ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. ഈ മാസം 4 മുതൽ ഡിസംബർ 15 വരെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവാണ് അജ്മാൻ പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. ഈ മാസം 4 മുതൽ ഡിസംബർ 15 വരെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവാണ് അജ്മാൻ പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. ഈ മാസം 4 മുതൽ ഡിസംബർ 15 വരെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവാണ് അജ്മാൻ പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ ∙  ട്രാഫിക് പിഴകളിൽ 50% ഇളവ് പ്രഖ്യാപിച്ച് അജ്മാൻ. ഈ മാസം 4 മുതൽ ഡിസംബർ 15 വരെ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവാണ് അജ്മാൻ പൊലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബർ 31 ന് മുൻപ് അജ്മാൻ പൊലീസ് ചുമത്തിയ ട്രാഫിക് പിഴകൾക്ക് ഇളവ് ലഭിക്കുമെന്ന് അധികൃതർ സമൂഹമാധ്യമത്തിൽ അറിയിച്ചു. 

 ഗുരുതര പിഴകൾക്ക് ഇളവ് ബാധകമല്ല. ഒക്ടോബർ 1ന് പ്രവർത്തനക്ഷമമാക്കിയ സ്മാർട്ട് മോണിറ്ററിങ് സിസ്റ്റത്തിന്‍റെ ഭാഗമായി അജ്മാനിൽ ട്രാഫിക് നിയമലംഘകരെ പിടികൂടാൻ ഇലക്ട്രോണിക് ഗേറ്റുകൾ സ്ഥാപിക്കുന്നതിനായി 26 സ്ഥലങ്ങൾ കണ്ടെത്തിയിരുന്നു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും പോലുള്ള നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് ക്യാമറകൾ ഉപയോഗിച്ചുള്ള സ്മാർട്ട് മോണിറ്ററിങ് ഈ എഐ -ഓപറേറ്റഡ് സിസ്റ്റം ഉപയോഗപ്പെടുത്തുന്നു. 

അജ്മാൻ നഗരം. ഫയൽ ചിത്രം: മനോരമ.
ADVERTISEMENT

റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഡ്രൈവർമാർക്കും കാൽനടയാത്രക്കാർക്കും ട്രാഫിക് സുരക്ഷ വർധിപ്പിക്കുന്നതിനുമാണ് സ്മാർട്ട് സിസ്റ്റം ലക്ഷ്യമിടുന്നതെന്ന് അജ്മാൻ പൊലീസ് കമാൻഡർ ഇൻ ചീഫ് ഷെയ്ഖ് മേജർ ജനറൽ സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു. സ്‌മാർട്ട് സംവിധാനങ്ങൾ ഉപയോഗിച്ച് നിയമലംഘനങ്ങൾ നടത്തുന്നത് ഏറ്റവും ഉയർന്ന ട്രാഫിക് സുരക്ഷ നൽകുന്നതിനും കാലഹരണപ്പെട്ട ലൈസൻസ് ഉപയോഗിച്ച് വാഹനം ഓടിക്കുന്നതിന്‍റെ പ്രതികൂല ഫലങ്ങൾ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാൻ പൊലീസ് എല്ലാവരോടും അഭ്യർഥിച്ചു.  

 ∙ പിന്‍സീറ്റിലിരിക്കുന്നവർ സീറ്റ് ബെൽറ്റ് ഉപയോഗിച്ചില്ലെങ്കിൽ പിഴ
ഡ്രൈവിങ്ങിനിടെ ഫോണോ മറ്റെന്തെങ്കിലും ശ്രദ്ധതെറ്റിക്കുന്ന ഉപകരണമോ ഉപയോഗിക്കുന്നത് ഫെഡറൽ നിയമം അനുസരിച്ച് 400 ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ നാല് ബ്ലാക്ക് പോയിന്‍റുകളും നൽകും. കാറിലെ എല്ലാ യാത്രക്കാരും പിൻസീറ്റിൽ ഇരിക്കുന്നവരുൾപ്പെടെ സീറ്റ് ബെൽറ്റ് ധരിക്കണമെന്നും അല്ലാത്തപക്ഷം വാഹനത്തിന്‍റെ ഡ്രൈവർക്ക് 400 ദിർഹം പിഴയും നാല് ബ്ലാക്ക് പോയിന്‍റുകളും നൽകുമെന്നും നിയമം പറയുന്നു. 

English Summary:

Ajman Announces 50% Discount on Traffic Fines

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT