100,000 ഡോളറിന്റെ ഗ്രാൻഡ് സമ്മാനം 3 പേർക്ക്; മസ്കത്ത് ഡ്യൂട്ടി ഫ്രീ ബിഗ് ക്യാഷ് ടിക്കറ്റ് വിജയികളെ പ്രഖ്യാപിച്ചു
മസ്കത്ത് ഡ്യൂട്ടി ഫ്രീയുടെ ബിഗ് ക്യാഷ് ടിക്കറ്റ് 72-ാമത് റാഫിൾ നറുക്കെടുപ്പിലെ ഭാഗ്യശാലികളെ പ്രഖ്യാപിച്ചു. നറുക്കെടുപ്പിലെ ആദ്യ മൂന്നു ഭാഗ്യശാലികൾ ഇവരാണ്. 100,000 ഡോളറിന്റെ ഗ്രാൻഡ് സമ്മാനം നേടിയത് ചെല്ലപ്രയം നാസർ ആണ്. 1891 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്. 1432 എന്ന ടിക്കറ്റ് നമ്പറിന്റെ

മസ്‌കത്ത് ∙ മസ്‌കത്ത് ഡ്യൂട്ടി ഫ്രീയുടെ ബിഗ് ക്യാഷ് ടിക്കറ്റ് 72-ാമത് റാഫിൾ നറുക്കെടുപ്പിലെ ഭാഗ്യശാലികളെ പ്രഖ്യാപിച്ചു. നറുക്കെടുപ്പിലെ ആദ്യ മൂന്നു ഭാഗ്യശാലികൾ ഇവരാണ്. 100,000 ഡോളറിന്റെ ഗ്രാൻഡ് സമ്മാനം നേടിയത് ചെല്ലപ്രയം നാസർ ആണ്. 1891 എന്ന ടിക്കറ്റ് നമ്പറിനാണ് സമ്മാനം ലഭിച്ചത്. 1432 എന്ന ടിക്കറ്റ് നമ്പറിന്റെ ഉടമയായ ഷബാബ് 15,000 ഡോളർ സ്വന്തമാക്കി. മുന്നാം സമ്മാനമായ 10,000 ഡോളർ നേടിയിരിക്കുന്നത് സുഭാഷ് കരുവാൻ ആണ്. 2870 എന്ന ടിക്കറ്റ് നമ്പറിനാണ് ഭാഗ്യം തുണച്ചത്.
കഴിഞ്ഞ 32 വർഷമായി യുഎഇയിൽ താമസിക്കുന്ന ചെല്ലപ്രയം നാസർ 100,000 ഡോളർ നേടിയതിലുള്ള അദ്ഭുതവും സന്തോഷവും പങ്കുവച്ചു. "ആദ്യമായാണ് മസ്‌കത്ത് ഡ്യൂട്ടി ഫ്രീയുടെ റാഫിൾ നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത്. ഏറ്റവും ഭാഗ്യവാനായ വിജയിയാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല". കഴിഞ്ഞ ഓഗസ്റ്റിൽ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ വച്ച് ഒരു ടിക്കറ്റ് മാത്രമാണ് വാങ്ങിയത്. സമ്മാന തുക കടങ്ങൾ വീട്ടാൻ ഉപയോഗിക്കും നാസർ പറഞ്ഞു.
26 വർഷമായി ഒമാനിൽ ബിസിനസ് ചെയ്യുന്ന ഷബാബിന് 15,000 ഡോളർ സ്വന്തമാക്കിയെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. മസ്‌കത്ത് വിമാനത്താവളത്തിലൂടെയുള്ള യാത്രയ്ക്കിടെ മസ്‌കത്ത് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയത്. ഈ ടിക്കറ്റ് എന്റെ ജീവിതം മാറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഈ അവസരത്തിന് മസ്‌കത്ത് ഡ്യൂട്ടി ഫ്രീയോട് കടപ്പെട്ടിരിക്കുന്നു. മകന് കാർ വാങ്ങാൻ ഈ പണം ഉപയോഗിക്കുമെന്ന് നാസർ പറഞ്ഞു.
2003 മുതൽ ഒമാനിൽ മെക്കാനിക്കായി ജോലി ചെയ്യുന്ന സുഭാഷ് 10,000 ഡോളർ നേടിയതിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു. "ഞാൻ കുറച്ചു കാലമായി ഭാഗ്യം പരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു, മുമ്പ് മൂന്ന് തവണ 'ദി ബിഗ് ക്യാഷ് ടിക്കറ്റ്' വാങ്ങിയെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല". മുൻപ് പലതവണ നിരാശപ്പെട്ടിട്ടുണ്ട്. അതിനാൽ ഇത് എന്റെ ഭാഗ്യ സമയമായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല.സമ്മാനത്തുക ഫലപ്രദമായി എങ്ങനെ ഉപയോഗിക്കാമെന്നാണ് ഇപ്പോൾ ആലോചിക്കുന്നത് സുഭാഷ് പറഞ്ഞു.
മസ്‌കത്ത് ഡ്യൂട്ടി ഫ്രീ സിഇഒ റെനാറ്റ് റോസ്പ്രവ്ക വിജയികളെ അഭിനന്ദിച്ചു. വരാനിരിക്കുന്ന 73-ാമത് റാഫിൾ നറുക്കെടുപ്പിൽ പങ്കെടുക്കുന്ന എല്ലാവർക്കും ആശംസകൾ നേരുകയും ചെയ്തു. മസ്കത്ത് ഡ്യൂട്ടി ഫ്രീയുടെ അടുത്ത ഭാഗ്യശാലിയാകാനുള്ള അവസരം നഷ്ടപ്പെടുത്തരുത്. 'ദി ബിഗ് ക്യാഷ് ടിക്കറ്റ്' ടിക്കറ്റുകൾ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിലെ ഡിപ്പാർച്ചർ, അറൈവൽ ഏരിയകളിൽ നിന്നോ www.muscatdutyfree.com എന്ന വെബ്‌സൈറ്റിലൂടെയോ വാങ്ങാം.