ഊർജ പരിവർത്തന മേഖലയിൽ സൗദി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി
റിയാദ് ∙ ഊർജ പരിവർത്തന മേഖലയിൽ സൗദി അറേബ്യ നിരവധി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. സൗദി അറേബ്യയുടെ നിഘണ്ടുവിൽ അസാധ്യം എന്നൊരു വാക്കില്ല എന്നാണ് ഈ നേട്ടങ്ങൾ വ്യക്തമാക്കുന്നത്.

റിയാദ് ∙ ഊർജ പരിവർത്തന മേഖലയിൽ സൗദി അറേബ്യ നിരവധി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യ ഇപ്പോൾ 44 ഗിഗാവാട്ട് വൈദ്യുതി പുനരുപയോഗ ഊർജ സ്രോതസ്സുകളിൽ നിന്ന് ഉത്പാദിപ്പിക്കുന്നു. ഇത് സ്വീഡന്‍റെ 90%, ബ്രിട്ടന്‍റെ 50%, സ്വിറ്റ്‌സർലൻഡിന്‍റെയും ഓസ്ട്രിയയുടെയും 100% പുനരുപയോഗ ഊർജ ഉത്പാദന ശേഷിക്കു തുല്യമാണ്. അറാംകോയും സാബിക് അധികൃതരും സൗദി നിർമിത ഗ്രീൻ ഹൈഡ്രജൻ ലോകമെമ്പാടും വിപണനം ചെയ്യുന്നതിനുള്ള ശ്രമത്തിലാണ്. അനുയോജ്യമായ നിരക്കിൽ ഏതളവിലും ഗ്രീൻ ഹൈഡ്രജൻ നൽകാൻ സൗദി അറേബ്യ തയ്യാറാണ്.
2012-ൽ ആരംഭിച്ച ഊർജ കാര്യക്ഷമതാ പ്രോഗ്രാമിൽ ഇരുപത് സർക്കാർ, സ്വകാര്യ ഏജൻസികൾ പങ്കെടുത്തു. 2013-നും 2016-നും ഇടയിൽ നിരവധി പദ്ധതികൾ പൂർത്തിയാക്കി. ഊർജ പരിവർത്തനം, ഊർജ കാര്യക്ഷമത എന്നീ മേഖലകളിൽ സൗദി അറേബ്യ കൈവരിച്ച നേട്ടങ്ങൾ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡവലപ്‌മെന്‍റ് രാജ്യങ്ങൾ 50 വർഷത്തിനിടെ കൈവരിച്ച നേട്ടങ്ങൾക്ക് സമാനമാണെന്നും ഊർജ മന്ത്രി പറഞ്ഞു.