മംഗോളിയക്കാർക്ക് 'വിന്റർ ബാഗു'മായി സായിദ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ
അബുദാബി ∙ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ 'വിന്റർ ബാഗ്' സംരംഭത്തിന്റെ ഭാഗമായി മംഗോളിയയിൽ ശൈത്യകാല ബാഗുകൾ വിതരണം ചെയ്യാൻ തുടങ്ങി.

അബുദാബി ∙ സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ ചാരിറ്റബിൾ ആൻഡ് ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ 'വിന്റർ ബാഗ്' സംരംഭത്തിന്റെ ഭാഗമായി മംഗോളിയയിൽ ശൈത്യകാല ബാഗുകൾ വിതരണം ചെയ്യാൻ തുടങ്ങി. ഈ സംരംഭം പ്രയോജനപ്പെടുത്തുന്ന 19 രാജ്യങ്ങളിൽ ഒന്നാണ് മംഗോളിയ.
പടിഞ്ഞാറൻ മംഗോളിയയിൽ സ്ഥിതി ചെയ്യുന്ന ബയാൻ-ഉൾഗിയിലെ അഞ്ച് സ്ഥലങ്ങളിൽ ഫൗണ്ടേഷന്റെ സംഘം ബാഗുകൾ വിതരണം ചെയ്തു. 2 മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്കും മുതിർന്നവർക്കും പ്രായമായവർക്കും വേണ്ടിയുള്ള ശൈത്യകാല വസ്ത്രങ്ങളും സാധനങ്ങളും ബാഗുകളിൽ അടങ്ങിയിരിക്കുന്നു.
ഈ വർഷം ഈ സംരംഭം ലോകത്തെങ്ങുമുള്ള ഒട്ടേറെ രാജ്യങ്ങളും പ്രദേശങ്ങളും ഉൾക്കൊള്ളുന്നു. അതേസമയം, ഫൗണ്ടേഷൻ ഈ വർഷം 'വിന്റർ ബാഗ്' സംരംഭത്തിന്റെ ഗുണഭോക്താക്കളുടെ എണ്ണം ഇരട്ടിയാക്കിയിട്ടുണ്ട്. കഴിഞ്ഞ ശൈത്യകാലത്തെ 20,000 കിറ്റുകളെ അപേക്ഷിച്ച് മൊത്തം കിറ്റുകളുടെ എണ്ണം 50,000 ആയി ഉയർത്തി.