അസുഖബാധിതനായ മനോജിന് പ്രവാസലോകത്തും നാട്ടിലും നവയുഗത്തിന്റെ സാന്ത്വനസ്പർശം
അൽഹസ്സ /കൊല്ലം ∙ പക്ഷാഘാതബാധിതനായി ആശുപത്രിയിലായ പ്രവാസി നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ ചികിത്സ നടത്തുകയും തുടർചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. കൊല്ലം കിളികൊല്ലൂർ സ്വദേശിയായ മനോജ് ആണ് നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്. നവയുഗത്തിന്റെ ചികിത്സ സഹായഫണ്ടും

അൽഹസ്സ /കൊല്ലം ∙ പക്ഷാഘാതബാധിതനായി ആശുപത്രിയിലായ പ്രവാസി നവയുഗം സാംസ്ക്കാരികവേദിയുടെ സഹായത്തോടെ ചികിത്സ നടത്തുകയും തുടർചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങുകയും ചെയ്തു. കൊല്ലം കിളികൊല്ലൂർ സ്വദേശിയായ മനോജ് ആണ് നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്. നവയുഗത്തിന്റെ ചികിത്സ സഹായഫണ്ടും മനോജിന് നാട്ടിൽ ലഭിച്ചു.
നവയുഗം അൽഹസ ഷുഖൈഖ് യൂണിറ്റ് മെമ്പറായ മനോജ് കുമാർ, കഴിഞ്ഞ 18 വർഷമായി ടാങ്കർ ലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. ജോലിക്കിടെ സ്ട്രോക്ക് വന്നതിനെ തുടർന്ന് 23 ദിവസം അൽഹസ്സ ബെഞ്ചലവി ഹോസ്പിറ്റലിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. വളരെ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന മനോജിനെ നവയുഗം ജീവകാരുണ്യ പ്രവർത്തകരായ ജലീൽ കല്ലമ്പലവും, സിയാദ് പള്ളിമുക്കും ദിവസവും ആശുപത്രിയിൽ പോയി പരിചരിക്കുകയും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തു.
തുടർ ചികിത്സ മനോജിന് ആവശ്യമാണ് എന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്. അതിനെ തുടർന്ന് നവയുഗം ജീവകാരുണ്യ പ്രവർത്തകർ മനോജ് ജോലി ചെയ്തിരുന്ന കമ്പനിയുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി. നാട്ടിൽ അയക്കാനുള്ള ജീവകാരുണ്യ പ്രവർത്തകരുടെ ശ്രമങ്ങൾ പൂർത്തിയാക്കി.
നവയുഗം കേന്ദ്ര കമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, ജീവകാരുണ്യ പ്രവർത്തകരായ ഷിബു കുമാർ, മണിക്കുട്ടൻ എന്നിവരുടെ സഹായത്തോടെ, കമ്പനിയുടെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി, മനോജിനെ നാട്ടിൽ അയക്കുന്നതിന് ക്രമീകരണങ്ങൾ പൂർത്തിയാക്കി.
നവയുഗം നോർക്ക ഹെൽപ്പ്ഡെസ്ക് കൺവീനർ ദാസൻ രാഘവൻ നോർക്കയുമായി ബന്ധപ്പെട്ട് എയർപോർട്ടിൽ നിന്ന് ആശുപത്രിയിലേക്കുള്ള ആംബുലൻസ് സൗകര്യം ഉറപ്പുവരുത്തി. അങ്ങനെ നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സാന്നിദ്ധ്യത്തിൽ ദമ്മാമിൽ നിന്നും എയർഇന്ത്യ എക്സ്പ്രസിൽ മനോജ് നാട്ടിലേക്ക് യാത്രയായി. എയർപോർട്ടിൽ ഉണ്ടായ സാങ്കേതിക പ്രശ്നങ്ങളെല്ലാം ഷാജി മതിലകം ഇടപെട്ട് പൂർത്തിയാക്കിയാണ് മനോജ് യാത്രയായത്.
നാട്ടിലെത്തി ചികിത്സ തുടങ്ങിയ മനോജിൻ്റെ തുടർചികിൽസക്കായി നവയുഗം അൽഹസ്സ ശുഖൈഖ് യൂണീറ്റ് സ്വരൂപിച്ച ചികിത്സാ സഹായം നവയുഗം അൽഹസ മേഖലാ കമ്മറ്റി സെക്രട്ടറി ഉണ്ണി മാധവവും, കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡൻ്റ് ലത്തീഫ് മൈനാഗപ്പള്ളിയും ചേർന്ന് നാട്ടിലെത്തിച്ച് മനോജിന് കൈമാറി.