ദുബായില്‍ രണ്ട് പുതിയ സാലിക് ഗേറ്റുകൾ കൂടി; എണ്ണം എട്ടിൽ നിന്ന് 10 ആയി ഉയരും, തിരക്ക് കുറയുമോ?
ദുബായ് ∙ ദുബായില്‍ രണ്ട് പുതിയ സാലിക്(ടോൾ) ഗേറ്റുകൾ കൂടി ഈ മാസം 24ന് പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു.
ദുബായ് ∙ ദുബായില്‍ രണ്ട് പുതിയ സാലിക്(ടോൾ) ഗേറ്റുകൾ കൂടി ഈ മാസം 24ന് പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു.
ദുബായ് ∙ ദുബായില്‍ രണ്ട് പുതിയ സാലിക്(ടോൾ) ഗേറ്റുകൾ കൂടി ഈ മാസം 24ന് പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു.
ദുബായ് ∙ ദുബായില്‍ രണ്ട് പുതിയ സാലിക്(ടോൾ) ഗേറ്റുകൾ കൂടി ഈ മാസം 24ന് പ്രവർത്തനക്ഷമമാകുമെന്ന് അധികൃതർ അറിയിച്ചു. ബിസിനസ് ബേ, അൽ സഫ സൗത്ത് എന്നിവിടങ്ങളിലാണ് പുതിയ ടോൾ ഗേറ്റുകൾ. ഇതോടെ ദുബായിലെ സാലിക് ഗേറ്റുകളുടെ എണ്ണം എട്ടിൽ നിന്ന് 10 ആയി ഉയരും.
അൽ ഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും അൽ മൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫ സൗത്തിലും മാസങ്ങൾക്ക് മുൻപേ രണ്ട് പുതിയ ടോൾ ഗേറ്റുകൾ പ്രവർത്തനത്തിന് തയാറായിരുന്നു. ഷാർജ, അൽ നഹ്ദ, ഖിസൈസ്, മുഹൈസിന തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ധാരാളം വാഹനങ്ങൾ എമിറേറ്റിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നായ അൽ ഖൈൽ റോഡിലേയ്ക്ക് പ്രവേശിക്കാൻ ബിസിനസ് ബേ പാലം ഉപയോഗിക്കുന്നതിനാൽ ഇതൊരു പ്രധാന വഴിയായാണ് കണക്കാക്കുന്നത്.
റോഡിലെ തിരക്ക് കുറയുമോ?
പുതിയ ഗേറ്റുകൾ ഗതാഗത തിരക്ക് 16 ശതമാനം വരെ കുറയ്ക്കുമെന്ന് നേരത്തെ സാലിക് സിഇഒ ഇബ്രാഹിം അൽ ഹദ്ദാദ് അഭിപ്രായപ്പെട്ടിരുന്നു.
∙ ബിസിനസ് ബേ ക്രോസിങ് ഗേറ്റ്: അൽ ഖൈൽ റോഡിൽ 12 മുതൽ 15 ശതമാനം വരെ അൽ റബാത്ത് സ്ട്രീറ്റിൽ 10 മുതൽ 16 ശതമാനം വരെ ട്രാഫിക് കുറയ്ക്കും.
∙ അൽ സഫ സൗത്ത് ഗേറ്റ്: ഷെയ്ഖ് സായിദ് റോഡിൽ നിന്ന് മൈദാൻ സ്ട്രീറ്റിലേക്കുള്ള വലത്തോട്ടുള്ള ട്രാഫിക് 15 ശതമാനം കുറയും. ഫിനാൻഷ്യൽ സെന്റർ സ്ട്രീറ്റിനും മെയ് ദാൻ സ്ട്രീറ്റിനും ഇടയിലുള്ള ഗതാഗതം മെച്ചപ്പെടുത്തും. വിശാലമായ ഫസ്റ്റ് അൽ ഖൈൽ സ്ട്രീറ്റിലേക്കും അൽ അസായെൽ സ്ട്രീറ്റിലേക്കും വാഹനങ്ങൾ വിഭജിക്കപ്പെടും.