അബുദാബി ∙ തലസ്ഥാനത്ത് 4 മാസത്തെ ഉത്സവകാലമൊരുക്കി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് ഇന്ന് അൽവത്ബയിൽ തുടക്കം.

അബുദാബി ∙ തലസ്ഥാനത്ത് 4 മാസത്തെ ഉത്സവകാലമൊരുക്കി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് ഇന്ന് അൽവത്ബയിൽ തുടക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ തലസ്ഥാനത്ത് 4 മാസത്തെ ഉത്സവകാലമൊരുക്കി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് ഇന്ന് അൽവത്ബയിൽ തുടക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ തലസ്ഥാനത്ത് 4 മാസത്തെ ഉത്സവകാലമൊരുക്കി ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് ഇന്ന് അൽവത്ബയിൽ തുടക്കം. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർഥമാണ് ഫെസ്റ്റിവൽ നടത്തുന്നത്. ഇന്ത്യ ഉൾപ്പെടെ വിവിധ രാജ്യങ്ങളിലെ പവിലിയനുകൾക്ക് പുറമെ ലോകത്തെ ഏറ്റവും പുതിയ വിനോദ പരിപാടികളും സന്ദർശകരെ ആകർഷിക്കും.

കണ്ണഞ്ചിപ്പിക്കു‌ന്ന വെടിക്കെട്ടും ഡ്രോൺ പ്രദർശനവുമാണ് ഉദ്ഘാടന ദിനത്തിലെ ആകർഷണം. യുഎഇയിലെ ഏറ്റവും വലിയ സാംസ്കാരിക വിനോദ പരിപാടികളിലൊന്നാണിത്. ഓപ്പണിങ് പരേഡ്, ഫൗണ്ടൻ സ്റ്റേജിലെ ഓപ്പൺ എയർ സർക്കസ് ഷോകൾ, പരമ്പരാഗത സൈനിക ബാൻഡ് പ്രകടനങ്ങൾ, പൈതൃക, നാടോടി മത്സരങ്ങൾ, കലാകായിക വിനോദ പരിപാടികൾ തുടങ്ങി ഒട്ടേറെ കലാവിരുന്നുകൾ ഫെസ്റ്റിവൽ കേന്ദ്രങ്ങളിലെ വിവിധ സ്റ്റേജുകളിലായി നടക്കും.

ADVERTISEMENT

എമിറേറ്റ്സ് ഫൗണ്ടൻ, ലേസർ ഡിസ്പ്ലേ, അൽവത്ബ ഫ്ലോട്ടിങ് മാർക്കറ്റ്, ഫ്ലൈയിങ് റസ്റ്ററന്റ്, വംശനാശ ഭീഷണി നേരിടുന്ന പക്ഷികളുടെയും മൃഗങ്ങളുടെയും പ്രദർശനം തുടങ്ങിയവയ്ക്ക് പുറമെ വാരാന്ത്യങ്ങളിലെ കരിമരുന്ന് പ്രയോഗവും സന്ദർശകർക്കായി ഒരുക്കും. 

പൈതൃക പവിലിയൻ
രാജ്യത്തിന്റെ സാംസ്കാരിക ചരിത്രത്തെക്കുറിച്ചും 7 നാട്ടുരാജ്യങ്ങൾ ചേർന്ന് യുഎഇ എന്ന ഒറ്റ രാജ്യം രൂപീകൃതമായതിനെക്കുറിച്ചും. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിനെക്കുറിച്ചുമുള്ള വിശദാംശങ്ങളും പൈതൃക പവലിയനിൽനിന്ന് അറിയാം. വിവിധ രാജ്യങ്ങളിലെ പവിലിയനിലൂടെ ആ രാജ്യത്തെയും ജീവിതരീതിയെയും അടുത്തറിയാം. 

ADVERTISEMENT

വെർച്വൽ റിയാലിറ്റി
പ്രായഭേദമന്യേ വെർച്വൽ റിയാലിറ്റിയുടെ അനന്ത സാധ്യതകൾ അനുഭവിച്ചറിയാൻ ഇത്തവണ അമ്യൂസ്മെന്റ് സിറ്റിയും ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായക്കാർക്കും അനുയോജ്യമായ ഗെയിമുകളും ഇവിടെയുണ്ട്. വിവിധ മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാനും അവസരം. 

ആഗോള രുചി
രാജ്യാന്തര തലത്തിലെ ജനപ്രിയ റസ്റ്ററന്റുകളുടെ സാന്നിധ്യം വിവിധ രാജ്യങ്ങളുടെ നാടൻ ഭക്ഷണം അബുദാബിയിൽ രുചിക്കാൻ അവസരമൊരുക്കും. കൂടാതെ മൊബൈൽ ഫുഡ് ട്രക്കുകൾ ട്രെൻഡിങ് വിഭവങ്ങൾ വിളമ്പും.

ADVERTISEMENT

പ്രവൃത്തി സമയം
പ്രവൃത്തി ദിനങ്ങളിൽ വൈകിട്ട് 4 മുതൽ അർധരാത്രി 12 വരെയും വാരാന്ത്യങ്ങളിലും പൊതുഅവധി ദിവസങ്ങളിലും പുലർച്ചെ ഒന്നുവരെയുമാണ് പ്രവേശനം.

ഉത്സവ വേദികൾ
യൂണിയൻ ഡേ ഫെസ്റ്റിവൽ, ചിൽഡ്രൻ ആൻഡ് കാർട്ടൂൺ ക്യാരക്ടേഴ്സ്, ന്യൂ ഇയർ, ലൈറ്റ് ആൻഡ് ലേസർ, ആർട്സ് ആൻഡ് ഫ്ലോറൽ, ഈസ്റ്റ് ഏഷ്യ, ഫുഡ് ആൻഡ് സ്വീറ്റ്സ്, റമസാൻ ഫെസ്റ്റിവൽ തുടങ്ങി കാലോചിതമായി പ്രത്യേക ഉത്സവങ്ങളും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. 

പുതുപുത്തൻ കാഴ്ചകളൊരുക്കി തലയെടുപ്പിൽ ഇന്ത്യ പവിലിയൻ 
അബുദാബി∙ പുത്തൻ കാഴ്ചകളുടെ വിസ്മയ ചെപ്പ് തുറന്ന് ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ആരംഭിക്കുമ്പോൾ തലയെടുപ്പോടെ ഇന്ത്യ പവിലിയനും സജ്ജം. ഒട്ടേറെ പുതുമകളോടെ കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള മേഖലകളിൽനിന്ന് തിരഞ്ഞെടുത്ത ഉൽപന്നങ്ങളും രുചിവൈവിധ്യവും പവിലിയനിൽ ഒരുക്കിയിട്ടുണ്ടെന്ന് സിഇഒ ചന്ദ്രൻ ബേപ്പ് അറിയിച്ചു. ദീപാവലിയോടനുബന്ധിച്ച് പ്രത്യേക അലങ്കാരം പവിലിയന് തിളക്കമേകുന്നു. വാരാന്ത്യങ്ങളിൽ കലാസാംസ്കാരിക പരിപാടികളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. 8 മീറ്റർ ഉയരത്തിലുള്ള പ്രവേശന കവാടവും അത്യാകർഷകം. ചൈനയുടെ റോഡ് ഓഫ് ചൈന പവിലിയനിലും പുതുമയുള്ള കാഴ്ചകളുണ്ട്. തായ്‌ലൻഡിലെ ഫ്ലോട്ടിങ് മാർക്കറ്റിനെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ പുനരാവിഷ്ക്കരിച്ചതാണ് ഇത്തവണത്തെ അവിസ്മരണീയ കാഴ്ച. ബോട്ടിൽ ഫെസ്റ്റിവൽ നഗരിയിൽ ഒഴുകുന്ന മാർക്കറ്റിൽ ഷോപ്പിങ്ങിനും ബോട്ട് സവാരിക്കും അവസരമുണ്ട്.

English Summary:

Sheikh Zayed Festival begins today in Al Wathba