ദുബായ് ∙ 'ഓർമ' വനിതാവേദിയുടെ പുതിയ പ്രവർത്തന വർഷം എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ സോണിയ ഷിനോയ്‌ ഉദ്ഘാടനം ചെയ്തു.

ദുബായ് ∙ 'ഓർമ' വനിതാവേദിയുടെ പുതിയ പ്രവർത്തന വർഷം എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ സോണിയ ഷിനോയ്‌ ഉദ്ഘാടനം ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ 'ഓർമ' വനിതാവേദിയുടെ  പുതിയ പ്രവർത്തന വർഷം എഴുത്തുകാരിയും മാധ്യമ പ്രവർത്തകയുമായ സോണിയ ഷിനോയ്‌ ഉദ്ഘാടനം ചെയ്തു. പിങ്ക് ഒക്ടോബർ ദിനാചരണത്തിന്റെ ഭാഗമായി 'സ്തനാർബുദത്തെ നേരിടുന്നതിൽ ആരും ഒറ്റയ്ക്കാവരുത്' എന്ന ലോകാരോഗ്യ സംഘടനയുടെ ഈ വർഷത്തെ സന്ദേശം അടിസ്ഥാനമാക്കി സംഘടിപ്പിച്ച വനിതാസംഗമത്തിൽ 'ഓർമ' വനിതവേദി കൺവീനർ കാവ്യ സനത് അധ്യക്ഷത വഹിച്ചു.

സ്മിത സുകുമാരൻ 'കരുത്തുള്ള സ്ത്രീ - വെല്ലുവിളികളും നേട്ടങ്ങളും' എന്ന വിഷയത്തിലും ഡോ. ഫാസ് ല നൗഫൽ ‘വർക്ക് ലൈഫ് ബാലൻസ്’ എന്ന വിഷയത്തിലും ലത ഓമനക്കുട്ടൻ ‘കാൻസർ ബോധവത്കരണം’ എന്ന വിഷയത്തിലും പ്രസംഗിച്ചു. കാൻസറിനെ തോൽപ്പിച്ച അനുഭവങ്ങൾ  ഷീബ ബൈജു പങ്കുവച്ചു. ജമാലുദ്ദീൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ച വച്ച വനിതാവേദി അംഗങ്ങളായ കൃപ, ശ്രുതി, നസീമ എന്നിവരെ അനുമോദിച്ചു.  സെൻട്രൽ കമ്മിറ്റി വനിതാ അംഗങ്ങളായ അശ്വതി പുത്തൂർ, അഡ്വ. അപർണ സുബ്രഹ്മണ്യൻ, അഡ്വ. ഗിരിജ എന്നിവർ സംബന്ധിച്ചു. ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ, സെക്രട്ടറി ജിജിത അനിൽകുമാർ, ലോക കേരളസഭാംഗം അനിത ശ്രീകുമാർ, ജോയിന്റ് കൺവീനർമാരായ ജിസ്മി സുനോജ്, ഷീന ദേവദാസ് എന്നിവർ  പ്രസംഗിച്ചു. അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.

English Summary:

Sonia Shinoy inaugurated Orma Vanitavedi Pink October Day