ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ കടുത്ത നിയമ നടപടി സ്വീകരിക്കാൻ കുവൈത്ത്
കുവൈത്ത്സിറ്റി ∙ കൃത്യമായ ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ്.

കുവൈത്ത്സിറ്റി ∙ കൃത്യമായ ശമ്പളം നല്‍കാത്ത കമ്പനി അധികൃതര്‍ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കുവൈത്ത് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് അല്‍ സബാഹ്. കമ്പനി പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
രാജ്യത്തിന്റെ സല്‍പ്പേര് കളയുവാന്‍ ആരെയും അനുവദിക്കില്ല. 'ചില കമ്പനികള്‍ അവരുടെ തൊഴിലാളികളുടെ വേതനം നല്കുന്നതില് കാലതാമസവും പരാജയവും നേരിടുന്നുണ്ട്. മനുഷ്യാവകാശ ലംഘനമെന്ന നിലയില്‍ ഇത് രാജ്യത്തിന്റെ പ്രശസ്തിക്ക് ഹാനികരമാകുന്നു. രാജ്യത്തിന്റെ പ്രശസ്തി മറ്റെല്ലാറ്റിനും ഉപരിയായതിനാല്‍ ഇത് അനുവദിക്കില്ലെന്ന് മന്ത്രി കുട്ടിച്ചേര്‍ത്തു. മന്ത്രിസഭ തീരുമാനം പ്രകാരം കമ്പനികളിലുള്ള പരിശോധനകള്‍ ശക്തമാക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍, നിയമവും വ്യവസ്ഥകളും അനുസരിച്ച് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് എല്ലാ സഹായവും മന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്. കമ്പിനി പ്രതിനിധികളെ കൂടാതെ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍ പവര്‍ ഡയറക്ടര്‍ ജനറല്‍ മര്‍സൂഖ് അല്‍ ഒതെബി സംബന്ധിച്ചിരുന്നു.