ബഹ്‌റൈനിലെ സമസ്ത മേഖലകളിലും സ്വദേശിവൽക്കരണത്തിന് കൂടുതൽ ഊന്നൽ നൽകി തുടങ്ങിയതോടെ പ്രവാസികളുടെ തൊഴിൽ സാധ്യത കുറഞ്ഞു വരികയാണ്. പല മേഖലകളിലും കൂടുതൽ സ്വദേശികളെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ചില പാർലമെന്റ് അംഗങ്ങളും സഭയിൽ ആവശ്യപ്പെടുന്നത് ഭാവിയിലെ പ്രവാസി തൊഴിലവസരങ്ങൾക്കുള്ള തിരിച്ചടിയാണ് സൂചിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്‌റൈനിലെ സമസ്ത മേഖലകളിലും സ്വദേശിവൽക്കരണത്തിന് കൂടുതൽ ഊന്നൽ നൽകി തുടങ്ങിയതോടെ പ്രവാസികളുടെ തൊഴിൽ സാധ്യത കുറഞ്ഞു വരികയാണ്. പല മേഖലകളിലും  കൂടുതൽ സ്വദേശികളെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന് ചില പാർലമെന്റ് അംഗങ്ങളും സഭയിൽ ആവശ്യപ്പെടുന്നത് ഭാവിയിലെ പ്രവാസി തൊഴിലവസരങ്ങൾക്കുള്ള തിരിച്ചടിയാണ് സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം കിരീടാവകാശിയുടെ നേതൃത്വത്തിൽ  നടന്ന  പ്രതിവാര കാബിനറ്റ് യോഗത്തിൽ കമ്മ്യൂണിറ്റി സേവനങ്ങൾക്കായുള്ള മന്ത്രിതല സമിതി ഇക്കാര്യത്തിൽ ശ്രദ്ധേയമായ ഒരു മെമ്മോറാണ്ടവും  സമർപ്പിച്ചു. ബഹ്‌റൈനിലെ തൊഴിൽ വിപണിയിൽ  കൂടുതൽ സ്വദേശി പൗരന്മാർക്ക് അവസരം ലഭിച്ചതായാണ് റിപ്പോർട്ട്.

ADVERTISEMENT

2024 ആദ്യ പാതിയിൽ മാത്രം 19,689 ബഹ്‌റൈൻ പൗരന്മാർക്ക് സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങളിൽ നിന്നും  പ്രയോജനം ലഭിച്ചതായി  റിപ്പോർട്ട്  ചൂണ്ടിക്കാണിക്കുന്നു. ഇത് വാർഷിക ലക്ഷ്യമായ 20,000 തൊഴിലവസരങ്ങളുടെ 98% ആണ്. പ്രാദേശിക പൗരന്മാർക്കിടയിൽ തൊഴിലവസരങ്ങൾ വർധിപ്പിക്കാനുള്ള സർക്കാരിന്റെയും സ്വകാര്യമേഖലയുടെയും പ്രതിബദ്ധതയാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നത്. ഈ ശ്രമങ്ങൾക്കുള്ള അംഗീകാരമായി, മൂന്നാം പാദത്തിൽ ബഹ്‌റൈനികളുടെ തൊഴിൽ സുഗമമാക്കുന്നതിൽ പങ്കുവഹിച്ച എല്ലാ സ്വകാര്യ മേഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മന്ത്രിസഭ നന്ദിയും അഭിനന്ദനവും അറിയിച്ചു. കൂടാതെ, ഈ കാലയളവിൽ 13,679 ബഹ്‌റൈൻ പൗരന്മാർ  പരിശീലന പരിപാടികളിലും സംബന്ധിച്ചു. ഇത് 10,000 പരിശീലനങ്ങൾ എന്ന വാർഷിക ലക്ഷ്യത്തെ 137% മറികടന്നു. സ്വദേശി ഉദ്യോഗാർഥികളെ  വിവിധ മേഖലകളിൽ തൊഴിൽ നേടാൻ  ആവശ്യമായ വൈദഗ്ധ്യം നൽകുന്നതിന് വേണ്ടിയാണ് സർക്കാർ സഹായത്തോടെയുള്ള ഇത്തരം പരിശീലനങ്ങൾ. സ്വകാര്യ മേഖലയിൽ അവരെ ജോലിയിൽ പ്രവേശിപ്പിക്കുമ്പോൾ അവർക്കുള്ള ശമ്പളത്തിന്റെ ഒരു വിഹിതം സർക്കാർ നൽകുമെന്നത്  സ്വദേശികളെ ജോലിയിൽ പ്രവേശിപ്പിക്കാൻ സ്വകാര്യ കമ്പനികൾക്കും പ്രോത്സാഹനമാകുന്നുണ്ട്.

മന്ത്രിസഭ മെമ്മോറാണ്ടം വിശദമായി ചർച്ച ചെയ്യുകയും അതിന്റെ ശുപാർശകൾ അംഗീകരിക്കുകയും ചെയ്തു. രാജ്യത്തേക്ക് നിരവധി പ്രവാസി ഉദ്യോഗാർഥികൾ സന്ദർശക വീസയെടുത്ത് തൊഴിൽ അന്വേഷിച്ച് എത്തുന്നുണ്ടെങ്കിലും  ഭൂരിഭാഗം പേർക്കും തൊഴിൽ നേടാൻ ആകുന്നില്ല. നിരവധിപേർ സ്വകാര്യ കമ്പനികളിൽ ജോലി അന്വേഷിച്ച് കയറിയിറങ്ങുകയാണ്. സന്ദർശക വീസയിൽ എത്തിയവർക്ക് നാട്ടിലേക്ക് മടങ്ങാതെ തൊഴിൽ  വീസയിലേക്ക് മാറാനുള്ള അവസരം ഇപ്പോൾ ഇല്ലാത്തതും  കമ്പനികളിൽ ഉദ്യോഗാർഥികളെ തിരഞ്ഞെടുക്കുന്നതിന്  വിഘാതമാകുന്നുണ്ട്. എങ്കിലും  സന്ദർശക വീസയെടുത്ത് പല ഉദ്യോഗാർഥികളും ജോലി അന്വേഷണം തുടർന്ന് വരികയാണ്.

English Summary:

Backlash for expatriates; Opportunities for more citizens in Bahrain's job market

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT