അബുദാബി ∙ യുഎഇയിൽ നിയമലംഘകരായി കഴിയുന്നവർക്ക് താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനോ പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് നാളെ അവസാനിക്കും.

അബുദാബി ∙ യുഎഇയിൽ നിയമലംഘകരായി കഴിയുന്നവർക്ക് താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനോ പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് നാളെ അവസാനിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ നിയമലംഘകരായി കഴിയുന്നവർക്ക് താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനോ പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് നാളെ അവസാനിക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇയിൽ നിയമലംഘകരായി കഴിയുന്നവർക്ക് താമസം നിയമവിധേയമാക്കാനോ ശിക്ഷ കൂടാതെ രാജ്യം വിട്ടുപോകാനോ പ്രഖ്യാപിച്ച 2 മാസത്തെ പൊതുമാപ്പ് നാളെ അവസാനിക്കും. അവസാന നിമിഷങ്ങളിലെ തിരക്ക് കണക്കിലെടുത്ത് ദുബായ് അവീറിലെ പൊതുമാപ്പ് കേന്ദ്രങ്ങളിൽ ജീവനക്കാരുടെ എണ്ണം ഇരട്ടിയാക്കി. 

കൂടുതൽ കൗണ്ടറുകൾ ഉൾപ്പെടെ സൗകര്യങ്ങളും വിപുലപ്പെടുത്തി. പതിനായിരത്തിലേറെ ഇന്ത്യക്കാർ ഉൾപ്പെടെ ആയിരക്കണക്കിന് വിദേശികൾ ഇതിനകം പൊതുമാപ്പ് പ്രയോജനപ്പെടുത്തി. ഇവരിൽ 85 ശതമാനവും താമസം നിയമവിധേയമാക്കി. 15 ശതമാനം പേർ മാത്രമാണ് രാജ്യം വിട്ടത്. എക്സിറ്റ് പാസ് ലഭിച്ചവർ നാളെ രാത്രിക്കകം രാജ്യം വിടണമെന്ന് അധികൃതർ ഓർമിപ്പിച്ചു. എക്സിറ്റ് പാസ് ലഭിച്ചിട്ടും രാജ്യത്ത് തുടരുന്നവർക്ക് നവംബർ മുതൽ പൊതുമാപ്പ് പരിരക്ഷ ലഭിക്കില്ല. 

ദുബായ് അൽനഹ്ദ സെന്ററിലെ ആമർ സെന്ററിൽ പൊതുമാപ്പ് അപേക്ഷകരുടെ തിരക്ക്.
ADVERTISEMENT

ഇവർ പിടിക്കപ്പെട്ടാൽ നിയമലംഘന കാലയളവിലെ മുഴുവൻ പിഴയും അടയ്ക്കേണ്ടിവരുമെന്നും ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തുമെന്നും മുന്നറിയിപ്പ് നൽകി. ഇവർക്ക് പിന്നീട് യുഎഇയിലേക്കു തിരിച്ചുവരാനാകില്ല. എന്നാൽ പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തി നാടുവിടുന്നവർക്ക് വിലക്കില്ലാതെ രാജ്യത്ത് തിരിച്ചെത്താം. 

ദുബായിലെ അമർ സെൻറിൽ നിന്ന്. Image Credit: GDRFA

പൊതുമാപ്പ് സമയപരിധി നാളെ അവസാനിക്കാനിരിക്കെ ഇതുവരെ മുന്നോട്ടുവരാത്ത നിയമലംഘകർ എത്രയും വേഗം നടപടി പൂർത്തിയാക്കണമെന്ന് ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) ആവശ്യപ്പെട്ടു. ഇന്നത്തെയും നാളത്തെയും തിരക്ക് കൈകാര്യം ചെയ്യാൻ പ്രത്യേക പദ്ധതി ആവിഷ്ക്കരിച്ചതായി കസ്റ്റമർ ഹാപ്പിനസ് വിഭാഗം ഡയറക്ടർ ലഫ്. കേണൽ സലീം ബിൻ അലി പറഞ്ഞു. പൊതുമാപ്പ് കാലാവധി നീട്ടില്ലെന്നും അദ്ദേഹം സ്ഥിരീകരിച്ചു.

ദുബായിലെ അമർ സെൻറിൽ നിന്ന്. Image Credit: GDRFA
ADVERTISEMENT

 ∙ ജോലി തേടാനുള്ള സൗകര്യം നിർത്തി
പൊതുമാപ്പിന്റെ ആദ്യ ദിവസങ്ങളിൽ അപേക്ഷകർക്ക് ജോലി ലഭ്യമാക്കാനുള്ള സൗകര്യം നൽകിയിരുന്നു. എന്നാൽ പൊതുമാപ്പ് കാലാവധി മണിക്കൂറുകൾ മാത്രം അവശേഷിക്കുന്നതിനാൽ തൊഴിൽ വീസ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സാവകാശമില്ല. അതുകൊണ്ട് ഈ സൗകര്യം നിർത്തി. പുതിയ ജോലി കണ്ടെത്താനായി പലരും പൊതുമാപ്പിന്റെ അവസാനം വരെ കാത്തിരിക്കുന്നതാണ് തിരക്കേറാൻ കാരണം. എക്സിറ്റ് പാസ് സ്വന്തം നാട്ടിലേക്കു പോകാനുള്ള അനുമതി മാത്രമാണെന്നും മടങ്ങിവരവ് തടയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അൽ അവീർ പൊതുമാപ്പ് കേന്ദ്രത്തിൽ അധികൃതർ വീസ നിയമലംഘകരുടെ രേഖകൾ പരിശോധിക്കുന്നു. ചിത്രം–ജിഡിആർഎഫ്എ

 ∙ നിയമനടപടികളിൽ ഒത്തുതീർപ്പിന് ശ്രമം; പൊതുമാപ്പ് പ്രയോജനപ്പെടുമോ?
നിയമ നടപടി പൂർത്തിയാകാത്തതിനാൽ പൊതുമാപ്പ് പ്രയോജനപ്പെടുത്താനാകാതെ ഒട്ടേറെ  മലയാളികൾ. സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് വിവിധ കേസുകൾ നേരിടുന്ന ഇവരിൽ പലരും കെട്ടിട ഉടമയുമായും ബാങ്കുമായും അനുരഞ്ജന ചർച്ചകളിലാണ്. നിശ്ചിത ശതമാനം തുക അടച്ചാൽ കേസ് പിൻവലിക്കാമെന്ന ധാരണയിൽ എത്തിയ പലരും പണം സ്വരുക്കൂട്ടുന്ന തിരക്കിലും. 

ADVERTISEMENT

ഒത്തുതീർപ്പ് പ്രകാരമുള്ള പണം നൽകിയാൽ കേസ് പിൻവലിക്കാമെന്നാണ് ധാരണ. കുടിശ്ശികയുടെ നിശ്ചിത ശതമാനം അടച്ച് കോടതി മുഖേന താൽക്കാലിക ഇളവ് ലഭിക്കുന്നവർക്ക് രാജ്യം വിട്ടുപോകാനാകില്ല. പകരം രേഖകൾ നിയമവിധേയമാക്കി രാജ്യത്ത് തുടരാനുള്ള അനുമതിയാണ് ലഭിക്കുക. ഇതുമൂലം പുതിയ ജോലിക്ക് മാറാനുള്ള സൗകര്യവും ലഭിക്കും. സാമ്പത്തിക ബാധ്യത തീർത്ത രേഖ കോടതിയിൽ ഹാജരാക്കിയാലേ ഇവരുടെ യാത്രാവിലക്ക് നീങ്ങൂ.

English Summary:

UAE Visa Amnesty Ends Tomorrow