുടെ എണ്ണം വർധിച്ചു. തിരക്ക് നിയന്ത്രിച്ച് അപേക്ഷകർക്ക് സേവനം നൽകാനായി കൂടുതൽ എമിഗ്രേഷൻ ഉദ്യോഗസ്ഥരെ ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് നിയോഗിക്കുകയും ചെയ്തു.

ADVERTISEMENT

വീസ സ്റ്റാറ്റസ് ശരിയാക്കാൻ വളരെയേറെപ്പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ദുബായ് അൽ അവീറിലെ വയലെറ്റെഴ്സ് സെറ്റിൽമെന്റ് കേന്ദ്രത്തിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നത്.  ഇതുവരെ വീസ സ്റ്റാറ്റസ് ശരിയാക്കാത്ത നിയമലംഘകാർ ഏറ്റവും വേഗത്തിൽ തന്നെ  ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ജിഡിആർഎഫ്എ ദുബായ് അറിയിച്ചു.

അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിൽ അധികൃതർ വീസ നിയമലംഘകരുടെ രേഖകൾ പരിശോധിക്കുന്നു. ചിത്രം: ജിഡിആർഎഫ്എ.

 ∙ അൽ അവീർ കേന്ദ്രങ്ങളിലേയ്ക്ക് ആയിരങ്ങൾ
വീസ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ അൽ അവീർ പൊതുമാപ്പ് സെന്ററിലേയ്ക്ക് ആയിരക്കണക്കിന് പേരാണ് എത്തിച്ചേരുന്നത്. ഇവരുടെ വീസ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ജിഡിആർഎഫ്എ കസ്റ്റ്മർ ഹാപ്പിനസ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ലഫ്. കേണൽ സാലിം ബിൻ അലി പറഞ്ഞു.

ജിഡിആർഎഫ്എ അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പൊതുമാപ്പ് അപേക്ഷരോട് സംസാരിക്കുന്നു. ചിത്രം: ജിഡിആർഎഫ്എ.
ADVERTISEMENT

മുൻകാല പൊതുമാപ്പിന്റെ അനുഭവത്തിൽ ഇന്നും 30, 31 തീയതികളിലും കൂടുതൽ ആളുകളെയാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ പൊതുമാപ്പ് സേവനം ചെയ്യുന്ന ഉദ്യോഗസ്ഥരുടെ എണ്ണം ഇരട്ടിയാക്കുകയും ചെയ്തു. അന്തിമ തീയതിക്ക് ശേഷം നിയമലംഘകർക്ക് ഒരു ഇളവും നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു.

ദുബായ് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെ കേന്ദ്രത്തിലെ കാഴ്ചകൾ.

 ∙ രാജ്യം വിടാൻ 14 ദിവസം മാത്രം; മടങ്ങി വരാൻ പ്രയാസമില്ല
പൊതുമാപ്പിലൂടെ സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങാൻ പ്രവാസികൾക്ക് ഔട്ട്പാസ് ലഭിച്ച ശേഷം 14 ദിവസം മാത്രമേ ലഭിക്കുകയുള്ളൂവെന്ന് അധികൃതർ പറഞ്ഞു. പൊതുമാപ്പ് കാലാവധി നീട്ടിയാലും ഇത്രയും ദിവസത്തിനുള്ളിൽ രാജ്യം വിട്ടിരിക്കണമെന്നും വ്യക്തമാക്കി. ഔട്ട്പാസ് മുഖേന സ്വദേശത്തേക്ക് മടങ്ങിയ വിദേശികൾക്ക്, തിരികെ യുഎഇയിലേക്ക് പ്രവേശിക്കാൻ ഒരു വിലക്കുമില്ല. എപ്പോൾ വേണമെങ്കിലും കൃത്യമായ രേഖകളുപയോഗിച്ച് അവർക്ക് തിരികെ വരാമെന്ന് അധികൃതർ ആവർത്തിച്ചു.

പൊതുമാപ്പ് ഔട്ട്‌പാസ്സ് ബന്ധപ്പെട്ട് ജിഡിആർഎഫ്എ പുറത്തിറക്കിയ ബ്രോഷർ.
ദുബായ് അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിലെ കേന്ദ്രത്തിലെ കാഴ്ചകൾ.
ADVERTISEMENT

എമിറേറ്റ്സ് ഐഡി കൈവശമുള്ള ഓവർസ്റ്റേ ആയവർക്ക് നേരിട്ട് അമർ സെന്ററിലേയ്ക്ക് പോകാം. അവിടെ നിന്ന് ഔട്ട് പാസിന് അപേക്ഷ നൽകാം. എന്നാൽ എമിറേറ്റ്സ് ഐഡി ഇല്ലാത്തവർക്ക്  അൽ അവിർ സെന്ററിൽ വിരലടയാളം എടുത്തതിന് അമർ സെന്ററിൽ പോയി എക്സിറ്റ് പാസിന് അപേക്ഷ നൽകണം. അവർക്ക്  3 ദിവസത്തിനുള്ളിൽ ഔട്ട് പാസ് ലഭ്യമാക്കുമെന്നും ശേഷിക്കുന്ന ദിവസങ്ങളിൽ ആളുകൾ അവസരം പ്രയോജനപ്പെടുത്തണമെന്ന് ലഫ്.കേണൽ വ്യക്തമാക്കി. രാവിലെ 8 മുതൽ രാത്രി 8 വരെയാണ് അൽ അവിർ സെന്ററിന്റെ പ്രവർത്തന സമയം.

ലഫ്. കേണൽ സാലിം ബിൻ അലി.
English Summary:

Dubai Expands Immigration Team as Visa Amnesty Ends