നവംബർ 6 മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത് പങ്കെടുക്കും.

നവംബർ 6 മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത് പങ്കെടുക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നവംബർ 6 മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത് പങ്കെടുക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ ∙ നവംബർ 6 മുതൽ 17 വരെ എക്സ്പോ സെന്‍ററിൽ നടക്കുന്ന 43–ാമത് ഷാർജ രാജ്യാന്തര പുസ്തക മേളയിൽ എഴുത്തുകാരനും പ്രചോദക പ്രഭാഷകനുമായ ചേതൻ ഭഗത് പങ്കെടുക്കും. നേരത്തെ പലതവണ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പങ്കെടുത്തിട്ടുള്ള അദ്ദേഹം നവംബർ പത്തിന് പുസ്തകോത്സവ വേദിയിലെത്തും. വൈകിട്ട് 7: 15 മുതൽ 8: 15 വരെ കോൺഫറൻസ് ഹാളിൽ നടക്കുന്ന 'ചേതൻ ഭഗത്തുമൊത്ത് ഒരു സായാഹ്നം 'എന്ന പരിപാടിയിൽ അദേഹം പങ്കെടുക്കുക. തന്‍റെ ഏറ്റവും പുതിയ പുസ്തകമായ 'ഇലവൻ റൂൾസ് ഫോർ ലൈഫ് ' എന്ന കൃതിയെ ആധാരമാക്കി കഥകളും കാഴ്ചപ്പാടുകളും അദ്ദേഹം വായനക്കാരുമായി പങ്കുവയ്ക്കും. പ്രചോദനം, നർമം, ചിന്തോദീപകമായ വാക്കുകൾ എന്നിവ സമന്വയിപ്പിച്ച് സമകാലിക വിഷയങ്ങളിലുള്ള നിലപാടും ചേതൻ വ്യക്തമാക്കും. ‌

10ന് നടിയും എഴുത്തുകാരിയുമായ ഹുമ ഖുറേഷിയും വായനക്കാരുമായി സംവദിക്കും.'ഫ്രം സ്ക്രീൻ ടു പേജ് - ഹുമ ഖുറേഷിക്കൊപ്പം ഒരു സായാഹ്നം' എന്ന പരിപാടിയിൽ അഭിനയത്തിൽ നിന്ന് എഴുത്തിലേക്കുള്ള പരിവർത്തനത്തെക്കുറിച്ച് അവർ സംസാരിക്കും. രാത്രി 8.30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. ആദ്യ നോവലായ 'സെബ -ആൻ ആക്‌സിഡന്‍റൽ സൂപ്പർ ഹീറോ ' യുടെ രചനയ്ക്ക് പിന്നിലെ പ്രചോദനത്തെക്കുറിച്ചും വെള്ളിത്തിരയിൽ നിന്ന് പുസ്തക താളിലേയ്ക്കുള്ള മാറ്റത്തിനിടെയുണ്ടായ വെല്ലുവിളികളെക്കുറിച്ചും വിജയങ്ങളെക്കുറിച്ചും അവർ മനസ് തുറക്കും.

ADVERTISEMENT

പാചക വിദഗ്ദ്ധയും സഞ്ചാരിയുമായ ഷെനാസ് ട്രഷറിവാല നവംബർ 16 ന് 'യാത്രയും പാചകക്കുറിപ്പുകളും - ഷെനാസുമൊത്ത് ഒരു വൈകുന്നേരം' എന്ന പരിപാടിയിൽ പങ്കെടുക്കും. വൈകിട്ട് 7.15 മുതൽ 8.15 വരെ ബുക്ക് ഫോറം ഒന്നിലാണ് പരിപാടി. 'ഓൾ ഹി ലെഫ്റ്റ് മി വാസ് എ റെസിപ്പി' എന്ന തന്‍റെ പുസ്തകത്തെ ആധാരമാക്കി മികച്ച പാചകക്കുറിപ്പുകൾക്ക് പിന്നിലെ പ്രചോദനത്തെക്കുറിച്ചും സ്വജീവിതത്തെക്കുറിച്ചും അവർ സംസാരിക്കും.

രണ്ട് ഇന്ത്യൻ വനിത പുരാവസ്തു ശാസ്ത്ര - ചരിത്ര വിദഗ്ദ്ധരുടെ സാന്നിധ്യമാണ് ഇത്തവണത്തെ മേളയുടെ മറ്റൊരു പ്രധാന സവിശേഷത. നവംബർ 8 ന് ദേവിക കരിയപ്പയും നവംബർ 9 ന് റാണ സഫ്‌വിയും പുസ്തകോത്സവത്തിൽ എത്തും. നവംബർ 8 ന് രാത്രി 8.30 മുതൽ 9:30 വരെ ബുക്ക് ഫോറം ഒന്നിൽ നടക്കുന്ന പരിപാടിയിൽ 'ചരിത്രാഖ്യാനത്തിൽ പുരാവസ്തു ശാസ്ത്രത്തിന്‍റെ പങ്ക്'എന്ന വിഷയത്തെക്കുറിച്ച് ദേവിക സംസാരിക്കും. ചരിത്രാതീത കാലത്തെ കലയെക്കുറിച്ച് പഠനം നടത്തിയിട്ടുള്ള എഴുത്തുകാരിയാണ് ദേവിക.

