ഷാർജ വിമാനത്താവളത്തിന്റെ പ്രകടന ഫലം; യാത്രക്കാരുടെ എണ്ണത്തിൽ 10% വർധന
2024ന്റെ മൂന്നാം പാദത്തിൽ ഷാർജ വിമാനത്താവളത്തിന്റെ വ്യോമയാനം, യാത്ര, കാർഗോ പ്രകടന ഫലങ്ങൾ പുറത്ത് വിട്ടു. ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണം 4.392 ദശലക്ഷത്തിലധികം കവിഞ്ഞു, മുൻ വർഷത്തേയ്ക്കാൾ 10% വർധനവ്. 35 വിമാനക്കമ്പനികളിൽ നിന്നായ് 27,758 ഫ്ലൈറ്റുകൾ സർവീസ് നടത്തിയത് 6.7% വർധനവിന് കാരണമായി.

ഷാർജ ∙ 2024ന്റെ മൂന്നാം പാദത്തിൽ ഷാർജ വിമാനത്താവളത്തിന്റെ വ്യോമയാനം, യാത്ര, കാർഗോ പ്രകടന ഫലങ്ങൾ പുറത്ത് വിട്ടു. ഈ കാലയളവിൽ യാത്രക്കാരുടെ എണ്ണം 4.392 ദശലക്ഷത്തിലധികം കവിഞ്ഞു, മുൻ വർഷത്തേയ്ക്കാൾ 10% വർധനവാണിത്. 35 വിമാനക്കമ്പനികളിൽ നിന്നായ് 27,758 ഫ്ലൈറ്റുകൾ സർവീസ് നടത്തിയത് 6.7% വർധനവിന് കാരണമായി.
വാർഷിക അടിസ്ഥാനത്തിൽ ചരക്ക് കൈകാര്യം ചെയ്യൽ 32% വർധിച്ച് 46,284 ടണ്ണിലെത്തി. കടൽ-എയർ കാർഗോ പ്രവർത്തനങ്ങൾ 7.8% വർധിച്ചു. ഈ വളർച്ച എമിറേറ്റിലെ വൈവിധ്യമാർന്ന സാമ്പത്തിക മേഖലകളിൽ, പ്രത്യേകിച്ച് വിനോദസഞ്ചാരം, വ്യാപാരം, ബിസിനസ് എന്നിവയിൽ ഗണ്യമായ സംഭാവന നൽകുന്നതായി ഷാർജ എയർപോർട്ട് അതോറിറ്റിയുടെ (എസ്എഎ) ചെയർമാൻ അലി സലിം അൽ മിദ്ഫ പറഞ്ഞു. യാത്ര, വ്യോമയാനം, ചരക്ക് എന്നിവയിലെ ഈ കുതിപ്പ് വിമാനത്താവളത്തിന്റെ മത്സരാധിഷ്ഠിത വളർച്ചയെ ശക്തിപ്പെടുത്തുന്നു. ഒരു മുൻനിര സേവന ദാതാവെന്ന നിലയിലുള്ള സ്ഥാനം ശക്തിപ്പെടുത്തുകയും മികച്ച അഞ്ച് പ്രാദേശിക വിമാനത്താവളങ്ങളിൽ റാങ്ക് നേടാനുള്ള ലക്ഷ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിന്റെ മുന്നോട്ടുള്ള യാത്ര ഷാർജയുടെ വിശാലമായ സാമ്പത്തിക വളർച്ചയുമായി യോജിപ്പിച്ച് വിനോദസഞ്ചാരം, നിക്ഷേപം, താമസം, ബിസിനസ് എന്നിവയ്‌ക്കുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമായി മാറ്റുന്നു. ലോകോത്തര സേവനങ്ങൾ നൽകുന്നതിനും യാത്രക്കാരുടെയും വിമാനക്കമ്പനികളുടെയും ആത്മവിശ്വാസം വർധിപ്പിക്കുന്നതിനും നൂതന സാങ്കേതിക വിദ്യകളിലൂടെയും സുസ്ഥിര സമ്പ്രദായങ്ങളിലൂടെയും സുരക്ഷിതവും തടസ്സമില്ലാത്തതുമായ യാത്രാനുഭവം പ്രദാനം ചെയ്യാനും വിമാനത്താവളത്തിന്റെ വികസന പദ്ധതികൾ ലക്ഷ്യമിടുന്നു. 2027 അവസാനത്തോടെ വിമാനത്താവളത്തിന്റെ ശേഷി പ്രതിവർഷം 25 ദശലക്ഷം യാത്രക്കാരായി ഉയർത്താൻ ശ്രമിക്കുന്ന ഷാർജ എയർപോർട്ട് അതോറിറ്റി അതിന്റെ പുതിയ വിപുലീകരണ പദ്ധതി നടപ്പിലാക്കുന്നത് തുടരുന്നു. വർധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ചരക്ക് സൗകര്യങ്ങളിലേയ്ക്കുള്ള നവീകരണം പദ്ധതിയിൽ ഉൾപ്പെടുന്നു, ഇത് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളും ചരക്കുകളും കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ അനുവദിക്കുന്നു.