1.ഹുമ ഖുറേഷി, 2. ഷെനാസ് ട്രഷറിവാല. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്
ADVERTISEMENT

നവംബർ 9 ന് രാത്രി 8:30 മുതൽ 9.30 വരെ ബുക്ക് ഫോറം ഒന്നിൽ നടക്കുന്ന പരിപാടിയിൽ റാണ സഫ്‌വി പങ്കെടുക്കും. 'കലാപരമായ പ്രചോദനവും ക്രിയാത്മകതയും' എന്ന വിഷയത്തിൽ അദ്ദേഹം സംസാരിക്കും. ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളെക്കുറിച്ച് പ്രത്യേക പഠനം നടത്തിയിട്ടുള്ള റാണ ഇന്ത്യയുടെ സംസ്കാരത്തെയും ചരിത്രത്തെയും കുറിച്ച് 9 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമദാണ് ഔദ്യോഗിക അതിഥിയായി എത്തിച്ചേരുക.

കൂടാതെ, ബൾഗേറിയൻ എഴുത്തുകാരനും കവിയും നാടകകൃത്തുമായ ജോർജി ഗോഡ്‌സ്‌പോഡിനോവ്  നവംബർ 9ന്  രാത്രി 9 മുതൽ 10 വരെ ബുക്ക് ഫോറം 3 ൽ നടക്കുന്ന 'ഫ്രം നാച്ചുറൽ നോവൽ ടു ടൈം ഷെൽട്ടർ - ജോർജി ഗോഡ്‌സ്‌പോഡിനോവുമൊത്ത് ഓരൊരു സഞ്ചാരം' എന്ന പരിപാടിയിൽ വായനക്കാരുമായി സംവദിക്കും. കവിതയെ ഫിക് ഷനുമായി സംയോജിപ്പിക്കുന്നതിനെക്കുറിച്ചും ഓർമയുടെ പ്രമേയങ്ങളെ കണ്ടെടുക്കുന്നതിനെക്കുറിച്ചും അദ്ദേഹം സംസാരിക്കും.

ADVERTISEMENT

കാലം, മനുഷ്യാവസ്ഥ എന്നിവയെക്കുറിച്ചും ജോർജി കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുന്നതാണ്. കാലത്തിന്‍റെയും ഓർമയുടെയും ലാബ്രിന്തിലൂടെ തന്‍റെ ജീവിത ദർശനം അദേഹം അവതരിപ്പിക്കും. ഇദ്ദേഹത്തിന്‍റെ ടൈം ഷെൽട്ടർ എന്ന നോവലിന് 2023 ലെ ബുക്കർ സമ്മാനം ലഭിച്ചിട്ടുണ്ട്. 25 ലധികം ഭാഷകളിൽ ജോർജിയുടെ കൃതികൾ മൊഴിമാറ്റം നടത്തിയിട്ടുണ്ട്. ഇതുകൂടാതെ, മലയാളത്തിൽ നിന്നടക്കം ഇന്ത്യയിൽ നിന്ന് ഒട്ടേറെ എഴുത്തുകാർ പുസ്തകമേളയിൽ സാന്നിധ്യമറിയിക്കും.

1. റഫീഖ് അഹമ്മദ്, 2. ഗോഡ്‌സ്‌പോഡിനോവ്. ചിത്രം: സ്പെഷൽ അറേഞ്ച്മെന്റ്

വിവിധ പ്രസാധകരാണ് ഇവരിൽ പലരെയും ഷാർജയിലെത്തിക്കുന്നത്. ഇന്ത്യയിലെയും യുഎഇയിലെയും ഒട്ടേറെ എഴുത്തുകാരുടെ പുസ്തകങ്ങൾ വേദിയിൽ പ്രകാശനം ചെയ്യും. ഇതിനകം 600 ലേറെ പുസ്തകങ്ങൾ പ്രകാശനം ചെയ്യാനുള്ള അനുവാദത്തിനായി എഴുത്തുകാർ സംഘാടകരെ സമീപിച്ചിട്ടുണ്ട്. എന്നാൽ, ഇവരിൽ പകുതി പേർക്ക് മാത്രമേ ഇന്ത്യൻ പവലിയൻ സ്ഥിതി ചെയ്യുന്ന ഏഴാം നമ്പർ ഹാളിലെ റൈറ്റേഴ്സ് ഫോറത്തിൽ സമയം ലഭിക്കുകയുള്ളൂ. ബാക്കിയുള്ള പുസ്തക സ്റ്റാളുകൾക്ക് മുന്നിൽ നിന്നും പ്രകാശനം നടത്തും.

English Summary:

Chetan Bhagat will participate in the 43rd Sharjah International Book Fair

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT